Wednesday, November 5, 2025

സഭയും രാഷ്ട്രീയവും നുണ പറയും

 വിമോചന സമരം:

ഒല്ലൂർ ഫൊറോന പള്ളിയുടെ പ്രധാന കെട്ടിടത്തിൻ്റെ ചുമരിൽ നിന്ന്

വിമോചന സമരം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട EMS സർക്കാരിനെ പുറത്താക്കാൻ പള്ളിക്കാർ ഒത്തു കളിച്ചതാണ് എന്നാണറിയുന്നത്. 1959 ൽ പള്ളികളുടെ ആഹ്വാനം ശ്രവിച്ച് ഇറങ്ങി പുറപ്പെട്ട സമരക്കാർ അക്രമാസക്തമാകുന്ന സാഹചര്യത്തിൽ പോലീസ് ആകാശത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സംഭവം ഒല്ലൂർ പള്ളിയുടെ നേരെയാണ് നിറയൊഴിച്ചത് എന്ന് പ്രചാരണം നടത്തയത് പള്ളി തന്നെയാണ്. അതിൻ്റെ വെളിച്ചത്തിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ പ്രധാന കെട്ടിത്തിൻ്റെ ചുമരിൽ പതിച്ചിരിക്കുന്ന മാർബിൾ ഫലകമാണ് ഇത്.
വിമോചന സമരം നടക്കുമ്പോൾ ഞാൻ ഒല്ലൂർ സർക്കാർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
ദീപ്തി ഫിലിംസിൻ്റെ ബാനറിൽ എ പൊന്നപ്പൻ മിടുമിടുക്കി ക്രോസ്സ് ബൽറ്റ് എണീ സിനിമകൾ നിർമ്മിച്ചിരുന്നു. സിനിമകൾ കളർഫുൾ ആയിരുന്നെങ്കിലും അദ്ദേത്തിൻ്റെ ജീവിതം ബ്ലാക്ക് ആൻ്റ് വൈറ്റ് ആയിരുന്നു. 93-ാം വയസ്സിൽ അദ്ദേഹം നിര്യാതനായതിൻ്റെ അഞ്ചാം സ്മരണ ദിനം നവംബർ 4 ന് ആയിരുന്നു. അതിൽ പങ്കെടുക്കാൻ അവിടെ എത്തിയപ്പോഴാണ് മേൽ പറഞ്ഞ പരസ്യ ഫലകം എൻ്റെ ശ്രദ്ധയിൽ പെട്ടത്.

ജോയിൻ്റ് ക്രിസ്ത്യൻ കൗൺസിൽ 2010-ൽ ചെന്നെയിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പരേതനെ  അവസാനമായി കണ്ടത്. അന്ന് ചെന്നയിലുള്ള അദ്ദേഹത്തിൻ്റ വസതിയിലാണ് ഞാൻ താമസിച്ചത്. അന്ന് അദ്ദേഹം വളരെ സംതൃപ്തനായാണ് കാണപെട്ടത് അദ്ദേഹം സ്ഥലത്തെ ലാറ്റിൻ പള്ളിയുമായി നല്ല ബന്ധത്തിലായിരുന്നു എല്ലാ ദിവസവും പള്ളിയിൽ പോകുന്നതായും അവിടുത്തെ കാര്യങ്ങൾ ശുഷ്കാന്തിയോടെ നിർവ്വഹിച്ചു വരുന്നതായും മനസ്സിലായി.
മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് അദ്ദേഹം അന്നുപയോഗിച്ചിരുന്ന  ചെറിയ കാറിൽ ആയിരുന്നു റെയിൽവെ സ്റ്റേഷനിലേക്ക് പോയത്. അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിൻ്റെ മകൻ മോഹനാണ് എന്നെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചത്.
ഞാൻ പങ്കെടുത്ത യോഗത്തിൻ്റെ പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് ഇതോടെപ്പം ചേർക്കുന്നു
21/11/2010 Times of India

Thursday, April 3, 2025

പുതിയ വഖഫ് ബിൽ

 പുതിയ വഖഫ് ബിൽ



  •  🙏🌹🙏മണ്ണും ചാരിനിന്നവൻപെണ്ണിനേയും കൊണ്ടുപോയോ 
  • വഖഫ് ബില്ലിനൊപ്പം മണിപ്പൂരുകാരും  ഇനി മുതൽ സുരക്ഷിതർ..
  • ഇന്നലെ വഖഫ് ബില്ലിന് ശേഷം മണിപ്പൂരിലെ ബില്ലും ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കി.ഏറെ ഒച്ചപ്പാടുണ്ടാക്കേണ്ടിയിരുന്ന വിഷയം അമിത് മോദി സഖ്യം ഇരുചെവിയറിയാതെ പരിഹരിച്ചു 😄😄😄😄
  •  രാഷ്ട്രപതി ഭരണത്തിന് ശേഷം അവിടെയും കലാപങ്ങളോ, സംഘർഷങ്ങോ ഇല്ല..
  • കുക്കി, മൈയ്ത്തി വിഭാഗങ്ങളുമായി കേന്ദ്രം നിരന്തരം  സമാധാന ചർച്ചകൾ നടത്തുന്നുണ്ട്.
  • അതും ഇണ്ടികൾക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ്..
  • അങ്ങനെ കശ്മീർ, പാകിസ്ഥാൻ, യൂപ്പി, കഴിഞ്ഞു മണിപ്പൂർ പ്രശ്നവും കേന്ദ്രം സമാധാനമായി ആരെയും ജാതി പറഞ്ഞോ, വെടിവയ്പ്പ് നടത്തിയോ, പീഡിപ്പിക്കുകയോ,  ബോംബ് ഇടുകയോ, അക്രമവും സംഘർഷമോ നടത്താതെ വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത ഓരോ പ്രശ്നങ്ങളും സമാധാനമായി പരിഹരിക്കുന്നു..
  • ഇതാണ് ഇന്നത്തെ ഇന്ത്യ.
  • 1947 മുതലുള്ള ആക്രമവും, ബോംബും, കള്ളപ്പണവും, കൂട്ടികൊടുപ്പും, കുതികാൽ വയ്പ്പും ഇല്ലാത്ത ശാന്ത സുന്ദരമായ, സമാധാനപരമായ എന്റെ ഇന്ത്യ.....
  • മേരാ ഭാര്ത് മഹാൻ..🙏🌹🙏
  • ജയ് ഹിന്ദ്🙏🌹🙏

Wednesday, January 22, 2025

കിട്ടേണ്ടത്

 കിട്ടേണ്ടത് കിട്ട്യാൽ പോകേണ്ടവൻ പോകും:

ചിലർ അങ്ങിനെയാണ്. തെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും ബഹു കേമൻ. കഴിവ് 0 ആണ്. സഹായം വാഗ്ദാനം ചെയ്ത് അടുത്തുകൂടും. ചില സ്ഥാപനങ്ങളിൽ ഉദാ: സഹകരണ സ്ഥാപനങ്ങളിൽ വർഷാവർഷം OTS ഉണ്ടാകാറുണ്ട്. കുറച്ചു പേർക്ക് അതിൻ്റെ ബനിഫിറ്റ് കിട്ടാറുമുണ്ട്. എന്നാൽ മറ്റു ചില അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാരിൻ്റെ അനുമതിയുണ്ടെങ്കിൽ ബോർഡ് തീരുമാനമെടുക്കും. അപേക്ഷകന് അതിൻ്റെ ഗുണമോ ദോഷമോ ലഭ്യമാകും. അത് എല്ലാ വർഷവും ഉണ്ടാകില്ല.

തുടരും