Monday, May 30, 2016
Sunday, May 15, 2016
വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്.
കത്തോലിക്കാ സഭ കേരളത്തിൽ കൂദാശകൽ വില്പന ചരക്കാക്കിയിരിക്കുകയാണ്. മാമ്മോദീസ, അനുരഞ്ജന കൂദാശ, വിവാഹ ആശിർവാദം എന്ന് തുടങ്ങി എല്ലാ കർമ്മങ്ങളും കച്ചവടമാണ്. പഞ്ചായത്ത് (കെ.പി.ആർ.) ലൈസൻസിൽ നടത്തുന്ന സെമിത്തേരിയിൽ കല്ലറ കച്ചവടം പൊടിപൂരം. ആറടി മണ്ണിന് ലക്ഷങ്ങളാണ് മോഹവില.
തിരിച്ചറിവിന്റെ പ്രായത്തിൽ കത്തോലിക്കരായ കുട്ടികള്ക്ക് സ്വീകരിക്കാൻ കടമയുള്ള അനുരഞ്ജന കൂദാശയെ ആദ്യ കുർബ്ബാന സ്വീകരണം എന്നുള്ള ഒരു ചടങ്ങാക്കി മാറ്റിയാണ് മെത്രാന്മാർ കച്ചവടമാക്കിയിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്. ആവശ്യക്കാർക്ക് കോടതിയെ സമീപിക്കാം എന്നതാണ് ഒരാശ്വാസം.
Saturday, May 14, 2016
സ്വാമിയച്ചന്‍ അനുസ്മരണം
സ്വാമിയച്ചൻ അനുസ്മരണം - ജൂണ് 3 വെള്ളിയാഴ്ച - 5.30 to 8 pm
തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ
സംഘടിപ്പിക്കുന്നത് കേരള കാത്തലിക് ഫെഡറേഷന്
സ്നാപക യോഹന്നാന്റെ പ്രവാചകശൈലിയിൽ കത്തോലിക്കാ സഭയിലെ അനീതിയായ നടപടികൾക്കെതിരെ, അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. യേശുവിനേയും, ഗാന്ധിജിയേയും മാതൃകയാക്കി അനീതിക്കെതിരെ സ്വാമിയച്ചൻ ദിവസങ്ങളോളം നിരാഹാരം അനുഷ്ടിചീട്ടുണ്ട്. അദ്ദേഹത്തിന്റെ സഹന സമരത്തിന്റെ ഉത്തമ ഉദാഹരണമാണ് തലോർ ഇടവക പ്രശ്നത്തിൽ പരിഹാരത്തിനായി രൂപതാ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി നടത്തിയ 'മൗന നിരാഹാര പ്രാർത്ഥനായജ്ഞം'.
Wednesday, May 11, 2016
കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ?
ഇന്ത്യയിലെ കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ, പോപ്പ് നിയമിക്കുന്ന മെത്രാന്മാരുടേതോ, ഇടവകാംഗങ്ങളുടേതോ.. സമ്പത്തിന്റെ യാഥാർത്ഥ ഉടമ ആരെന്നു പ്രഖ്യാപിച്ചു കിട്ടുന്നതിനു കേരള കാത്തലിക് ഫെഡറേഷൻ കോടതിയെ സമീപിക്കുന്നു. സമാനചിന്താഗതിക്കാരുടേയും, മെത്രാൻ പക്ഷക്കരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)