Tuesday, December 1, 2015

Nun’s body found in convent well


Nun’s body found in Kerala convent well,   suicide suspected 

Courtesy: mattersindia.com

Vagamon: The body of a middle-aged nun was found in a convent well in Kerala, southern India, on Tuesday morning. Church authorities suspect it to be a case of suicide.
“It seems to be a suicide case. But we are waiting for the post mortem report,” Fr Sebastian Kollenkunnel, spokesperson of Kanjirapally diocese, told Matters India.
The 42-year-old nun’s body was sent for autopsy at the Kottayam Medical College, some 50 km southwest of the convent in Uluppooni where she was at the time of her death. The parish is close to Vagamon, a tourist resort in Idukki district.
Father Kollenkunnel said Sister Liza Maria was a member of the Kanjirapally province of the Sisters of the Adoration of the Blessed Sacrament (SABS), a 107-year-old congregation founded in Kerala, southern India.
The priest said the nun came there a few days ago for treatment for depression.
Sister Ancy, a provincial councilor, told Matters India that Sister Maria was quiet and never shared her problems with others. She, who was teaching in a school in close by Pullikkanam, was taken for counseling two months ago after teachers and other nuns found her gloomy and aloof.
Another priest, who did not want to be named, said Sr Liza’s family members do not suspected foul play in the death as they knew about her illness and treatment.
Her family is in Upputhara, another parish under Kanjirapally diocese. Her family now wants the funeral to be conducted in their parish, the priest said
According to the Deepika, a Malayalam newspaper, the nuns at Ulupponi looked for her after she failed to turn up for morning prayers. They found her door locked from outside and later saw her footwear near the convent well.
Sr Liza is the second nun in Kerala whose body was found in a convent well. In 1992, Sister Abhaya was found dead in a well at St. Pius X Convent in Kottayam. Initially, the police concluded the death of the 19-year-old member of St. Joseph’s Congregation as a suicide. A probe by the Central Bureau of Investigation found it to be a murder.
In 2008, the federal probe agency arrested two priests and a nun in connection with the case.
The SABS congregation was founded Archbishop Thomas Kurialacherry of Changanacherry to promote devotion to the Blessed Sacrament. It became a pontifical congregation in 1968.
The congregation now has 17 provinces with more than 4,300 members, who serve 87 dioceses in 10 countries.

കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍

കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍


(ഓശാന മാസികയില്‍ 2003 ഫെബ്രുവരിയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഈ ലേഖനം ഇന്നും എത്ര പ്രസക്തമാണെന്ന് ചിന്തിക്കുക)

Hosanna Mount
ചാഞ്ഞോടി എസ്.എച്ച്. കോണ്‍വെന്റിലെ അംഗമായ സി. ആന്‍ ജോയെ തൂങ്ങിമരിച്ച നിലയില്‍ കോണ്‍വെന്റില്‍ കണ്ടെത്തി. ഇത് ഒരു ആത്മഹത്യയാണ് എന്ന് പൊലീസ് പിന്നീടു പറഞ്ഞു.

കന്യാസ്ത്രീസഹോദരിമാരുടെ ദുര്‍മരണങ്ങളെല്ലാം ആത്മഹത്യയാക്കുന്ന ചുമതല പോലീസില്‍ അര്‍പ്പിതമായിരിക്കയാല്‍ അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം. പാലാ സ്‌നേഹഗിരിമഠത്തിലെ സിസ്റ്റര്‍ പോള്‍സി വിഷംകഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു പോലീസുകാര്‍ കണ്ടെത്തുകയുണ്ടായി. ആമാശയത്തില്‍ ഫ്യൂറിഡാന്‍ കണ്ടെത്തിയെങ്കിലും വായിലോ അന്നനാളത്തിലോ ഫ്യൂറിഡാന്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും അന്ന് അവര്‍ക്ക് നല്കിയ ബിരിയാണിയിലൂടെയാണ് വിഷം അകത്തു ചെന്നതെന്നു വ്യക്തമായിരുന്നിട്ടും, അത് ആത്മഹത്യയാണെന്നു പോലീസിനു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
സിസ്റ്റര്‍ അഭയയുടെ മരണവും ആത്മഹത്യയാണെന്നായിരുന്നല്ലോ പോലീസിന്റെ കണ്ടുപിടുത്തം! ഏതായാലും നമുക്ക് ഇതൊക്കെ വിശ്വസിക്കാം. കാരണം, ഈ മരണങ്ങളിലെല്ലാം, പോലീസിനെപ്പോലെതന്നെ സഭാധികാരവും, കന്യാസ്ത്രീസഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കുകയും വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മണവാട്ടിമാരുടെ മരണം എങ്ങനെയാണെന്നതിനെക്കുറിച്ച് ക്രിസ്തുവിന്റെ വികാരിമാര്‍ക്കാണല്ലോ കൂടുതല്‍ അറിവ്. 

പത്രവാര്‍ത്തകളനുസരിച്ച് കേരളത്തില്‍ പതിനഞ്ചോളം കന്യാസ്ത്രീസഹോദരിമാര്‍ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ 'ആത്മഹത്യ' ചെയ്യുകയുണ്ടായി. ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് സമര്‍പ്പിതജീവിതചര്യ സ്വീകരിച്ച കന്യാസ്ത്രീസഹോദരിമാര്‍ എന്തിന്, ഇങ്ങനെ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം ആവശ്യമാണ് എന്ന് സഭയ്‌ക്കോ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്കോ ഇതുവരെയും തോന്നിയിട്ടില്ലെന്നുള്ളത് വിചിത്രമായി തോന്നുന്നു. 
കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് അറിവുമാത്രമേ പൊതുജനങ്ങള്‍ക്കു ലഭിക്കാറുള്ളു. അവിടെ എല്ലാക്കാര്യങ്ങളും ശുഭമായി നടക്കുന്നു എന്നാണ് പൊതുസമൂഹത്തെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. അഥവാ, അല്ലെന്നാരെങ്കിലും പറഞ്ഞാല്‍, അതു 'നമ്മുടെ സഭയെയും സന്ന്യസ്തരെയും' അപമാനിക്കുന്നതിന് 'സഭാവിരോധികള്‍ കെട്ടിച്ചമയ്ക്കുന്ന കഥകളാ'ണെന്നാണ് സഭാധികാരം വിശ്വാസികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. 
കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ മാനസിക പീഡനങ്ങളും വൈകാരികമായ പിരിമുറുക്കങ്ങളും എത്രയെന്നുള്ളതിനെക്കുറിച്ച് പല സഹോദരിമാരില്‍നിന്നും എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 
16 വയസ്സോടടുക്കുന്ന പ്രായത്തില്‍ സന്ന്യാസജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകളുമായാണ് പലരും മഠത്തില്‍ ചേരുന്നത്. പലപ്പോഴും സ്വന്ത ഭവനത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും ഇതിനു പ്രേരകമാവാം. ഒറ്റനോട്ടത്തില്‍ കന്യാസ്ത്രീമഠങ്ങള്‍ ജീവിത സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. 
ആവൃതിയിലേക്കു പ്രവേശിക്കുന്നതിന് ആധ്യാത്മികങ്ങളല്ലാത്ത അനേകം കാരണങ്ങള്‍ ഉണ്ട്. 
പ്രസിദ്ധ കത്തോലിക്കാ സാഹിത്യകാരനായ പ്രൊഫ. ജോസഫ് മറ്റത്തിന്റെ ''ലോകം, പിശാച്, ശരീരം'', ''കൊച്ചുത്രേ്യസ്യ'' എന്നീ രണ്ടു നോവലുകള്‍ കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ മഠത്തില്‍ പ്രവേശിക്കുന്നതിനുള്ള കാരണങ്ങളെയും മഠത്തിനുള്ളിലെ പിരിമുറുക്കങ്ങളെയും വിശദമായി, സത്യസന്ധമായി അവതരിപ്പിക്കുന്നു. ശ്രീ. മറ്റത്തിന്റെ 'ലോകം, പിശാച്, ശരീരം' എന്ന നോവലിലെ സിസ്റ്റര്‍. ഗ്ലോറിയായുടെ മഠപ്രവേശനത്തിന്റെ കാരണങ്ങള്‍ ജോസഫ് മറ്റം ഇങ്ങനെ വിവരിക്കുന്നുണ്ട്. 
ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഗ്ലോറിയ പുഷ്പിണിയായി. ചുവന്ന ദിവസങ്ങള്‍ അവള്‍ക്ക് ഭീതിദമായിരുന്നു. പ്രൊഫ. മറ്റം സിസ്റ്റര്‍ ഗ്ലോറിയായുടെ മനസ്സ് തുറക്കുന്നു: ''അതു വരാതിരിക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പത്ത് 'ആകാശങ്ങളിലിരിക്കുന്നതും' പത്ത് 'നന്മനിറഞ്ഞമറിയവും' ചൊല്ലി മാതാവിന് കാഴ്ചവച്ചിട്ടുണ്ട്. കുമ്പസാരിച്ചു ദിവ്യകാരുണ്യം ഉള്‍ ക്കൊണ്ട് 'അതൊഴിവാക്കിത്തരണ'മെന്നു മാതാവിനോടു പ്രാര്‍ഥിച്ചിട്ടുണ്ട്. 
എന്നിട്ടും അത് ആവര്‍ത്തിച്ചു. പ്രാര്‍ഥിച്ചിട്ട് ഒരു ഫലവുമില്ല. അങ്ങനെയിരിക്കെ കൂട്ടുകാരികളാരോ ഒരിക്കല്‍ പറഞ്ഞു. 
'കന്യാസ്ത്രീയമ്മമാര്‍ക്ക് ഇങ്ങനെയൊണ്ടാകുകേല. കന്യാസ്ത്രീയായാല്‍ ഇതു നിറുത്തുന്ന ഏര്‍പ്പാടുണ്ട്.'
എങ്കില്‍ തനിക്കും കന്യാസ്ത്രീയാകണം. ആ ദിവസങ്ങളെ, വേദന യുടെയും നാണക്കേടിന്റെയും ദിവസങ്ങളെ ഒഴിവാക്കാന്‍വേണ്ടി കന്യാ സ്ത്രീയാകാന്‍ താന്‍ ആഗ്രഹിച്ചു. 
ഇന്ന് എല്ലാം ഓര്‍മിക്കുമ്പോളാണ് താനെന്തൊരു പൊട്ടിപ്പെണ്ണായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രകൃതിയെയും അതിന്റെ വഴികളെയും കുപ്പായംകൊണ്ടു മൂടിപ്പൊതിഞ്ഞു നടക്കാമെന്നും പ്രാര്‍ഥനകൊണ്ട് അതിന്റെ ഗതിയെ നിരോധിക്കാമെന്നും വ്യാമോഹിച്ചിരുന്ന വിഡ്ഢിത്തത്തിന്റെ ദിവസങ്ങള്‍ (ലോകം, പിശാച്, ശരീരം, പേജ് 10, 11) .
ആധ്യാത്മികബാഹ്യമായ കാര്യങ്ങളാണ് പലപ്പോഴും കൗമാരപ്രായമായ പെണ്‍കുട്ടികളുടെ മഠപ്രവേശനത്തിനു കാരണമാകുന്നത.്  കന്യാസ്ത്രീയായെങ്കിലും, മിനി എന്ന തന്റെ സാങ്കല്പികപുത്രിയെ ഗര്‍ഭത്തില്‍, പട്ടുകുപ്പായങ്ങളണിയിച്ച്, താലോലിച്ച്, വിഭ്രമാത്മകമായ ഒരു ലോകത്തില്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവിച്ചു. ബി.എയ്ക്ക് പഠിക്കുന്ന സിസ്റ്റര്‍ ഗ്ലോറിയായുടെ ചിന്താവിഹ്വലത പ്രൊഫ. മറ്റം ആവിഷ്‌കരിക്കുന്നു. 
''ഞാനന്നു ശകുന്തളയായിരുന്നു. എന്റെയുള്ളില്‍ ദുഷ്യന്തന്റെ ബീജം തുടിച്ചിരുന്നു. മിനിയായി അതു രൂപംകൊണ്ടിരുന്നു'' (പേജ് 20). 
വിന്‍സെന്റ് എന്ന സഹപാഠിയില്‍ ആകൃഷ്ടയാവുന്ന ആ സഹോദരിയുടെ കലുഷിതമായ പാതകള്‍ പ്രൊഫ. മറ്റം അനാവരണം ചെയ്യുന്നു: ''വൈദികര്‍ ധാരാളമായി സഭ വിട്ടുപോകുന്നു; ചിലര്‍ വിവാഹം ചെയ്യുന്നു. കന്യാസ്ത്രീകളില്ലാത്തതുമൂലം മഠങ്ങള്‍ അടച്ചുപൂട്ടുന്നു. സെമിനാരികളില്‍ വൈദികവിദ്യാര്‍ഥികള്‍ കുറയുന്നു. ഒരിടത്ത് ഒരു റെക്ടര്‍കൂടി സെമിനാരി വിട്ടുപോയിരിക്കുന്നു. 
മെത്രാന്മാര്‍ വിവാഹാന്തസ്സിലേക്കു തിരിയുന്നു. ഒരു മുന്‍ മെത്രാന്‍ സകുടുംബം പത്രസമ്മേളനം നടത്തിയിരിക്കുന്നു: 'Now I am happy!' എന്ന്. അദ്ദേഹത്തിന്റെ ഭാര്യ ഒരു കൈക്കുഞ്ഞുമായിരുന്നു പല്ലിളിക്കുന്നു... നാണംകെട്ട വക!....
Now I am happy! ... ആ 'നൗ'വിന് വലിയ അര്‍ഥമുണ്ട്. ഇപ്പോള്‍, പെണ്ണുകെട്ടിയതിനുശേഷം, കുട്ടി ജനിച്ചതിനുശേഷം, പരമാനന്ദമാണെന്ന്! കഷ്ടം!'' (പേജ് 34).
കന്യാസ്ത്രീയായ ഗ്ലോറിയാ ആഗ്രഹിക്കുന്നു: ''എനിക്കു വിന്‍സെന്റില്‍ ലയിക്കണം. മരിച്ചു മറുജന്മത്തിലല്ലാ, ഈ ജന്മത്തില്‍. വിന്‍സെന്റ്, ഇതാ ഈ ഞാന്‍ ഞാനല്ലാതായിരിക്കുന്നു. എന്റെ വിലക്കപ്പെട്ട ആവൃതിയിലേക്കു കാഴ്ചമുറിയിലെ തവണക്കാരിപോലും അറിയാതെ കടന്നുവന്ന് എന്നെ പ്രലോഭിപ്പിക്കുകയും ഉണര്‍ത്തുകയും ക്ഷണിക്കുകയും ചെയ്തശേഷം ഭീരുവായൊരു കള്ളനെപ്പോലെ ഓടിമറഞ്ഞ വിന്‍സെന്റ്, നിങ്ങള്‍ നിര്‍ദ്ദയനാണ്; ദുഷ്ടനാണ്; പ്രിയപ്പെട്ട ദുഷ്ടന്‍!'' (പേജ് 121). 
പ്രൊഫ. മറ്റത്തിന്റെ ''കൊച്ചുേത്രസ്യാ'' എന്ന ഗ്രന്ഥത്തിലും ഒരു കന്യാസ്ത്രീയുടെ ഹൃദയവേദന വിവരിക്കുന്നു: ''ദൈവം തന്നെ വിളിച്ചില്ല. താനിനി എങ്ങനെ വീട്ടിലേക്ക് തിരിച്ചുചെല്ലും? കഞ്ഞികുടിക്കാനിട്ടിരുന്ന നെല്ലു വിറ്റാണ് തന്നെ യാത്രയാക്കിയത്. കഷ്ടം! ഇനി എങ്ങനെ ആ വീട്ടില്‍ കാലെടുത്തുകുത്തും? വീട്ടുകാരും നാത്തൂനും എല്ലാവരും തന്നെ പരിഹസിക്കുകയില്ലേ?
തന്റെ തലമുടി മുറിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മുമ്പില്‍ താന്‍ പരിഹാസ്യയായിത്തീരും. പിള്ളേരു കൂവിവിളിക്കും. മഠത്തില്‍നിന്ന് മതിലുചാടിയതാണെന്നു പറയും. സ്വഭാവദൂഷ്യത്തിനിറക്കിവിട്ടതാണെന്നു പറയും. 'അവളെ കല്ലെറിയുക' എന്ന് അവര്‍ ആര്‍ത്തട്ടഹസിക്കും'' (കൊച്ചുത്രേസ്യാ, പേജ് 11).
ഒരു കത്തോലിക്കനെന്ന നിലയില്‍ ആവൃതിക്കുള്ളിലെ സ്ത്രീമനസ്സിനെ പഠിച്ചറിഞ്ഞ പ്രൊഫ. മറ്റം മഠത്തിലെ ആവൃതിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ആത്മാവുകളുടെ ഗീതം ഈ നോവലുകളിലൂടെ പാടുന്നു. 
കന്യാസ്ത്രീമഠങ്ങളിലെ ആത്മഹത്യ പെരുകുന്നിതിനു കാരണം, അവിടെ നിലനില്‍ക്കുന്ന ആധ്യാത്മികേതരമായ അന്തരീക്ഷമാണെന്നുള്ളതില്‍ സംശയമില്ല. അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീ 54-ാ മത്തെ വയസ്സില്‍ റിട്ടയര്‍മെന്റിന്റെ വക്കത്തുനിന്നുകൊണ്ട് എന്നോടു  പറഞ്ഞ കാര്യം ഞാനോര്‍ക്കുന്നു: ''സാര്‍, ഞാനിത്രയും കാലം സഹിച്ചു. എനിക്കു മടുത്തു. ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കണം.'' തലനരച്ച അവര്‍ തുടര്‍ന്നു പറഞ്ഞു: ''ഇപ്പോള്‍ ഞാന്‍ മഠത്തില്‍നിന്നു പോന്നാല്‍, മറ്റു കാരണങ്ങളാലാണ് ഞാന്‍ പോന്നതെന്നു അപവാദമുണ്ടാവില്ല. എനിക്ക് ഒരുകൊല്ലത്തെ ലീവ് ബാക്കിയുണ്ട്. അതിന്റെ പണവും പെന്‍ഷനുംകൊണ്ട് എനിക്ക് സമാധാനമായി ജീവിക്കാം.'' അവര്‍ മഠത്തിലെ ആവൃതിക്കുള്ളിലെ നരകത്തെക്കുറിച്ച് എന്നോടു വിവരിച്ചു. രണ്ടുദിവസത്തിനകം സിസ്റ്റര്‍ 'മഠം ചാടുന്നു' എന്ന് മഠാധികാരികള്‍ മണത്തറിഞ്ഞു. അവരെ സഹോദരനെയും കൂട്ടി വടക്കേയിന്ത്യയില്‍ എവിടെയോ മിഷനറി ജോലിക്കയച്ചതായാണ് പിന്നീടു ഞാനറിഞ്ഞത്.
എല്ലാ ദിവസവും ആധ്യാത്മിക പരിശീലനംകൊണ്ട് 'പുണ്യം' നേടിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീയമ്മമാരുടെയുള്ളില്‍ വിഭ്രമാത്മകമായ ഒരു മനസ്സുണ്ട്. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ ചിറകടിക്കുന്ന മനസ്സ്. കത്തോലിക്കാസമൂഹവും പൊതുസമൂഹവും ഈ കൂട്ടിനുള്ളിലേക്കു നോക്കാന്‍ തയ്യാറല്ല. വിശുദ്ധിയുടെ നെറ്റിപ്പലക ആവൃതിക്കു പുറത്ത് ഒട്ടിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. 
ന്യായമായ കാരണങ്ങളാല്‍പ്പോലും മഠത്തില്‍നിന്നു പുറത്തെത്തുന്നവരെ സ്വീകരിക്കാന്‍ സമൂഹം തയ്യാറല്ല. കുമ്പസാരക്കൂടുകളുടെ സുഷിരങ്ങളിലൂടെ ഏല്‍ക്കുന്ന പുരുഷഗന്ധവും പ്രേരണയും അവര്‍ക്കു തടുക്കാനാവുന്നതല്ലെന്ന് 'മഠംചാടി'കളായ ചില കന്യാസ്ത്രീയമ്മമാര്‍ പറഞ്ഞത് ഓര്‍ക്കുന്നു. മഠത്തിനുള്ളില്‍ ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുമ്പോള്‍ 'പുണ്യത്തിന്റെ കരിമ്പടമിട്ടു'മൂടി എത്രകാലം സഭയ്ക്കു പോകാനാവും? 
ഇന്നു മഠത്തിലേക്കു പ്രവേശിക്കുന്ന പല പെണ്‍കുട്ടികള്‍ക്കും തങ്ങള്‍ ഏറ്റെടുക്കുന്ന ജീവിതാവസ്ഥയെക്കുറിച്ച് ഒട്ടുംതന്നെ അറിയില്ല. ഇന്ന് സാധാരണ ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നത് ഏകദേശം 25 വയസ്സോടടുക്കുമ്പോഴാണ്. അപ്പോള്‍ മാത്രമേ, ജീവിതാവസ്ഥയെക്കുറിച്ച് ഒരു പെണ്‍കുട്ടിക്ക് ഉറച്ചതീരുമാനമെടുക്കാനാവു. അതുകൊണ്ട് 25 വയസ്സിനുമുമ്പ് കന്യാസ്ത്രീമഠത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കേണ്ടതാണ്. പ്രൊഫ. മറ്റത്തിന്റെ സിസ്റ്റര്‍ ഗ്ലോറിയായെപ്പോലെ ആര്‍ത്തവരക്തത്തെ ഭയന്നും അതുപോലുള്ള മറ്റു കാരണങ്ങള്‍ കൊണ്ടും കന്യാസ്ത്രീകളാകുന്ന ഇന്നത്തെ സമ്പ്രദായം അവസാനിപ്പിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ സഭാധികാരവും സ്ത്രീവിമോചനപ്രസ്ഥാനക്കാരും ഉറക്കെ ഉറക്കെ ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
Courtesy:  

Tuesday, November 10, 2015

കേരള കാത്തലിക് ഫെഡറേഷന്റെ ഏഴാം വാര്‍ഷീകം


'കത്തോലിക്കാ മെത്രാന്മാരുടെ അസഹിഷ്ണുതയും കച്ചവട താല്‍പര്യവും'

കേരള കാത്തലിക് ഫെഡറേഷന്റെ ഏഴാം വാര്‍ഷീകത്തോടാനുബന്ധിച്ച് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന സെമിനാര്‍. 


കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡണ്ട് അഡ്വ. പോളച്ചന്‍ പുതുപ്പാറ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. വി.കെ. ജോയ് ജന.സെക്രട്ടറി കേരള കാത്തലിക് ഫെഡറേഷന്‍, ആന്റണി ചിറ്റാട്ടുകര സംസ്ഥാന പ്രസിഡണ്ട്, മോഹന്‍ ദാസ് ആലുവ റാഷണലിസ്റ്റ് ആക്ടിവിസ്റ്റ്, ആന്റോ കോക്കാട്ട്, ജോര്‍ജ്ജ് ജോസഫ് കട്ടിക്കാരന്‍ എഡിറ്റര്‍ ലയിറ്റി വോയ്സ് എന്നിവര്‍ വേദിയില്‍                      
Mathrubhumi 10/11/15
Janmabhumi 11/11/15  
തിരുത്ത് വേളാന്കണ്ണി  




Saturday, October 31, 2015

കേരള കത്തോലിക്കാ സഭക്കൊരു തുറന്ന കത്ത്

കേരള കത്തോലിക്കാ സഭക്കൊരു തുറന്ന കത്ത്
  ഫാ. ഡേവീസ് കാച്ചപ്പിള്ളി  
                                                                    


Friday, October 30, 2015

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും'.

Sanal Edamaruku is an Indian author
and rationalist. He is the founder-president
and editor of Rationalist International,
the president of the Indian Rationalist Association
and the author of twenty-five books and other articles.
 
Wikipedia


'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും'.



"മത തീവ്രവാദത്തെ ഫലപ്ര്രദമായി നേരിടാന്‍ എല്ലാ മതങ്ങളില്‍പെട്ട തീവ്രവാദഗ്രൂപ്പുകളെയും വിമര്‍ശിക്കാനുള്ള ആര്‍ജവത്വം ഉള്ളവര്‍ക്കെ കഴിയൂ. കത്തോലിക്കാ അസഹിഷ്ണുതയും ഇസ്ലാമിക തീവ്രവാദവും കണ്ടില്ലെന്നു നടിച്ച് ഹിന്ദുമതത്തിലെ തീവ്രവാദികളെ മാത്രം കാണുന്നത് മതേതരത്വത്തിന് ഗുണകരം ആവില്ല.
"കത്തോലിക്ക സഭയുടെ ഭീഷണി: സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്

കൊച്ചി: കത്തോലിക്ക സഭയുടെ ഭീഷണിയെത്തുടര്‍ന്ന് നാടുവിടേണ്ടി വന്ന സംഭവത്തില്‍ സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്. മന്മോഹന്‍ സര്‍ക്കാര്‍ തന്റെ കാര്യത്തില്‍ ഇടപെടാഞ്ഞത് സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടാത്തതിനാല്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും. ഇടതുപക്ഷം വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ലെന്നും സനല്‍ ഇടമറുക് ജനം ടിവിയോട് ഫോണിലൂടെ പ്രതികരിച്ചു.

2012 ല്‍ മുംബൈയിലെ ഔവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിതരൂപത്തില്‍ നിന്ന് ദിവ്യജലം ഒഴുകുന്നുവെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. എന്നാല്‍ ഇത് ദിവ്യജലമല്ലെന്നും കെട്ടിടത്തിന് പിന്നിലെ ഓടയില്‍ നിന്ന് ഭിത്തിയില്‍കൂടി ഒലിച്ചിറങ്ങിയ അഴുക്ക് വെള്ളമാണെന്നും സനല്‍ ഇടമറുക് തെളിയിച്ചു. ഇതിനെത്തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയിലും സനല്‍ ഇടമറുകിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഭയ്ക്കായില്ല. ഇതോടെയാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയത്. തന്നെ വധിക്കാന്‍ സഭ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്ന് ഇടമറുക് ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തനിക്കെതിരെ 27 സ്ഥലങ്ങളില്‍ കേസ് നല്‍കിയത് വത്തിക്കാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്. അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടുകയില്ലെന്നതാണ് കാരണമെന്ന് സുഹൃത്തുക്കളായ കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതായും സനല്‍ ചൂണ്ടിക്കാട്ടി.

തനിക്ക് നാടുവിടേണ്ടി വന്ന സംഭവത്തില്‍ ഇടതുപക്ഷവും സാംസ്കാരിക നായകന്മാരും ഞെട്ടിക്കുന്ന മൗനമാണ് പുലര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഒറ്റയൊരാളും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ആനന്ദൊഴികെയുള്ള സാംസ്കാരിക നായകന്മാര്‍ മൗനം പുലര്‍ത്തിയെന്നും സനല്‍ ജനം ടിവിയോട് പറഞ്ഞു. ഇന്ത്യയില്‍ നടന്നുവരുന്നത് കപടമതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള

രാഷ്ട്രീയ അജണ്ടയുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ഫിന്‍ലന്‍ഡിലെ അംബാസിഡര്‍ വഴി തിരിച്ചെത്തുന്ന

കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടന്‍ തിരിച്ചു വരാനാകുമെന്നാണ്പ്രതീക്ഷയെന്നും സനല്‍ ഇടമറുക് വ്യക്തമാക്കി. മതപരിവര്‍ത്തനം, വിഘടനവാദം,തുടങ്ങിയ വിഷയങ്ങളില്‍ വത്തിക്കാന്റെ അജണ്ടയനുസരിച്ചാണ് സോണിയ ഗാന്ധി പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണത്തെ ശരി വയ്ക്കുന്ന തരത്തിലാണ് സനല്‍ ഇടമറുകിന്റെ വെളിപ്പെടുത്തല്‍."


Sanal Edamaruku posted in ഇന്‍ഡ്യന്‍ എതീസ്റ്റ് പബ്ളിഷേഴ്സ്.
From: Sanal Edamaruku <notification+zrdoi=hvzf6f@facebookmail.com>
Date: Fri, 30 Oct 2015 13:13:12 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ്  പബ്ളിഷേഴ്സ്] എൻറെ അമ്മ മരണ ശയ്യയിൽ
ആയിരുന്ന സമയത്ത്...
To: ഇൻഡ്യൻ എതീസ്റ്റ്  പബ്ളിഷേഴ്സ് <IndianAtheistPublishers@groups.facebook.com>


"എന്‍റെ അമ്മ മരണ ശയ്യയില്‍ ആയിരുന്ന സമയത്ത് കത്തോലിക്കാ സഭയുടെ പ്രതിനിധി എന്നെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടത് ബിഷപ്പിന് മാപ്പ് അപേക്ഷ എഴുതിക്കൊടുക്കാനാണ്. അങ്ങിനെ ചെയ്‌താല്‍ എനിക്കെതിരായ എല്ലാ നടപടികളും നിര്‍ത്താമെന്നും അമ്മയെ കാണാന്‍ വഴി ഒരുക്കാമെന്നും വാഗ്ദാനം ഉണ്ടായി. അമ്മയും ഞാനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാര്‍ ആയിരുന്നു. മാപ്പപേക്ഷ
കൊടുക്കാന്‍ തയ്യാറല്ല എന്നാ വ്യക്തമായ മറുപടി അവര്‍ക്ക്  കൊടുത്തു. അമ്മ സങ്കടത്തോടെ ആവണം മരിച്ചത്. ഒപ്പം അഭിമാനത്തോടെയും. ഞാന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയോ സഭയോട് അടിയറവ് പറയുകയോ ചെയ്യാത്തതില്‍  എന്റെ അമ്മയ്ക്ക് അഭിമാനം
ഉണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് നാടുവിട്ടുനിന്ന കാലയളവിലും കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സനല്‍ ഇടമറുക്."

Sanal Edamaruku posted in ഇന്‍ഡ്യന്‍ എതീസ്റ്റ് പബ്ളിഷേഴ്സ്.
From: Sanal Edamaruku <notification+zrdoi=hvzf6f@facebookmail.com>
Date: Fri, 30 Oct 2015 05:34:54 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ്] മത തീവ്രവാദത്തെ ഫലപ്ര്രദമായി
നേരിടാൻ എല്ലാ...
To: ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ് <IndianAtheistPublishers@groups.facebook.com>

Tuesday, October 27, 2015

ബിഷപ്പിന്റെ ദൈവ നിഷേധം

നിലനില്‍പിനുവേണ്ടിയുള്ള 
ബിഷപ്പിന്റെ ദൈവ നിഷേധം.


ബിഷപ്പ് പവ്വത്തില്‍ വെറുതെ ബ്ലഫ് ചെയ്യുകയാണ്. ആദര്‍ശവും, മാന്യതയും പാലിക്കാന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണം. തെളിവുകളില്ലാത്ത ജല്‍പനങ്ങളില്‍ അഭയം തേടുന്നവരാണ് കത്തോലിക്കാ ബിഷപ്പുമരെന്നുള്ള ധാരണ ഉറപ്പിക്കുവാന്‍ മാത്രമേ ബിഷപ്പ് പവ്വത്തിലിന്റെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. ഇത്തരം പ്രസ്താവനകള്‍ ദൈവനിഷേധവും, ഭീരുത്വവും ആണെന്ന് ബിഷപ്പ് മനസിലാക്കണം.

കുമ്പസാരവും, കര്‍മ്മങ്ങളും ആവശ്യപ്പെട്ട് സമീപിക്കുന്ന വിശ്വാസിക്ക് കരിഞ്ചന്തയിലും; അത് ആവശ്യമില്ലെന്നു പറയുന്ന മത്തായി ചാക്കോക്കും, ടിവിക്കും സൗജന്യമായി വേഷം മാറി സാത്താന്റെ വേഷത്തിലും ഇവര്‍ നല്‍കിവരുന്നു.
Manorama 28/10/2015

ടി.വി. തോമാസ് ജീവചരിത്രം (ടിവികെ)
കടപ്പാട്: ടി.വി. തോമാസ് ജീവചരിത്രം (ടിവികെ) 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഖാവ് ടി വി അത്യാസന്ന നിലയില്‍ 

മരണാനന്തരം എന്ത് ചെയ്യണമെന്നു ഉറ്റവരോടും ഉടയവരോടും പറയാന്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നില്ക്കുന്നത് പോലെ 

സഖാവ് പറഞ്ഞു " ഞാന്‍ പോകുന്നു . നിങ്ങള്‍ക്കെല്ലാം വിട . തല ചായ്ക്കാന്‍ - പിറന്ന മണ്ണില്‍ - വല്യ ചുടുകാട്ടില്‍ രക്തസാക്ഷികള്‍ക്കൊപ്പം തല ചായ്ക്കാന്‍ ഒരിടം മതി " 
അനിയനെ കുമ്പസാരിപ്പിച്ചു കുര്‍ബാന സ്വീകരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ചേട്ടന്‍ ചാക്കോ
അതിനായി വൈദികരെയും കൊണ്ട് വന്നിരുന്നു 
കൂര്‍മ്മ ബുദ്ധിയായ ഉമ്മാന്‍ (സഖാവ് ടി വി ) ഈ സംഗതി എങ്ങിനെയോ മനസ്സിലാക്കി 
ഡോ ആന്റണി തിരുമേനിയെ കണ്ടപ്പോള്‍ അടക്കം പറഞ്ഞു 
" തിരുമേനി എനിക്ക് ഈ ലോകത്ത് ആകെയുള്ള സഹോദരന്‍ ഇതാ നില്‍ക്കുന്നു അങ്ങേരു വളരെ റിലിജിയസ് ആണ് . 
ഞാന്‍ കുമ്പസാരിക്കണമെന്നാണ് പുള്ളിക്കാരന്റെ വാശി,. ദയവു ചെയ്തു എന്റെ മനസ്സിനു വിഷമമുണ്ടാക്കുന്ന രീതിയില്‍ ഈ അവസരത്തില്‍ ഒന്നും ചെയ്യരുതെന്ന് അങ്ങേരെ ഉപദേശിക്കണം " 
വീട്ടിലേക്കു മടങ്ങിയ ജ്യേഷ്ഠന്‍ ഓര്‍ക്കുന്നു 
ആര്‍ക്കെല്ലാം എതിരഭിപ്രായം ഉണ്ടായിരുന്നാലും താന്‍ നിരൂപിക്കുന്ന കാര്യം പ്രാവര്‍ത്തികമാക്കാന്‍ അടിയുറച്ചു നില്ക്കുന്നതിനു ആ അവസസാന സമയത്തും ഞങ്ങളുടെ ഉമ്മാന്‍(സഖാവ് ടി വി ) ശ്രദ്ധിച്ചിരുന്നു "
ടിവി തോമാസ് ജീവചരിത്രം  പേജ് 315