കത്തോലിക്കാ സഭ കേരളത്തിൽ കൂദാശകൽ വില്പന ചരക്കാക്കിയിരിക്കുകയാണ്. മാമ്മോദീസ, അനുരഞ്ജന കൂദാശ, വിവാഹ ആശിർവാദം എന്ന് തുടങ്ങി എല്ലാ കർമ്മങ്ങളും കച്ചവടമാണ്. പഞ്ചായത്ത് (കെ.പി.ആർ.) ലൈസൻസിൽ നടത്തുന്ന സെമിത്തേരിയിൽ കല്ലറ കച്ചവടം പൊടിപൂരം. ആറടി മണ്ണിന് ലക്ഷങ്ങളാണ് മോഹവില.
തിരിച്ചറിവിന്റെ പ്രായത്തിൽ കത്തോലിക്കരായ കുട്ടികള്ക്ക് സ്വീകരിക്കാൻ കടമയുള്ള അനുരഞ്ജന കൂദാശയെ ആദ്യ കുർബ്ബാന സ്വീകരണം എന്നുള്ള ഒരു ചടങ്ങാക്കി മാറ്റിയാണ് മെത്രാന്മാർ കച്ചവടമാക്കിയിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്. ആവശ്യക്കാർക്ക് കോടതിയെ സമീപിക്കാം എന്നതാണ് ഒരാശ്വാസം.
No comments:
Post a Comment