കത്തോലിക്കാസഭയിലെ സ്വത്തുടമസ്ഥത സംബന്ധിച്ച വളരെ നിര്‍ണായകമായ ഈ കോടതിവിധി ഇന്നത്തെ ദേശാഭിമാനി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്:
കൊച്ചി: കത്തോലിക്കാ‹ പള്ളിക്കും പള്ളിവക വസ്തുവകകള്‍ക്കുംവേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതിന് പള്ളിവികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്ടീസ് കെ. വിനോദ്ചന്ദ്രന്‍ വ്യക്തമാക്കി.
പള്ളിയും വസ്തുവകകളും പോപ്പിന്റെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനികനിയമം ഇതിനു വ്യവസ്ഥ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. കൊല്ലം ശക്തികുളങ്ങരെയിലെ മീനാട്ടുചേരി തിരുകുടുംബ ദേവാലയത്തിലെ വസ്തുവകകള്‍ സംബന്ധിച്ച് ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഏക്കര്‍ഭൂമിയും പള്ളിവകയാണെന്ന്് പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച് കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസ് ഫയല്‍ചെയ്യാന്‍ പോപ്പിന്റെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളിവികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്‌നമാണ് കോടതി പരിഗണിച്ചത്. TIMES OF INDIA 11/10/2012 |
No comments:
Post a Comment