Sunday, November 25, 2012

JCC PALA SEMINAR


മോണിക്കയുടെ സമരത്തിന് പിന്തുണയുമായി ക്രൈസ്തവ സംഘടനകള്‍
Posted on: 25 Nov 2012

പാലാ: ഭൂമി തട്ടിയെടുത്തതായി ആരോപിച്ച് കാഞ്ഞിരപ്പള്ളി രൂപതയ്‌ക്കെതിരെ മോണിക്കാതോമസ് നടത്തുന്ന സമരത്തിന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. പല രീതിയില്‍ നടന്നുവരുന്ന ആത്മീയ തട്ടിപ്പുകളുടെ ഉത്തമ ഉദാഹരണമാണ് മോണിക്കയുടെ ഭൂമി തട്ടിയെടുത്ത സംഭവമെന്ന് പാലാ ടോംസ് ചേംബര്‍ ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം വിലയിരുത്തി. ഭൂമി തിരികെലഭിക്കണമെന്നാവശ്യപ്പെട്ട് അരമനകള്‍ക്ക് മുന്നില്‍ സത്യാഗ്രഹത്തിനൊരുങ്ങുകയാണ് മോണിക്ക. സമരം ഏറ്റെടുക്കാനും സത്യാഗ്രഹത്തിന് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. 

പ്രസിഡന്റ് ലാലന്‍ തരകന്‍, മറ്റു ഭാരവാഹികളായ ജോസഫ് വെളിവില്‍, ആന്‍േറാ കോക്കാട്, അഡ്വ. വര്‍ഗ്ഗീസ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.ആര്‍. ജോസഫ്, ക്‌നാനായ കത്തോലിക്ക നവീകരണസമിതി ചെയര്‍മാന്‍ റ്റി.ഒ. ജോസഫ്, കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം പ്രസിഡന്റ് കെ.ജോര്‍ജ്ജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യന്‍ വട്ടമറ്റം, പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് മൂലേച്ചാലില്‍, സെബാസ്റ്റ്യന്‍ തോമസ്, ഇന്ദുലേഖാ ജോസഫ്, എം.കെ. തോമസ്, കെ.കെ. ജോസ് കണ്ടത്തില്‍, അലോഷ്വാ ജോസഫ്, എന്നിവര്‍ സംസാരിച്ചു. മോണിക്കാ തോമസും യോഗത്തില്‍ സംബന്ധിച്ചു. 
Courtesy: Mathrubhumi

No comments:

Post a Comment