ഉഴുവ സെന്റ് അന്നാസ് പള്ളി വികാരിയുടെ കിരാത നടപടി :
1998 ലെ കെപിആർ (കേരള പഞ്ചായത്ത് രാജ് ) ചട്ടങ്ങളുടെ ലംഘനമാണ് പള്ളി അധികാരിയായ വികാരി ചെയ്തത്. ഈ സംഭവം മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ച ശുഭ മുഹൂർത്തത്തിൽ തന്നെ നടന്നു എന്നുള്ളത് കേരളത്തിലെ സഭക്ക് തീരാകളങ്കമാണ്. സഭ കാലങ്ങളായി അനുവർത്തിക്കുന്ന തെറ്റായ നയങ്ങളുടെ ബഹിർസ്ഫുരണമാണ് ഈ സംഭവം. വിശ്വസം, ആചാരം എന്നിവ മനഃസാക്ഷിക്കനുസരിച്ചു വ്യക്ത്തികൾ അനുവർത്തിക്കുന്നതാണ്. അത് അടിച്ചേൽപ്പിക്കാനുള്ളതല്ല. ഈ അവസരത്തിൽ പരേതയുടെ മകനിൽ നിന്ന് മാപ്പെഴുതി വാങ്ങാനുള്ള വികാരിയുടെ കുത്സിത നടപടിയാണ് പ്രശനം വഷളാക്കിയത്..-KCBC യും CBCI യും ഈ വിഷയം കാര്യമായി തന്നെ വിചിന്തനത്തിനു വിഷയമാക്കണം. V.K. Joy Kochuvarkey Varocky Gen secy Kerala Catholic Federation
മാധ്യമം 07/ 09/ 16
No comments:
Post a Comment