Wednesday, November 6, 2024

മാങ്ങ അച്ചാർ



 മാങ്ങ അച്ചാർ

സൂപ്പർ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ; അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ 

Tasty Mango pickle : ഏതു സദ്യയുടെയും രുചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാർ. അത് മാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവ സാധാരണക്കാരനായ, കേമനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. 

IMongredients :

പച്ച മാങ്ങ  - 7 എണ്ണം 

നല്ലെണ്ണ  - 3 ടേബിൾ സ്പൂൺ 

കടുക്  - 2 ടീസ്പൂൺ 

പച്ചമുളക്  - 2 എണ്ണം 

വെളുത്തുള്ളി  - 10 എണ്ണം 

ഇഞ്ചി  - ചെറിയ കഷ്ണം 

ഉലുവ  പൊടി - 3/4 ടീസ്പൂൺ 

കടുക് പൊടി - 1/2 ടീസ്പൂൺ 

മുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ 

കാശ്മീരി മുളക് പൊടി - 2 ടേബിൾ സ്പൂൺ 

കായപ്പൊടി - 1/4 ടീസ്പൂൺ 

വിനാഗിരി - 1 ടേബിൾ സ്പൂൺ 

ഉപ്പ്  - ആവശ്യത്തിന് 

വെള്ളം - ആവശ്യത്തിന് 

കറിവേപ്പില - ആവശ്യത്തിന് 

മാങ്ങ അച്ചാർ ഉണ്ടാക്കാനായി ആദ്യം മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. നുറുക്കിയെടുത്ത മാങ്ങയിലേക്ക് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുത്ത് മിനിമം ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കണം. ഒരു പാൻ എടുത്ത് അത് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ 2 ടീസ്പൂൺ കടുക് ചേർത്ത് നന്നായി പൊട്ടി വരുമ്പോൾ 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം ചെറുതായി അരിഞ്ഞ രണ്ട് പച്ച മുളകും ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയും കൂടി ചേർത്ത് കൊടുത്ത് ഇവയെല്ലാം മീഡിയം ഫ്ലെയിമിൽ നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊടിച്ചതും മുക്കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും കൂടെ ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ മുളക് പൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം.

പൊടികൾ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും അരക്കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം കൂടെ ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കാൽ ടീസ്പൂൺ ഉലുവ പൊടിയും കൂടി ചേർത്ത് കൊടുത്ത് മീഡിയം തീയിൽ നന്നായി തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടെ ചേർത്ത് തിളച്ച് നന്നായി കുറുകി വരണം. ഈ സമയം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കുറുകി വന്നതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. ഇത് ചെറുതായി തണുത്തതിന് ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാർ. അച്ചാറുകളിലെ പ്രിയങ്കരനായ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി മാങ്ങാ അച്ചാർ ഇനി നിങ്ങളും ഉണ്ടാക്കി നോക്കു.

മസാല പൊടി

 


മസാല പൊടി

ഇതാണ് മസാല പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ കറികളെല്ലാം വേറെ ലെവൽ ടേസ്റ്റ് ആകും!! നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ മല്ലി, ഒരു ടേബിൾ സ്പൂൺ അളവിൽ കസൂരി മേത്തി, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകവും പെരുംജീരകവും,

നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി, നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകൾ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം. ഒരു കാരണവശാലും മസാല കൂട്ടുകൾ വറുത്തെടുക്കുമ്പോൾ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പൊടിച്ചെടുക്കാവുന്നതാണ്. ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിൾ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്പോൾ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും. പൊടിച്ചു വെച്ച പൊടി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം.