Wednesday, January 20, 2016

ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു


http://www.madhyamam.com/epaper/newstory.php…

പള്ളി സിമിത്തേരിയില്‍ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു എന്ന വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെ, 2016 ജനുവരി 19ന് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. 

മരിച്ച സാറാമ്മ ജോര്‍ജ്ജ് ക്രിസ്തുമത വിശ്വാസിയാണ്. അവരുടെ ഭര്‍ത്താവിന്റെ ശവം അടക്കിയിട്ടുള്ളത് കോഴഞ്ചേരി മാര്‍തോമ്മാ പള്ളിയിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ് പ്രകാരമാണ് പള്ളി സിമിത്തേരി നടത്തി കൊണ്ടു പോകേണ്ടത്. 1998 ലെ KPR Act ചട്ടങ്ങള്‍ അനുസരിച്ചുള്ള ലൈസന്‍സ് വ്യവസ്ഥക്ക് വിധേയമായാണ് ശവം മറവു ചെയ്യാനും ദാഹിപ്പിക്കാനുമുള്ള സ്ഥലങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ കോഴഞ്ചേരി മാര്‍തോമ്മാ പള്ളി അധികാരികളുടെ ലൈസന്‍സ് വ്യവസ്ഥാലംഘനം മൂലം ഒരു പാവപ്പെട്ട സ്ത്രീയുടെ മൃതശരീരം അവരുടെ മതാചാരപ്രകാരം സംസ്കരിക്കാന്‍ കഴിഞ്ഞില്ല. നല്ലവരായ സാമൂഹ്യ സ്നേഹികള്‍ ഇടപെട്ട് മാന്യമായ രീതിയില്‍ ശവദാഹം നടത്തി എന്നുള്ളത് സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണ്.
സാറാമ്മ ജോര്‍ജ്ജിന്റെ മൃതശരീരത്തിനോടുള്ള അനാദരവ് IPC 297 അനുസരിച്ച് പോലീസിനു കേസെടുക്കാവുന്നതാണ്.
KPR Act പ്രകാരമുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച പള്ളി അധികാരികളുടെ പക്കല്‍ നിന്നും സിമിത്തേരി പിടിച്ചെടുക്കണം.പ്രസ്തുത സിമിത്തേരി പഞ്ചായത്തിന് നേരിട്ട് നടത്തികൊണ്ടു പോകാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുകയും വേണം. 

- V.K. Joy, General Secretary, Kerala Catholic Federation- Ph. 9447037725

No comments:

Post a Comment