1. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മൾ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാണെന്നായിരുന്നു വിശ്വാസം. എന്നാൽ ഇത് ശരിയല്ല. അതിനാൽ, ഓരോ ഇന്ത്യക്കാരനും അവബോധവും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്."
2. "ഈ ആഗോള പകർച്ചവ്യാധിയ്‌ക്കെതിരായ പോരാട്ടത്തിൽ തീരുമാനമെടുക്കലും സംയമനം പാലിക്കലും വളരെ പ്രധാനമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഉപദേശങ്ങൾ പാലിക്കുമെന്ന് ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. സ്വയം പരിരക്ഷിക്കാനും ആരോഗ്യത്തോടെ തുടരാനും നിയന്ത്രണം നിർബന്ധമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു വരും ആഴ്ചകളിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തുപോകേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രമായിരിക്കണം"
3. "അത്തരമൊരു സമയത്ത്, ഒരു മന്ത്രം മാത്രമേ പ്രാവർത്തികമാകൂ - 'നമ്മൾ ആരോഗ്യവാനായിരിക്കുമ്പോൾ ലോകം ആരോഗ്യകരമാണ്'. ജനക്കൂട്ടത്തെ ഒഴിവാക്കി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ ഘട്ടത്തിൽ സാമൂഹിക അകലം വളരെ ആവശ്യമാണ്. നിങ്ങൾ എല്ലാം ഓകെയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലാണുള്ളതെങ്കിൽ അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോടും പ്രിയപ്പെട്ടവരോടും അനീതി ചെയ്യുന്നു. "
4. "മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഞങ്ങളെ സജ്ജമാക്കും. എൻസിസി, എൻഎസ്‌എസ്, സിവിൽ സൊസൈറ്റികൾ, മറ്റുള്ളവ കർഫ്യൂ നടപ്പിലാക്കാൻ സഹായിക്കണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കർഫ്യൂവിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ, സഹായിക്കാൻ എല്ലാ യുവജനസേവകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസവും 10 പുതിയ ആളുകളെ വിളിച്ച് കർഫ്യൂവിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. "
5. "മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം"gj
6. "പതിവ് പരിശോധനകൾക്കായി ജനങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ അടക്കം ഒരു മാസത്തേക്ക് മാറ്റിവെക്കണം. ആശുപത്രികൾക്ക് അമിത സമ്മർദം ഏർപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം".
7. "ജോലിയിൽ പ്രവേശിക്കാത്തവരുടെ വേതനം കുറയ്ക്കരുത്. അത്തരം സാഹചര്യങ്ങളിൽ ദയയോടും പരിഗണനയോടും കൂടി പെരുമാറുക, അവർക്ക് അവരുടെ ജീവിതം നയിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും വേണം."