Wednesday, November 5, 2025

സഭയും രാഷ്ട്രീയവും നുണ പറയും

 വിമോചന സമരം:

ഒല്ലൂർ ഫൊറോന പള്ളിയുടെ പ്രധാന കെട്ടിടത്തിൻ്റെ ചുമരിൽ നിന്ന്

വിമോചന സമരം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട EMS സർക്കാരിനെ പുറത്താക്കാൻ പള്ളിക്കാർ ഒത്തു കളിച്ചതാണ് എന്നാണറിയുന്നത്. 1959 ൽ പള്ളികളുടെ ആഹ്വാനം ശ്രവിച്ച് ഇറങ്ങി പുറപ്പെട്ട സമരക്കാർ അക്രമാസക്തമാകുന്ന സാഹചര്യത്തിൽ പോലീസ് ആകാശത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സംഭവം ഒല്ലൂർ പള്ളിയുടെ നേരെയാണ് നിറയൊഴിച്ചത് എന്ന് പ്രചാരണം നടത്തയത് പള്ളി തന്നെയാണ്. അതിൻ്റെ വെളിച്ചത്തിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ പ്രധാന കെട്ടിത്തിൻ്റെ ചുമരിൽ പതിച്ചിരിക്കുന്ന മാർബിൾ ഫലകമാണ് ഇത്.
വിമോചന സമരം നടക്കുമ്പോൾ ഞാൻ ഒല്ലൂർ സർക്കാർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
ദീപ്തി ഫിലിംസിൻ്റെ ബാനറിൽ എ പൊന്നപ്പൻ മിടുമിടുക്കി ക്രോസ്സ് ബൽറ്റ് എണീ സിനിമകൾ നിർമ്മിച്ചിരുന്നു. സിനിമകൾ കളർഫുൾ ആയിരുന്നെങ്കിലും അദ്ദേത്തിൻ്റെ ജീവിതം ബ്ലാക്ക് ആൻ്റ് വൈറ്റ് ആയിരുന്നു. 93-ാം വയസ്സിൽ അദ്ദേഹം നിര്യാതനായതിൻ്റെ അഞ്ചാം സ്മരണ ദിനം നവംബർ 4 ന് ആയിരുന്നു. അതിൽ പങ്കെടുക്കാൻ അവിടെ എത്തിയപ്പോഴാണ് മേൽ പറഞ്ഞ പരസ്യ ഫലകം എൻ്റെ ശ്രദ്ധയിൽ പെട്ടത്.

ജോയിൻ്റ് ക്രിസ്ത്യൻ കൗൺസിൽ 2010-ൽ ചെന്നെയിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പരേതനെ  അവസാനമായി കണ്ടത്. അന്ന് ചെന്നയിലുള്ള അദ്ദേഹത്തിൻ്റ വസതിയിലാണ് ഞാൻ താമസിച്ചത്. അന്ന് അദ്ദേഹം വളരെ സംതൃപ്തനായാണ് കാണപെട്ടത് അദ്ദേഹം സ്ഥലത്തെ ലാറ്റിൻ പള്ളിയുമായി നല്ല ബന്ധത്തിലായിരുന്നു എല്ലാ ദിവസവും പള്ളിയിൽ പോകുന്നതായും അവിടുത്തെ കാര്യങ്ങൾ ശുഷ്കാന്തിയോടെ നിർവ്വഹിച്ചു വരുന്നതായും മനസ്സിലായി.
മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് അദ്ദേഹം അന്നുപയോഗിച്ചിരുന്ന  ചെറിയ കാറിൽ ആയിരുന്നു റെയിൽവെ സ്റ്റേഷനിലേക്ക് പോയത്. അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ മകൻ മോഹനാണ് എന്നെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചത്.
ഞാൻ പങ്കെടുത്ത യോഗത്തിൻ്റെ പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് ഇതോടെപ്പം ചേർക്കുന്നു
21/11/2010 Times of India