Sanal Edamaruku is an Indian author and rationalist. He is the founder-president and editor of Rationalist International, the president of the Indian Rationalist Association and the author of twenty-five books and other articles. Wikipedia |
'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും'.
"മത തീവ്രവാദത്തെ ഫലപ്ര്രദമായി നേരിടാന്‍ എല്ലാ മതങ്ങളില്‍പെട്ട തീവ്രവാദഗ്രൂപ്പുകളെയും വിമര്‍ശിക്കാനുള്ള ആര്‍ജവത്വം ഉള്ളവര്‍ക്കെ കഴിയൂ. കത്തോലിക്കാ അസഹിഷ്ണുതയും ഇസ്ലാമിക തീവ്രവാദവും കണ്ടില്ലെന്നു നടിച്ച് ഹിന്ദുമതത്തിലെ തീവ്രവാദികളെ മാത്രം കാണുന്നത് മതേതരത്വത്തിന് ഗുണകരം ആവില്ല.
"കത്തോലിക്ക സഭയുടെ ഭീഷണി: സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്
കൊച്ചി: കത്തോലിക്ക സഭയുടെ ഭീഷണിയെത്തുടര്‍ന്ന് നാടുവിടേണ്ടി വന്ന സംഭവത്തില്‍ സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്. മന്മോഹന്‍ സര്‍ക്കാര്‍ തന്റെ കാര്യത്തില്‍ ഇടപെടാഞ്ഞത് സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടാത്തതിനാല്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും. ഇടതുപക്ഷം വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ലെന്നും സനല്‍ ഇടമറുക് ജനം ടിവിയോട് ഫോണിലൂടെ പ്രതികരിച്ചു.
2012 ല്‍ മുംബൈയിലെ ഔവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിതരൂപത്തില്‍ നിന്ന് ദിവ്യജലം ഒഴുകുന്നുവെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. എന്നാല്‍ ഇത് ദിവ്യജലമല്ലെന്നും കെട്ടിടത്തിന് പിന്നിലെ ഓടയില്‍ നിന്ന് ഭിത്തിയില്‍കൂടി ഒലിച്ചിറങ്ങിയ അഴുക്ക് വെള്ളമാണെന്നും സനല്‍ ഇടമറുക് തെളിയിച്ചു. ഇതിനെത്തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയിലും സനല്‍ ഇടമറുകിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഭയ്ക്കായില്ല. ഇതോടെയാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയത്. തന്നെ വധിക്കാന്‍ സഭ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്ന് ഇടമറുക് ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തനിക്കെതിരെ 27 സ്ഥലങ്ങളില്‍ കേസ് നല്‍കിയത് വത്തിക്കാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്. അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടുകയില്ലെന്നതാണ് കാരണമെന്ന് സുഹൃത്തുക്കളായ കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതായും സനല്‍ ചൂണ്ടിക്കാട്ടി.
തനിക്ക് നാടുവിടേണ്ടി വന്ന സംഭവത്തില്‍ ഇടതുപക്ഷവും സാംസ്കാരിക നായകന്മാരും ഞെട്ടിക്കുന്ന മൗനമാണ് പുലര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഒറ്റയൊരാളും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ആനന്ദൊഴികെയുള്ള സാംസ്കാരിക നായകന്മാര്‍ മൗനം പുലര്‍ത്തിയെന്നും സനല്‍ ജനം ടിവിയോട് പറഞ്ഞു. ഇന്ത്യയില്‍ നടന്നുവരുന്നത് കപടമതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള
രാഷ്ട്രീയ അജണ്ടയുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ഫിന്‍ലന്‍ഡിലെ അംബാസിഡര്‍ വഴി തിരിച്ചെത്തുന്ന
കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടന്‍ തിരിച്ചു വരാനാകുമെന്നാണ്പ്രതീക്ഷയെന്നും സനല്‍ ഇടമറുക് വ്യക്തമാക്കി. മതപരിവര്‍ത്തനം, വിഘടനവാദം,തുടങ്ങിയ വിഷയങ്ങളില്‍ വത്തിക്കാന്റെ അജണ്ടയനുസരിച്ചാണ് സോണിയ ഗാന്ധി പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണത്തെ ശരി വയ്ക്കുന്ന തരത്തിലാണ് സനല്‍ ഇടമറുകിന്റെ വെളിപ്പെടുത്തല്‍."
Sanal Edamaruku posted in ഇന്‍ഡ്യന്‍ എതീസ്റ്റ് പബ്ളിഷേഴ്സ്.
From: Sanal Edamaruku <notification+zrdoi=hvzf6f@ facebookmail.com>
Date: Fri, 30 Oct 2015 13:13:12 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ്] എൻറെ അമ്മ മരണ ശയ്യയിൽ
ആയിരുന്ന സമയത്ത്...
To: ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ് <IndianAtheistPublishers@ groups.facebook.com>
Date: Fri, 30 Oct 2015 13:13:12 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ്] എൻറെ അമ്മ മരണ ശയ്യയിൽ
ആയിരുന്ന സമയത്ത്...
To: ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ് <IndianAtheistPublishers@
"എന്‍റെ അമ്മ മരണ ശയ്യയില്‍ ആയിരുന്ന സമയത്ത് കത്തോലിക്കാ സഭയുടെ പ്രതിനിധി എന്നെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടത് ബിഷപ്പിന് മാപ്പ് അപേക്ഷ എഴുതിക്കൊടുക്കാനാണ്. അങ്ങിനെ ചെയ്‌താല്‍ എനിക്കെതിരായ എല്ലാ നടപടികളും നിര്‍ത്താമെന്നും അമ്മയെ കാണാന്‍ വഴി ഒരുക്കാമെന്നും വാഗ്ദാനം ഉണ്ടായി. അമ്മയും ഞാനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാര്‍ ആയിരുന്നു. മാപ്പപേക്ഷ
കൊടുക്കാന്‍ തയ്യാറല്ല എന്നാ വ്യക്തമായ മറുപടി അവര്‍ക്ക് കൊടുത്തു. അമ്മ സങ്കടത്തോടെ ആവണം മരിച്ചത്. ഒപ്പം അഭിമാനത്തോടെയും. ഞാന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയോ സഭയോട് അടിയറവ് പറയുകയോ ചെയ്യാത്തതില്‍ എന്റെ അമ്മയ്ക്ക് അഭിമാനം
ഉണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് നാടുവിട്ടുനിന്ന കാലയളവിലും കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സനല്‍ ഇടമറുക്."
From: Sanal Edamaruku <notification+zrdoi=hvzf6f@facebookmail.com>
Date: Fri, 30 Oct 2015 05:34:54 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ്] മത തീവ്രവാദത്തെ ഫലപ്ര്രദമായി
നേരിടാൻ എല്ലാ...
To: ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ് <IndianAtheistPublishers@groups.facebook.com>
No comments:
Post a Comment