Friday, April 12, 2024

മതങ്ങളും ദൈവങ്ങളും:

 മതങ്ങളും ദൈവങ്ങളും: 


കോടി കണക്കിന് മനുഷ്യർ അതിവസിക്കുന്ന ഭൂമിയിൽ അവനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഒരോരുത്തരും വ്യതസ്തരും മഹാഭൂരിപക്ഷം ബുദ്ധിയില്ലാത്തവരും എപ്പോഴാണ് പ്രകോപിതരാവുക എന്ന് പറയാൻ കഴിയാത്ത അവസ്ഥയുമാണ്. ഇതിൽ തന്നെ ഏറ്റവും ക്രൂരരും ഉണ്ട്. ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാണ്.

മതങ്ങളും ദൈവങ്ങളും മനുഷ്യനെ മാത്രം നിയന്തിക്കുന്നതിനും ചൊൽപടിക്കു നിറുത്തുന്നതിനുവേണ്ടി ബുദ്ധിയുള്ള കുറച്ചു മുൻഗാമികൾ നിർമ്മിച്ചവയുമാണ്. രാഷ്ട്രനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികളും മറ്റുമുണ്ടെങ്കിലും പലതും പ്രായോഗികവുമല്ല.

മതങ്ങൾ കെണിയാണെങ്കിലും മനുഷ്യനെ കയറില്ലാതെ കെട്ടിയിടാൻ ഈ മതങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിവരെ കഴിയുന്നുണ്ട്. '

മനുഷ്യൻ ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവിയാണ്. അവരെ നിയന്ത്രിക്കുന്നതിനാണ് ബുദ്ധിയുള്ള മുൻഗാമികൾ ദൈവം എന്ന മിത്തിന് രൂപം നൽകിയത്. ഇത് ഒരു പരിധി വരെ ഗുണകരവുമാണ്.

19/09/2024-പഴയ നിയമത്തിലെ മോസ്സസിന് ധാരാളം അനുയായികൾ ഉണ്ടായിരുന്നു. അവരിൽ കൂടുതൽ പേരും കുറ്റവാളികളും വിഗ്രഹാരാധികളും കളവ് കൊലപാതകം വ്യഭിചാരം മുതലായ കഠിന തെറ്റുകൾ ചെയ്തിരുന്നവരും പെട്ടന്ന് പ്രകോപിതരാകുന്നവരും ആയിരുന്നു. മോസ്സസിൻ്റെ ഉപദേശങ്ങൾ ഇവർ കേൾക്കും പക്ഷെ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ തന്നെ പിന്തുടർന്നു വന്ന ജനകൂട്ടത്തെ സീനായ് മലയുടെ താഴ്‌വരയിൽ നിറുത്തി ഒറ്റക്ക് മലയിലേക്ക് കയറി പോയി. 3 ദിവസം കഴിഞ്ഞ് തിരിച്ചിറങ്ങിയ മോസ്സസിൻ്റെ കയ്യിൽ 10 കൽപനകൾ എഴുതിയ ഒരു ഫലകവും ഉണ്ടായിരുന്നു. ഈ കൽപനകൾ എല്ലാവരും പാലിക്കണം. ദൈവം എന്നെ നേരിട്ട് ഏൽപിച്ചതാണ് എന്നു ജനകൂട്ടത്തിനോട് പറഞ്ഞു. മോസ്സ്സ് പറയുന്നത് പാലിക്കാത്തവർ തങ്ങൾ കാണാത്ത ദൈവം പറഞ്ഞാൽ കുറച്ചു പേർ അനുസരിക്കും എന്ന് മോസ്സസ് അനുമാനിച്ചു. അത് ഒരു പരിധിവരെ ശരിയുമാണ്.