Thursday, March 19, 2020

പ്രധാനമന്ത്രിയുടെ_പ്രസംഗത്തിലെ പ്രധാന_ഭാഗങ്ങൾ



1. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മൾ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാണെന്നായിരുന്നു വിശ്വാസം. എന്നാൽ ഇത് ശരിയല്ല. അതിനാൽ, ഓരോ ഇന്ത്യക്കാരനും അവബോധവും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്."
2. "ഈ ആഗോള പകർച്ചവ്യാധിയ്‌ക്കെതിരായ പോരാട്ടത്തിൽ തീരുമാനമെടുക്കലും സംയമനം പാലിക്കലും വളരെ പ്രധാനമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഉപദേശങ്ങൾ പാലിക്കുമെന്ന് ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. സ്വയം പരിരക്ഷിക്കാനും ആരോഗ്യത്തോടെ തുടരാനും നിയന്ത്രണം നിർബന്ധമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു വരും ആഴ്ചകളിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തുപോകേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രമായിരിക്കണം"
3. "അത്തരമൊരു സമയത്ത്, ഒരു മന്ത്രം മാത്രമേ പ്രാവർത്തികമാകൂ - 'നമ്മൾ ആരോഗ്യവാനായിരിക്കുമ്പോൾ ലോകം ആരോഗ്യകരമാണ്'. ജനക്കൂട്ടത്തെ ഒഴിവാക്കി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ ഘട്ടത്തിൽ സാമൂഹിക അകലം വളരെ ആവശ്യമാണ്. നിങ്ങൾ എല്ലാം ഓകെയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലാണുള്ളതെങ്കിൽ അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോടും പ്രിയപ്പെട്ടവരോടും അനീതി ചെയ്യുന്നു. "
4. "മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഞങ്ങളെ സജ്ജമാക്കും. എൻ‌സി‌സി, എൻ‌എസ്‌എസ്, സിവിൽ സൊസൈറ്റികൾ, മറ്റുള്ളവ കർഫ്യൂ നടപ്പിലാക്കാൻ സഹായിക്കണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കർഫ്യൂവിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ, സഹായിക്കാൻ എല്ലാ യുവജനസേവകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസവും 10 പുതിയ ആളുകളെ വിളിച്ച് കർഫ്യൂവിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. "
5. "മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം"gj 
6. "പതിവ് പരിശോധനകൾക്കായി ജനങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ അടക്കം ഒരു മാസത്തേക്ക് മാറ്റിവെക്കണം. ആശുപത്രികൾക്ക് അമിത സമ്മർദം ഏർപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം".
7. "ജോലിയിൽ പ്രവേശിക്കാത്തവരുടെ വേതനം കുറയ്ക്കരുത്. അത്തരം സാഹചര്യങ്ങളിൽ ദയയോടും പരിഗണനയോടും കൂടി പെരുമാറുക, അവർക്ക് അവരുടെ ജീവിതം നയിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും വേണം."

Wednesday, March 11, 2020

പോക്കുവരവ്


പോക്കുവരവ്
·
#പോക്കുവരവ്_ എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ കൂട്ടൽ” എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ “പട്ടയദാരൻ” എന്നാണ് വിളിക്കുക.
ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. സർക്കാരിൽ ഭൂമിയുടെ ഉടമസ്തതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾ പുതിയ ഒരു പുസ്‌തകത്തിൽ (തണ്ടപ്പേര് രജിസ്റ്റർ) പുതിയ അവകാശിയുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി പൂർണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരിൽ കരം അടക്കാനും സാധിക്കും.
പോക്കുവരവ് (Land Mutation) നെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളും
ചോ: എന്താണ് പോക്കുവരവ്?
ഉ: ഭൂമിയുടെ ഉടമസ്ഥാവകാശം മാറുന്നതനുസരിച്ച്, ഏറ്റവും പുതിയ ഭൂഉടമയുടെ പേരിൽ നികുതി (കരം) പിരിക്കുന്നതിനായി വില്ലേജ് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് പോക്കുവരവ് എന്നു പറയുന്നത്.
ചോ: ഭൂമി പോക്കുവരവ് നടത്തിയിട്ടില്ലെങ്കിൽ എന്താണ് പ്രശനം?
ഉ: വീട് / കെട്ടിട നിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് ലോൺ എന്നിവയ്ക്ക് അനുമതി ലഭിക്കുകയില്ല. ടൊറെൻസ് സംവിധാനം ഉള്ള സ്ഥലങ്ങളിൽ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല.
ചോ: എങ്ങനെയാണ് പോക്കുവരവ് ചെയുന്നത്?
ഉ: രജിസ്‌ട്രേഷൻ അഥവാ ആധാരം നടത്തപ്പെടുന്നത് രജിസ്റ്റർ ഓഫീസിലും, പോക്കുവരവ് നടക്കുന്നത് വില്ലേജ് ഓഫീസിലുമാണ്. ആധാരം നടന്നു കഴിഞ്ഞാൽ 40 ദിവസത്തിനകം വില്ലേജ് ഓഫിസിൽ ഓൺലൈനായി അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിനെ തുടർന്ന് വില്ലേജ് ഓഫീസർ പ്രസ്തുത ഭൂമി സ്വമേധയാ പോക്കുവരവ് ചെയ്ത് നൽകണം എന്നതാണ് നിയമം.
ചോ: വാങ്ങാൻ പോകുന്ന ഭൂമി / കൈവശം ഉള്ള ഭൂമി / അവകാശമായി ലഭിക്കാൻ പോകുന്ന ഭൂമി പോക്കുവരവ് ചെയ്തതാണോ എന്ന് എങ്ങനെ അറിയാം?
ഉ: അതിനായി ആദ്യം പരിശോധിക്കേണ്ടത് കരം അടച്ച രസീതാണ്. കരം അടച്ച രസീതിലെ തണ്ടപ്പേർ നംമ്പർന് സബ്ഡിവിഷൻ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന്, തണ്ടപ്പേർ നമ്പർ 1167 എന്നോ 365 എന്നോ 94 എന്നോ പോലുള്ളവ ആയിരിക്കണം. പകരം 1167/2 എന്നോ 365/3 എന്നോ 94/2 എന്നോ ആയിരിക്കരുത്. തണ്ടപ്പേർ നംമ്പറിന് സബ്ഡിവിഷൻ ഉണ്ടെങ്കിൽ പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ സൂചനയാകാം. മറ്റൊന്ന്, കരം അടച്ച രസീതിലെ വിശദാംശങ്ങൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ഒടുക്കുന്നയാൾ എന്ന ഭാഗത്തെ വ്യക്തിയുടെ പേരും, ആധാരത്തിലെ ഭൂഉടമയുടെ പേരും ഒന്നു തന്നെ ആയിരിക്കണം. അത് മൂന്നും ഒരേ പേര് തന്നെയല്ലെങ്കിൽ, പോക്കുവരവ് ചെയ്തിട്ടില്ല എന്നതിന്റെ മറ്റൊരു സൂചനയാകാം.
ചോ: പരിശോധിക്കേണ്ട മറ്റേതെങ്കിലും രേഖകൾ ഉണ്ടോ?
ഉ: കരം ഒടുക്കിയ രസീതിലെ മേൽ പറഞ്ഞ കാര്യങ്ങൾ ഇടപാടിന്റെ ആരംഭത്തിൽ തന്നെ പരിശോധിക്കുക. അവ കൃത്യമാണെങ്കിൽ, പ്രസ്തുത ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. എങ്കിലും മുഴുവൻ പണവും കൊടുക്കുന്നതിന് മുൻപ്, ആധാരം ചെയ്യുന്നതിനും മുൻപ് ROR എന്ന രേഖ കൂടി പരിശോധിച്ച്, പോക്കുവരവ് 100 % ഉറപ്പ് വരുത്തുക. ROR-ൽ പാട്ടാദാരുടെ പേര് എന്ന ഭാഗത്തെ വ്യക്തിയുടെ പേര്, മേൽ പറഞ്ഞ കരം അടച്ച രസീതിലെ വിശദാംശങ്ങൾ, ഒടുക്കുന്നയാൾ, കൂടാതെ ആധാരത്തിലെ ഉടമയുടെ പേര് എന്നിവയുമായി ഒത്തു നോക്കി, എല്ലാം ഒരു പേര് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക.
ചോ: പുതിയ ഭൂഉടമ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഉ: മേൽപറഞ്ഞതാണ് പോക്കുവരവിന്റെ നടപടി ക്രമം, എങ്കിലും പലപ്പോഴും അത് നടപ്പാക്കപെടണം എന്നില്ല. അതു കൊണ്ട് നമ്മൾ തന്നെ മുൻകൈ എടുത്ത്, പോക്കുവരവ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും, പുതിയ ഭൂഉടമയുടെ പേരിൽ കരം (നികുതി) അടച്ച രസീത് കൈപറേറണ്ടതുമാണ്.
ചോ: പോക്കുവരവ് ചെയ്യാൻ ഏതൊക്കെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്?
ഉ: വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് പോക്കുവരവ്. അതുകൊണ്ട് തന്നെ ഓരോ ഭൂമിയുടെ കാര്യത്തിലും ഹാജരാക്കേണ്ട രേഖകൾ വ്യത്യാസപ്പെട്ടിരിക്കും. അതിൽ ബാധ്യതാ സർട്ടിഫികറ്റ്, ആധാരം, അടിയാധാരങ്ങൾ, മരണ സർട്ടിഫികറ്റ് , ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിൽപത്രങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ചോ: വസ്തു എത്ര തവണ പോക്കുവരവ് നടത്തേണ്ടതുണ്ട്?
ഉ: ഒരു ഭൂമി അതിന്റെ ഉടമ ഒരു തവണ മാത്രം പോക്കുവരവ് ചെയ്താൽ മതി. ഭൂമി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഓരോ തവണയും, വാങ്ങുന്ന വ്യക്തി പോക്കുവരവ് നടത്തേണ്ടതാണ്.revenue platform

Wednesday, February 5, 2020

ബയോഗ്യാസ് പ്ലാന്റ്


ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം; 20,000 രൂപ സബ്‌സിഡി ലഭിക്കും 
by: ആര്‍. വീണാറാണി


ബയോഗ്യാസ് പ്ലാന്റ് പണിയാൻവരുന്ന ചെലവിനെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. കഴിഞ്ഞ വർഷംവരെ 11,000 രൂപയായിരുന്ന സബ്സിഡി ഈ വർഷം 20,000 രൂപയാക്കിയിരിക്കുന്നു. കാർഷിക വികസന കാർഷികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് കേന്ദ്ര ആനുകൂല്യം അനുവദിക്കുന്നത്. സൂക്ഷ്മാണുക്കൾ ഓക്സിജന്റെ അസാന്നിധ്യത്തിൽ അഴുകുന്ന ജൈവവസ്തുക്കളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഇതിൽ 70 ശതമാനംവരെ വരുന്ന മീഥൈൻ ഗ്യാസാണ് കത്തുന്നതിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
പ്രവർത്തനം
ബയോഗ്യാസ് പ്ലാന്റിന് പ്രധാനമായും അഞ്ചു ഭാഗങ്ങളാണുള്ളത്. മിക്സിങ് ടാങ്കാണ് ആദ്യഭാഗം. ചാണകവും മറ്റ് ജൈവാവശിഷ്ടങ്ങളും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് പ്ലാന്റിലേക്ക് വിടുന്നതാണ് മിക്സിങ് ടാങ്കിന്റെ ദൗത്യം. ടാങ്കിൽനിന്നും ഡൈജസ്റ്ററിലേക്ക് ജൈവാവശിഷ്ടത്തെ എത്തിക്കുന്നതിന് ഒരു പൈപ്പുണ്ട്. ജൈവാവശിഷ്ടങ്ങൾ പുളിക്കുന്നത് ഡൈജസ്റ്ററിൽവെച്ചാണ്.
ബയോഗ്യാസ് പ്ലാന്റിലെ ഹൃദയഭാഗമെന്നു പറയാവുന്ന ഡൈജസ്റ്ററിലെ പുളിപ്പിക്കുന്ന പ്രക്രിയ ഊർജിതമാക്കുന്നത് പ്രധാനിയായ ബാക്ടീരിയയാണ്. ഇവിടെനിന്നും പുറത്തുവരുന്ന ഗ്യാസ് അർധവൃത്താകൃതിയിലുള്ള ഗ്യാസ് ഹോൾഡറിലാണ് സൂക്ഷിക്കുക. അവിടെനിന്നും ഗ്യാസ് പൈപ്പ് ലൈനിലൂടെ സ്ലറി പുറന്തള്ളും.
ബയോഗ്യാസ് പ്ലാന്റിന്റെ വലുപ്പം തീരുമാനിക്കേണ്ടത് നമുക്ക് ലഭ്യമായ ജൈവാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. അഞ്ച് കിലോഗ്രാം ജൈവാവശിഷ്ടംകൊണ്ട് ഒരു മീറ്റർ വലുപ്പമുള്ള ബയോഗ്യാസ് പ്രവർത്തനക്ഷമമാക്കാം.
നിർമാണം
നിരപ്പായ സ്ഥലത്ത് ഭൂജലവിതരണം അധികം ഉയരത്തിലല്ലാത്ത സ്ഥലമാണ് ബയോഗ്യാസ് പ്ലാന്റ് പണിയാൻ ഏറ്റവും ഉത്തമം. തൊഴുത്തിനും അടുക്കളയ്ക്കുമിടയിലെ സ്ഥലം ബയോഗ്യാസ് പണിയാൻ തിരഞ്ഞെടുക്കാം.
കിണറിൽനിന്നും പതിനഞ്ച് മീറ്റർ അകലവും വേരുകളുടെ വളർച്ച വരാത്ത രീതിയിൽ വലിയ മരങ്ങളിൽനിന്നുള്ള അകലവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം.
രണ്ട് ക്യൂബിക് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ബയോഗ്യാസ് പ്ലാന്റ് പണിയുന്ന ഒരു കർഷകന് സബ്സിഡിയായി 20,000 ആണെങ്കിൽ പട്ടികജാതി കർഷകന് 22,000 രൂപ ആനുകൂല്യമായി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് തൊട്ടടുത്തുള്ള കൃഷിഭവനിൽ അപേക്ഷ നൽകാം.
Source:- മാതൃഭൂമി