ഞായറാഴ്ചകളില്‍ പള്ളികളില്‍ വിവാഹം വേണ്ട:കത്തോലിക്ക സഭ |
മനോരമ ഓണ്‍ലൈന്‍ – 2012 ജൂണ്‍ 3, ഞായര്കൊച്ചി• മതപഠനം നടക്കുന്ന ഞായറാഴ്ചകളില്‍ ഉച്ചവരെ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്തരുതെന്ന് കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം. ഞായറാഴ്ച വിവാഹ ആശിര്‍വാദം 12 മണിക്ക് ശേഷമാണ് നടത്തുന്നതെങ്കിലും അത് മതബോധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഇടയലേഖനം കുര്‍ബാന മധ്യേ പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിശ്വാസ പരിശീലന ക്ലാസുകള്‍ രാവിലെ 8.30ന് ശേഷം കുര്‍ബാനയോടെയാണ് ആരംഭിക്കേണ്ടത്.കുട്ടികള്‍ക്ക് കുര്‍ബാനയുടെ പ്രാധാന്യം മനസിലാക്കാനാണ് ഇതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇടയലേഖനത്തില്‍ പറയുന്നു.
Good Friday is a public holiday all over India.
ReplyDeleteIt might be convenient for you.