സെപ്തംബർ 18 ന് മോദി ക്യാബിനറ്റ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശം അംഗീകരിച്ചു. പാർലമെൻ്റിൻ്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ബിൽ ഇരുസഭകളിലും അവതരിപ്പിക്കും.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദ്ദേശത്തിന് അനുമതി നൽകിയത്. എന്നാൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം ഏതാനും ദിവസം മുമ്പ് ആഞ്ഞടിച്ചിരുന്നു, മോദിക്ക് ഭൂരിപക്ഷമില്ലെന്നും നിലവിലെ ഭരണഘടന പ്രകാരം ഇത് പാസ്സാക്കാൻ സാധ്യമല്ലെന്നും കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ഇതിനു ആവശ്യമാണെന്നും അവകാശപ്പെട്ടിരുന്നു .
No comments:
Post a Comment