Wednesday, September 18, 2024

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’

അടുത്ത ശീതകാല സമ്മേളനത്തിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബില്ലിന്  നരേന്ദ്ര മോദിയുടെ മന്ത്രിസഭാ അംഗീകാരം ..................

സെപ്തംബർ 18 ന് മോദി ക്യാബിനറ്റ്  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശം അംഗീകരിച്ചു.   പാർലമെൻ്റിൻ്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ബിൽ ഇരുസഭകളിലും അവതരിപ്പിക്കും.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദ്ദേശത്തിന് അനുമതി നൽകിയത്. എന്നാൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ  പി ചിദംബരം ഏതാനും ദിവസം മുമ്പ് ആഞ്ഞടിച്ചിരുന്നു, മോദിക്ക് ഭൂരിപക്ഷമില്ലെന്നും നിലവിലെ ഭരണഘടന പ്രകാരം ഇത് പാസ്സാക്കാൻ സാധ്യമല്ലെന്നും കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ഇതിനു  ആവശ്യമാണെന്നും അവകാശപ്പെട്ടിരുന്നു .

Monday, September 9, 2024

പരിപ്പുവട വീട്ടിൽ


പരിപ്പുവട വീട്ടിൽ

പരിപ്പുവട വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം:

.പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക്‌ വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട. 

Ingredients: 

വട പരിപ്പ് - 1 1/2 കപ്പ് 

പെരും ജീരകം - 1 1/2 ടീസ്പൂൺ 

വെളുത്തുള്ളി - 8-9 അല്ലി 

കറിവേപ്പില - ആവശ്യത്തിന് 

വറ്റൽമുളക് - 5 എണ്ണം 

സവാള - 1 എണ്ണം 

ചെറിയുള്ളി - 8-9 എണ്ണം 

ഇഞ്ചി - ചെറിയ കഷണം 

കറിവേപ്പില - 2 തണ്ട് 

പച്ചമുളക് - 3 എണ്ണം 

ഉപ്പ് - ആവശ്യത്തിന് 

ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ് മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.

ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഈ രീതിയിൽ ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ.

Thursday, August 22, 2024

സിനിമാപ്രതിസന്ധി

 ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നു




Thursday, August 15, 2024

മുല്ലപ്പെരിയാർ ഡാം


അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്.

വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ ഒരു രൂപം. ഫിസിക്സിലെ നിയമങ്ങൾ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകൾ കൂട്ടിയിട്ടാൽ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കൽ കൂമ്പാരമാണ്. വ്യവസ്ഥാപിതമായ ഒരു കൽകൂമ്പാരമാണ് എന്നു മാത്രം. ആ കൽകൂമ്പാരത്തിനു വീണ്ടും തകർന്ന് വേറെ രൂപമാകാനാകില്ല. വ്യവസ്ഥാപിതമായ കൽകൂമ്പാരമായ പിരമിഡ് തകർന്നാൽ വ്യവസ്ഥാപിതമല്ലാത്ത കൽകൂമ്പാരം ഉണ്ടാകും. അത്രതന്നെ. 

നമ്മുടെ തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രം ആയിരം വർഷത്തിനു ശേഷവും തകരാതെ നിൽക്കുന്നത് എന്തോ എൻജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീർണ്ണം കൂടിയാൽ നിഴൽ താഴെ പതിക്കില്ല.

ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ കുറെ പാറകൾ (വ്യവസ്ഥാപിതമായ രീതിയിൽ) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു. ഡാമുകൾ, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകൾ പിരമിഡ് രൂപത്തിലാണ്. അതായത് താഴെ വീതി വളരെ കൂടുതലും, മുകളിലേക്കു പോകുമ്പോൾ വീതി കുറഞ്ഞും വരുന്ന രൂപം. (കൃത്യമായി പറഞ്ഞാൽ ഡാമിന്റെത് പിരമിഡ് നെടുകെ മുറിച്ച അർദ്ധ പിരമിഡ് രൂപമാണ്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗം നേരെയും, മറുഭാഗം ചെരിഞ്ഞും. തത്കാലം അത് അവഗണിക്കാം.) ഒരു സിക്സ് പാക്ക് ജിമ്മനെയും, അതേ ഉയരമുള്ള ഒരു സുമോ ഗുസ്തിക്കാരനെയും സങ്കൽപ്പിക്കുക. ആരെയായിരിക്കും തള്ളി വീഴ്ത്താൻ എളുപ്പം? അല്ലെങ്കിൽ ഒരു മതിൽ സങ്കൽപ്പിക്കുക. ഇനി അതേ ഉയരമുള്ള ഒരു പിരമിഡ് സങ്കൽപ്പിക്കുക. ഏതാണ് തള്ളിമാറിച്ചിടാൻ കൂടുതൽ ബലം ചെലുത്തേണ്ടി വരിക? ഉത്തരം വ്യക്തമാണല്ലോ. ഇതേ തത്വം തന്നെയാണ് പിരമിഡിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നത്.

(സത്യത്തിൽ ഇതൊക്കെ ഞാൻ പ്രീഡിഗ്രി കാലത്ത് ഫിസിക്സിൽ പഠിച്ച കാര്യങ്ങളാണ്. വെള്ളത്തിന്റെ അളവു തന്ന് ഡാമിന്റെ വെള്ളത്തിന്റെ മർദ്ദം താങ്ങാൻ അടിയിലെ വീതി എത്ര വേണമെന്ന് കണക്കു കൂട്ടുന്ന ചോദ്യങ്ങളും എൻട്രൻസ് കോച്ചിങ്ങിൽ പരിശീലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരും ഇതൊക്കെ പഠിക്കുന്നുണ്ടാകണം.) 

ഇനി ഈ പിരമിഡ് രൂപത്തിലുള്ള ഡാമിന്  കൂടുതൽ സ്ഥിരത നൽകാൻ, അഥവാ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തള്ളൽ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും? ഏറ്റവും പ്രകടമായ ഉത്തരം അതിന്റെ ഭാരം കൂട്ടുക എന്നായിരിക്കും. കുറേകൂടി പാറകളും, കോൺക്രീറ്റും അതിനു മുകളിൽ നിക്ഷേപിക്കുക. (മുല്ലപ്പെരിയാറിൽ ആൾറെഡി അത് ചെയ്തിട്ടുണ്ട്.)

നൂറുകൊല്ലം മുൻപ് ഡാം പണിയുമ്പോൾ അന്ന് സിമെന്റും കോൺക്രീറ്റുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ചുണ്ണാമ്പാണ് പകരം ഉപയോഗിച്ചിരുന്നത്. അത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചു പോയി പാറകൾ ഇളകിപ്പോകാം. രണ്ടു രീതിയിൽ ഇത് അണക്കെട്ടിനെ ദുർബ്ബലപ്പെടുത്തും. ഒന്ന് പാറകളുടെ കൂട്ടിപ്പിടുത്തം കുറയാം. പാറകൾ ഇളകി ഒലിച്ചു പോകാം. പാറകളും, ചുണ്ണാമ്പും നഷ്ടപ്പെടുന്നതോടെ ഡാമിന്റെ ഭാരം കുറയാം. വെള്ളം അതിനെ തള്ളിമറിച്ചിട്ടേക്കാം. അപ്പോൾ എന്തു ചെയ്യാം?  സിമെന്റും, കോൺക്രീറ്റും ഉപയോഗിച്ച് അണക്കെട്ടിനെ പൊതിയാം. കൂട്ടത്തിൽ ഡാമിങ്‌റെ ചെരിവു ഭാഗം കുറേകൂടി കൂട്ടിയെടുക്കാം.  ഇതു കൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. അകത്തുള്ള വസ്തുക്കൾ ഒലിച്ചു പോകില്ല. ഡാമിന്റെ മൊത്തം ഭാരം കൂടും. ഡാമിന്റെ തറ വിസ്തീർണ്ണം കൂടും. ഇതു മൂന്നും ഡാമിനെ ബലപ്പെടുത്തും. (ഇതും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.)

ഇനിയും വെള്ളത്തിന്റെ തള്ളൽ ബലം പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഉരുക്കു കേബിളുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റുമായി ബന്ധിപ്പിക്കുക. വെള്ളത്തിന്റെ തള്ളൽ ഉരുക്കു കേബിളിലെ വലിവു ബലമായി താഴെ പാറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു വടം ബലമായി വലിച്ചു പിടിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. നിങ്ങളെ പുറകിലേക്കു തള്ളി വീഴ്ത്താൻ പ്രയാസമായിരിക്കും. (ഈ കേബിൾ വിദ്യയും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.) തത്വത്തിൽ ഒരു ഗ്രാവിറ്റി ഡാം ഇങ്ങനെ പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും പുതുക്കി ഉപയോഗിക്കാം.

മുല്ലപ്പെരിയാർ ഒരിക്കലൂം തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്‌പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.

ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും.

കടപ്പാട് : മനോജ് ബ്രൈറ്റ്

Saturday, August 3, 2024

ബെയ്‌ലി പാലം

 എന്താണീ ബെയ്‌ലി പാലം?

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

കടപ്പാട്.

Tuesday, July 9, 2024

നിലനില്പീയം 📖✍️ വി.കെ.എൻ .

 പല്ല് തേച്ച് പ്രാതലിനിരുന്നു.

ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍.

രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു.

രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു.

രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു.

രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു.

രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.

ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത്

അകത്താക്കി.

പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത്

ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ,

പപ്പടം, മോര്.

ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.

മൂന്നരയ്ക്ക് ചായ പലഹാരം.

അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു.

മൂന്നെണ്ണം തിന്നു.

തളരുവോളം ചായ കുടിച്ചു.

സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി.

ബാറില്‍ കയറി നാലെണ്ണം പൂശി.

രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും.

ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.

പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു.

ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു.

ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു.

തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു.

ഇനി മരിക്കാം.

ഇതൊരു ചാന്‍സാണ്.

മരിക്കാന്‍ കിടന്നു.

യഥാസമയം മരിച്ചു.

പുലര്‍ച്ചെ ശവമെടുത്തു.

വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു.

അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ ?

📖   നിലനില്പീയം

📖✍️   വി.കെ.എൻ .

Saturday, June 22, 2024

 *ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* .

കേരളത്തിലെ ഒരു   വോട്ടർ എന്ന നിലയിൽ LDF നേതാക്കളോട് ചില സംശയങ്ങൾ ചോദിച്ചോട്ടെ?

എന്തു കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ദുർഭരണവും ദൂർത്തും നടത്തി കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് കണ്ടിട്ടോ?

പെൻഷൻ കൊടുക്കാനെന്നു പറഞ്ഞ് പെട്രോളിന് 2% സെസ് പിരിച്ചിട്ടും 7 മാസമായി പെൻഷൻ കിട്ടാത്തതു മൂലം മരുന്നു പോലും മേടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന മറിയക്കുട്ടിയേപ്പോലുള്ള അമ്മ / അപ്പൻ മാരെ കണ്ടിട്ടോ?

കരിവന്നൂർ ബാങ്കിൽ നിന്നും നിങ്ങൾ കട്ടുമുക്കിയ കോടികൾ കണ്ടിട്ടോ? 

നിഷേപിച്ച പണം പിൻവലിക്കാൻ ചെന്നപ്പോൾ നിങ്ങൾ കട്ടതുകാരണം തിരികെ ലഭിക്കാതിരുന്നതിനാൽ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയവരെകണ്ടിട്ടോ?

ചോരവിയർപ്പാക്കി മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നെല്ലിൻ്റെ വില ലഭിക്കാത്തതു മൂലം ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ എന്നു വിലപിച്ച് ആത്മഹത്യ ചെയ്തതു കണ്ടിട്ടോ?

കേരളത്തിൻ്റെ പൊതു സമ്പത്താകണ്ട കരിമണൽ ഖനനത്തിൻ്റെ കാരാർ കോടികൾ കോഴയും മാസപ്പടിയും വാങ്ങി കർത്താക്ക് ചുളുവിലക്ക്  നൽകിയത് കണ്ടിട്ടോ?

സമസ്തമേഖലയിലും നടത്തിയ മന്ത്രി പത്നിമാരുൾപ്പെടെ ഉള്ളവരുടെ പിൻവാതിൽ നിയമനങ്ങൾ കണ്ടിട്ടോ?

വാഹനത്തിൻ്റെ RC യും ലൈസൻസും പ്രിൻ്റു ചെയ്യാനും അയച്ചു തരാനുമുള്ള പണം മുൻകൂർ വാങ്ങിയിട്ടും 7 മാസമായി അതൊന്നും പ്രിൻ്റു പോലും ചെയ്യാതെ

ജനങ്ങളെ കഷ്ടപ്പെടുത്തുന്നതു കണ്ടിട്ടോ?

ശമ്പളവും പെൻഷനും മുടക്കി ചരിത്രം സൃഷ്ടിച്ച ഭരണമികവുകണ്ടിട്ടോ?

സപ്ലെ കോയിലെ കാലിയായ മേശകൾ കണ്ടിട്ടോ?

നൂറു കണക്കിന് ആളുകൾ വന്യജീവി ആക്രമണങ്ങളാൽ കെല്ല കപ്പടുകയും അനേകം കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാത്ത നിസ്സംഗത കണ്ടിട്ടോ?

ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത , ജനത്തിൻ്റെ നികുതിപ്പണം കൊള്ള അടിക്കാനായി നടത്തിയ നവകേരളം, കേരളീയം, യുവജ സമ്പർക്കം പരിപാടികളും ഒരു കോടി മുടക്കി ഇപ്പോൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്ന കക്കുസ് ബസും കണ്ടിട്ടോ?

കൊറോണയും വെള്ളപ്പൊകവും ഒക്കെ കക്കാനുള്ള അവസരങ്ങളായികണ്ട് PPE കിറ്റിൽവരെ അഴിമതി നടത്തിയതും പ്രളയ ഫണ്ട് സഖാക്കൾ മുക്കിയതും കണ്ടിട്ടോ?

TP ചന്ദ്രശേഖരൻ്റെ മുഖത്തു നിങ്ങൾ വെട്ടിയ 51 വെട്ടുകൾ കണ്ടിട്ടോ?

( ഈ ഇലക്ഷന് ഇന്ത്യയിൽ മുഴുൻ നിങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം പോലും അത്രയും വരില്ല എന്നോർക്കണം)

SFI തെമ്മാടികൾ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയോട് കാണിച്ച ക്രൂരത കണ്ടിട്ടോ?

ക്രൈസ്തവർ പവിത്രമായി കരുതുന്ന കുരിശിനെ SFI പിള്ളേർ തുണിയില്ലാത്ത സ്ത്രീയുടെ ചിത്രം വരച്ച് അവഹേളിച്ചതു കണ്ടിട്ടോ?

നവാഗതരെ സ്വീകരിക്കാൻ കലാലയങ്ങളിൽ സ്ഥാപിച്ച കേരള സംസ്ക്കാരത്തെ തന്നെ നാണം കെടുത്തുന്ന അശ്ലീല പോസ്റ്ററുകൾ കണ്ടിട്ടോ ?

കലാലയങ്ങളിലെ നിങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഇടിമുറികൾ കണ്ടിട്ടോ?

അഭിമന്യൂവിനെ (സഖാവിനെ)കൊന്നവർക്കെതിരെ ഉള്ള തെളിവുകൾ കോടതിയിൽ നിന്നും അപ്രത്യകഷമാക്കിയ മാജിക് കണ്ടിട്ടോ?

ഒരു വശത്ത് മദ്യവർജനം എന്നു പറയുകയും പാർട്ടി നേതാക്കന്മാരും അവരുടെ വാഹനങ്ങളും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുകയും ചെയ്യുന്നത് കണ്ടിട്ടോ ?

4% പലിശക്കു ശരിക്കുമായിരുന്ന കാർഷിക വായ്പനിറുത്തലാക്കി

ബ്ലേഡ് പലിശകാരെ സഹായിക്കാൻ കേന്ദ്രത്തിനു കത്തെഴുതിയ മന്ത്രിയുടെ കർഷക സ്സേഹം കണ്ടിട്ടോ?

കുടുംബം പോറ്റാൻ ഇസ്രായേലിൽ ജോലി ചെയ്യവെ തീവ്രവാദി കളുടെ ആക്രമണത്തിൽ കൊല്ലെപ്പെട്ട യുവതിയോട്

തീവ്രവാദികളെ പേടിച്ച് നിങ്ങൾ കാണിച്ച അനാദരവ് കണ്ടിട്ടോ ?

വോട്ടിനു വേണ്ടി തീവ്രവാദത്തെ വരെ അനുകൂലിച്ച് കേരളത്തിൽ ഉടനീളം നടത്തിയ പലസ്തീൻ അനുകൂല സമ്മേളനങ്ങളും റാലികളും കണ്ടിട്ടോ?

തീവ്രവാദി ആക്രമണത്തിൽ സ്വന്തം സഖാവു മരിച്ചിട്ടു വരെ ഒരു അനുശോചനം പോലും ഇടാനാവാത്ത നിങ്ങളുടെ അടിമത്തം കണ്ടിട്ടോ?

നിസ്സാര കുറ്റങ്ങൾക്കും വലിയ പിഴ ഈടാക്കുന്ന MVD പൂഞ്ഞാറിൽ വൈദികനെ ഇടിച്ചു വീഴ്ത്തിയ കൂട്ടത്തിലുള്ള 18 വയസ്സിൽ താഴെ ഉള്ളവർക്കെതിരെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് നിയമപ്രകാരം കേസെടുക്കാതെയും

എടുത്ത കേസിൻ്റെ FIR മാറ്റിയും നടത്തുന്ന വോട്ടുബാങ്ക്  മതപ്രീണനം കണ്ടിട്ടോ?

ക്രൈസ്തവ വിശേഷ ദിവസങ്ങളിൽ പരീക്ഷകളും

ജീവനക്കാർക്ക് പരിശീലനവും നൽകുന്നത് കണ്ടിട്ടോ?

(ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ പേപ്പറു നോക്കാൻ ഹാജരാകാൻ

പറഞ്ഞതുൾപ്പെടെ.)

വിദേശത്തു പോയി കഷ്ടപ്പെട്ട് പണി എടുത്ത് പണം സമ്പാദിച്ചു വന്ന് നാട്ടിൽ ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിന് തടസ്സം നിന്നും കൊടികുത്തി പൂട്ടിച്ചും സാജനെപ്പോലെയുളള വരെ  ആത്മഹത്യയലേക്ക് തള്ളിവിട്ടതു കണ്ടിട്ടോ?

അനേകം യുവാക്കൾ  തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ ഒത്തിരി പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 

കിറ്റെക്സിന്റെ 4000 കോടിയുടെ നിക്ഷേപത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വിട്ടതു കണ്ടിട്ടോ ?

അനേകം സ്ഥാപനങ്ങൾ കൊടികുത്തി പൂട്ടിച്ചും

കലാലയങ്ങൾ നിലവാരമില്ലാതാക്കിയും 

യുവജനങ്ങളെല്ലാം നടുവിടേണ്ട അവസ്ഥ ഉണ്ടാക്കിയത് കണ്ടിട്ടോ?

പാർട്ടിക്കാരയാൽ ഡിഗ്രിതോറ്റവർ പിജി ക്ക്അഡ്മിഷൻ നേടുന്നതും

പിഎസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടി ഗുണ്ടകൾ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കുന്നതും

വ്യാജ എക്സ്പീരിയൻസ് സെർട്ടിഫിക്കേറ്റ് വച്ച് ജോലി നേടുന്നതും കണ്ടിട്ടോ?

ഒരിക്കലും നടക്കാത്തെ കെ റെയിലിന്റെ പേരിൽ ഭവനഭേദനം നടത്തി സ്ഥാപിച്ച മഞ്ഞക്കുറ്റകൾ

കണ്ടിട്ടോ?

കേന്ദ്രം ത്രീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവർക്ക് രഹസ്യ വിവരം നൽകി സംരക്ഷിക്കുന്നതു കണ്ടിട്ടോ .

പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം കോടീശ്വരൻമാരായി തീർന്ന നേതാക്കളുടെ

സ്വത്തു കണ്ടിട്ടോ?

പാർട്ടി കൊലയാളികളെ ജനത്തിന്റെ നികുതി പണമെടുത്ത് കേസു നടത്തി സംരക്ഷിക്കുന്നത് കണ്ടിട്ടോ ?

ഇന്ത്യയുടെ അതിർത്തി മാന്തുന്ന ചൈനക്ക് ആശംസ അറിയിച്ച ദേശ സ്റ്റേഹം കണ്ടിട്ടോ ?

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ കൊടുത്ത അനീതിക്കെതിരെ ക്രൈസ്തവർ കേസു കൊടുത്ത് പ്രതിഷേധിച്ചപ്പോൾ അതിനെതിരെ കോടതിയെ സമീപിച്ചതു കണ്ടിട്ടോ ?

നിരവദി ഉദാഹരണങ്ങൾ ഉണ്ടായിട്ടും ലൗ ജിഹാദ്, നാർക്കോട്ടിക്

ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ പിതാവിനെതിരെ പല കേസുകൾ എടുത്തത് കണ്ടിട്ടോ ?

വിഴിഞ്ഞത്ത് പാവപ്പെട്ട മുക്കുവരുടെ കിടപ്പാട പ്രശ്നം പരിഹരിക്കാൻ  സമരം ചെയ്ത വൈദികർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കണ്ടിട്ടോ ?

ഇതിൽ എന്ത് കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ഇതെഴുതിയ ഞാൻ ആരാണന്ന് പറയുന്നില്ല കാരണം എനിക്ക് ഇന്നോവ  വാഹനത്തെ ഭയമാണ്.

എന്നാലും ഒന്നു പറയാം ഞാൻ ഒരു നിഷ്പക്ഷ വോട്ടറാണ്. എന്നുവച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ലാത്ത ഓരോ ഇലക്ഷനും ആർക്ക് ഓട്ടു ചെയ്യണമെന്ന് സ്വയം തീരുമാനിക്കാൻ സ്വാതന്ത്രമുള്ള ഒരു വോട്ടർ

പിന്നെ ഞാനൊരു ക്രൈസ്തവ വിശ്വാസി ആയതിനാൽ ആണ് ക്രൈസ്തവർക്കെതിരെ നടന്ന നീതി നിഷേധങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത്.

ഈ കുറിപ്പ് എഴുതുന്നതിന് പിന്നിൽ   മറ്റുമുന്നണികളെല്ലാം ചെയ്യുന്നതു ശരിയാണെന്നോ, ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യണമെന്നോ പറയാനുള്ള ഒരു ഉദ്ധേശവുമില്ല.

എല്ലാവരും ആർക്കും അടിമകളാകാതെ സ്വയം തീരുമാനമെടുത്ത് ഓട്ടുചെയ്യുക.

ബൂത്തിലേക്ക് പോകുമ്പോൾ ഈ പറഞ്ഞകാര്യങ്ങൾ ഒന്ന് ഓർക്കണം എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളൂ.

എൻ്റെ വ്യക്തിപരമായ ആഗ്രഹം വേറെ ആര് ജയിച്ചാലും കേരളത്തെ എല്ലാ രീതിയിലും ഇതുപോലെ തകർത്ത LDF മുന്നണി ഈത്തവണ 20 ൽ ഒന്നു പോലും ജയിക്കാതെ സംപൂജ്യരായി പരാജയപ്പെട്ടണം എന്നു മാത്രമാണ്. കാരണം ഈ ദൂർത്തിനും അഴിമതിക്കും അഹങ്കാരത്തിനും തക്കമറുപടി കൊടുക്കാൻ ജനത്തിനു കിട്ടുന്ന അവസരമായി ഈ ഇലക്ഷൻ മാറട്ടെ എന്ന് ആശംസിക്കുന്നു.

കുറച്ചു കുട്ടികൾ വിളിച്ച മു ദ്രാവാക്യം FB യിൽ കണ്ടിരുന്നു. അത് അന്വർത്ഥമായിരുന്നെങ്കിൽ

 *"ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* "

.. വേദനയോടെ പോസ്റ്റ്‌ ചെയ്ത ഒരു സുഹൃത്തിനോട് കടപ്പാട് 🌹