Sunday, February 15, 2015

Catholic body says not hosting Modi event

Catholic body says not hosting Modi event


Dolours Syro-Malabar Catholic Basilica

Written by Seema Chishti | New Delhi | Posted: February 14, 2015 3:32 am
Courtesy: http://indianexpress.com/article/cities/delhi/catholic-body-says-not-hosting-modi-event/
The Catholics Bishop Conference of India (CBCI), the largest umbrella group of Catholic denominations in the country, has expressed its displeasure in being portrayed as a co-host of a seminar in which Prime Minister Narendra Modi is the chief guest.
The seminar, ‘National Seminar of Religious Witnessing’, will be held in the capital on February 17 to celebrate the elevation to sainthood of Kuriakose Elias Chavara and Mother Euphrasia. The CBCI is understood to have conveyed its displeasure to Syro-Malabar church authorities, the organisers of the event.
Father Joseph Chinnayan, spokesman of CBCI, said, “We are not organising or being consulted for this event. Whoever is participating is doing so in their individual capacity.”
Archbishop Kuriakose Bharanikulangara (Delhi-Faridabad diocese), Syro-Malabar church, said, “It is true they are not hosting this. They were involved in the beginning, but not now. I can assure you it is not because of picking the PM as the chief guest…”
The capital has witnessed a series of attacks on churches since December, the latest being the attack on Holy Child Auxiliam in Vasant Vihar on Friday. This, combined with ‘ghar-wapsi’ drives by Hindu groups, has caused unease in the Christian community.
The CBCI, in an unusual move, issued a three-page pastoral letter on January 27, outlining the areas of concern and the “need for an assurance from the government that we are protected and secure and safe in our motherland”.
Sources said Modi was approached by Deputy Chairman of Rajya Sabha P J Kurien during the Winter session of Parliament and persuaded to be part of the celebrations.
Asked if he was worried about the PM’s silence on  church attacks, the Archbishop said, “After the attack on the school, he spoke to the Police Commissioner. We hope the police will act now.”

CBCI ക്ക് കാലിടറുന്നു?


CBCI ക്ക് കാലിടറുന്നു?
http://joyvarocky.blogspot.in/2015/02/blog-post_13.html

Madhyamam 15/02/2015

Friday, February 13, 2015

യേശു വധിക്കപ്പെട്ട ദിവസം


യേശു വധിക്കപ്പെട്ട ദിവസം:
മനോരമ എഴുതുമായിരുന്ന മുഖപ്രസംഗം 

ഇതു കേവലം ഭാവനയാണെങ്കിലും വാസ്തവവുമായി തോളുരുമ്മി നില്ക്കുന്നു  ജോസഫ് പുലിക്കുന്നേല്‍ (ഓശാന, ജൂലൈ 1983 
Courtesy:  
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി യഹൂദ സമുദായത്തിലും റോമന്‍ സാമ്രാജ്യത്തിലും അസമാധാനവും ഛിദ്രവാസനയും വിതച്ചുകൊണ്ടു സമാധാനകാംക്ഷികളും ഈശ്വര വിശ്വാസികളുമായ പാലസ്തീന്‍ ജനതയെ ആകെ അസ്വസ്ഥമാക്കി വിഹരിച്ചിരുന്ന നസ്രായനായ യേശു തന്റെ പ്രവൃത്തിക്ക് അര്‍ഹമാംവിധം കുരിശിലേറ്റി വധിക്കപ്പെട്ടു എന്നത് സമാധാനകാംക്ഷികളും ഈശ്വരവിശ്വാസികളുമായ ഏവര്‍ക്കും ആശ്വാസകരമാണ്. മോശയുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതനായ മോറോന്‍ മാര്‍ ഹന്നാസു തിരുമേനിയും ചക്രവര്‍ത്തിയും പ്രജാവത്സലനുമായ അഗസ്റ്റസ് തിരുമേനിയുടെ പ്രതിനിധി ബഹുമാന്യനായ പൊന്തിയെസ് പീലാത്തോസും ചേര്‍ന്നു ദീര്‍ഘനേരം കൂടിയാലോചന നടത്തി, രാജ്യത്തിന്റെയും ഈശ്വരവിശ്വാസികളായ യഹൂദരുടെയും നന്മയ്ക്കുവേണ്ടി ധീരമായി എടുത്ത തീരുമാനമനുസരിച്ചാണ് യേശൂ വധിക്കപ്പെട്ടത്. മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനി എക്കാലവും യഹൂദസമുദായത്തിന്റ സുസ്ഥിതിക്കും ഈശ്വരവിശ്വാസത്തിനും സമാധാനത്തിനും കോട്ടം തട്ടുന്ന സംഭവങ്ങള്‍ക്കെതിരെ ജാഗ്രരൂകനാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ!
ഇത്തരുണത്തില്‍ യേശുവിന്റെ വധത്തിനു കാരണമായ സംഭവങ്ങളെക്കുറിച്ചു പഠിക്കുന്നത് ഉചിതമായിരിക്കും എന്നു ഞങ്ങള്‍ കരുതുന്നു. നസ്രായനായ ഈ യേശു കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ചെയ്തിരുന്ന പ്രവൃത്തികള്‍ നമ്മുടെ സമുദായത്തിനും ചക്രവര്‍ത്തി തിരുമനസ്സിലെ സാമ്രാജ്യത്തിന്റെ അന്തസ്സിനും യോജിച്ചതായിരുന്നില്ല. ഈ അടുത്തയിടെ യേശു 'ഞാന്‍ സമാധാനം കൊണ്ടുവരുന്നതിനാണു വന്നിരിക്കുന്നത് എന്നു നിങ്ങള്‍ കരുതുന്നുവോ? ഞാന്‍ വാളാണു കൊണ്ടുവന്നിരിക്കുന്നത്' എന്നു പറയുകയുണ്ടായി. രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാക്കുന്നതിന് യേശുവിനും അനുയായികള്‍ക്കും ലക്ഷ്യമുണ്ടായിരുന്നു എന്നതിന് ഇതില്‍കൂടുതല്‍ എന്തു തെളിവാണാവശ്യം? ഇതിനും പുറമേ ഈശ്വരവിശ്വാസികളുടെ വികാരത്തെ കഠിനമായി വ്രണപ്പെടുത്തിക്കൊണ്ട് നമ്മുടെ ബഹുമാന്യരായ പുരോഹിതരെ ഈ അടുത്തയിടെ യേശു നിര്‍ലജ്ജം 'വെളളയടിച്ച ശവക്കല്ലറകളേ, അണലിക്കൂട്ടമേ' എന്നെല്ലാം വിളിക്കുകയുണ്ടായി. പഠിത്തത്തിലും വിദ്യാഭ്യാസത്തിലും പിന്നാക്കം നില്‍ക്കുന്ന ഒരു തച്ചന്റെ മകന്റെ കേവല വിക്രിയകളായി ഇതിനെ തള്ളിക്കളയാന്‍ സാധ്യമല്ല. യഹൂദസമുദായത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്ന അര്‍പ്പിത മനസ്‌കരായ പുരോഹിതന്മാരെ തെരുവുഭാഷയില്‍ ആക്രമിക്കാന്‍ തയ്യാറായ യേശുവിന്റെ സംസ്‌കാരരാഹിത്യം സമുദായത്തില്‍ കടത്തിവിടുന്നത് വളരെ അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ. അടുത്തയിടെ യഹൂദരുടെ സമാരാധ്യമായ ജെറുശലേം ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ പാരമ്പര്യമായി ദൈവസേവ ചെയ്തുകൊണ്ട് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാക്കികൊടുന്നിരുന്ന ബഹു. പുരോഹിതരെയും ബഹുമാന്യരായ മറ്റുള്ളവരെയും ചാട്ടയ്ക്കടിക്കുകയും മേശ തല്ലിപ്പൊളിക്കുകയും ചെയ്യുകയുണ്ടായി. റോമാചക്രവര്‍ത്തി തിരുമനസ്സിന്റെ കീഴില്‍ സമാധാനപരമായി കഴിഞ്ഞുവരുന്ന സമൂഹത്തില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലാത്തതാണ്. യേശു നിയമം കയ്യിലെടുക്കയാണു ചെയ്തത്. അന്നു സമാധാന ഭഞ്ജനം ഉണ്ടാകേണ്ട പരിസ്ഥിതിതന്നെ ദേവാലയത്തില്‍ ഉണ്ടായെങ്കിലും മാന്യ പുരോഹിതരുടെ തികഞ്ഞ ആത്മനിയന്ത്രണമാണു സമാധാനംഘനം ഉണ്ടാകാതിരിക്കാന്‍ കാരണമായത്.
തെരുവിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അയാള്‍ പുരോഹിതരെയും ആഭിജാത്യമുളളവരെയും കളിയാക്കി. അവരില്‍ സമാധാനകാംക്ഷികളില്‍ പോലും പുച്ഛമുണ്ടാക്കും വിധം യേശൂ തെരുവുനാടകം അഭിനയിക്കുകയുണ്ടായി. നമ്മുടെ അഭിവന്ദ്യരായ പുരോഹിതശ്രേഷ്ഠന്മാരെ കളിയാക്കുന്നതുനായി രാജകീയപ്രൗഢിയോടെ ഒരു കഴുതപ്പുറത്തു അനഭിജ്ഞരും വിദ്യാവിഹീനരുമായ കുറേപ്പേരുടെ അകമ്പടിയോടെ ജെറൂശലേം ദേവാലയത്തിലേക്ക് ഒരു എഴുന്നള്ളത്തു നടത്തി! അന്നും സംഘട്ടനമുണ്ടാകേണ്ടതായിരുന്നു. പൗരോഹിത്യശ്രേഷ്ഠന്മാരുടെ സമചിത്തതയാണ് അന്നും സംഘട്ടനം ഒഴിവാക്കിയത്. ഇതിനുശേഷം നമ്മുടെ പിതാക്കന്മാര്‍ പണിതതും നമ്മുടെ അഭിമാനസ്തംഭവും ദൈവാരാധനാസ്ഥലവുമായ ജെറൂശലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ചിന്തിക്കുന്നവരും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ യേശുവിനെ അവജ്ഞയോടെ തളളുകയാണുണ്ടായത്. എന്നാല്‍ യേശു കുറെ മുക്കുവരെയും ചുങ്കക്കാരെയും സംഘടിപ്പിച്ചു. മോശയുടെ പാരമ്പര്യമനുസരിച്ച് ഒരു വേശ്യാസ്ത്രീയെ നിയമമനുസരിച്ച് കല്ലെറിഞ്ഞു വധിക്കാന്‍ തുടങ്ങിയപ്പോള്‍ യേശു അനുചരന്മാരോടൊത്തു അവളെ ബലമായി മോചിപ്പിക്കുകയുണ്ടായി. വേശ്യാവ്യത്തി യഹൂദയാസമുദായം അപലപിച്ചിട്ടുളളതാണ്. എന്നാല്‍ യേശു വേശ്യകളെ സംഘടിപ്പിക്കുകയും അവരെ സദാ കൂടെ കൊണ്ടുനടക്കുകയും ചെയ്തുവന്നു. ഇതു നമ്മുടെ യുവാക്കളില്‍ എത്രമാത്രം ധര്‍മ്മബോധരാഹിത്യം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ യേശു യഹൂദയാസമുദായത്തിലെ സമാധാനകാംക്ഷികളും ദൈവവിശ്വാസികളുമായ ജനങ്ങളുടെ മതവികാരങ്ങളെ വേദനപ്പെടുത്തിയ സാഹചര്യത്തിലാണ് സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും സുസ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠാകുലരായ അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതന്‍ അന്നാസു തിരുമേനിയും ചക്രവര്‍ത്തി തിരുമനസ്സിലെ പ്രതിനിധി പീലാത്തോസും കൂടി ജനവികാരത്തെ മാനിച്ച് അയാളെ മരണത്തിനു വിധിക്കാന്‍ നിര്‍ബ്ബന്ധിതരായത്. ഈ തീരുമാനം ഈശ്വരവിശ്വാസികളെയും സമാധാനകാംക്ഷികളെയും തികച്ചും സമാശ്വസിപ്പിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഇത്തരുണത്തില്‍ യേശുവിന്റെ സമുദായവിരുദ്ധ പ്രവര്‍ത്തനത്തില്‍ ആകുലചിത്തനായി സത്യം ഗ്രഹിച്ചു പ്രവര്‍ത്തിച്ച മഹാനായ ഒരു സമുദായസ്‌നേഹിയെക്കുറിച്ച് നാം ഓര്‍ക്കാതിരിക്കുന്നത് ക്യതഘ്‌നതയായിരിക്കും. യേശൂവിന്റെ പാര്‍ട്ടിയില്‍ വളരെക്കാലം ഖജാന്‍ജിസ്ഥാനം വഹിച്ചിരുന്ന യൂദാസ് സ്‌കറിയാത്തായെയാണ് ഞങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹം സത്യം കണ്ടറിഞ്ഞ് തക്കസമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് യേശുവിന് കെണിയൊരുക്കാന്‍ പട്ടാളത്തിനു കഴിഞ്ഞത്. നാട്ടില്‍ കലാപം വിതച്ചശേഷം അനുചരന്മാരുമൊത്ത് യേശു കെദ്രോന്‍ താഴ്‌വരയിലെ വനത്തില്‍ ഒളിച്ചു താമസിക്കയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ അനുചരനായ പത്രോസും അനുയായികളും പട്ടാളത്തിന്റെമേല്‍ വാളുമായി എടുത്തുചാടിയെങ്കിലും പട്ടാളത്തിന്റെ തന്ത്രപരമായ നീക്കം അവരെ പരാജയപ്പെടുത്തി. അവസാനം യേശു പട്ടാളത്തിനു കീഴടങ്ങി. യേശുവിന്റെ സംഘടിതമായ കൊളളസംഘത്തില്‍പ്പെട്ട പത്രോസിന്റെ വെട്ടേറ്റു ചെവി നഷ്ടപ്പെട്ട പട്ടാളക്കാരനു ഗവണ്മെന്റില്‍ നിന്ന് അര്‍ഹമായ പ്രതിഫലം നല്‍കും എന്നു ഞങ്ങള്‍ ആശിക്കുന്നു. യൂദാസ് സ്‌കറിയാത്തായുടെ ധീരമായ സഹകരണമില്ലാതിരുന്നെങ്കില്‍ തീര്‍ച്ചയായും യേശു എന്ന കൊളളക്കാരനെ പിടിക്കാന്‍ പട്ടാളക്കാര്‍ക്കു കഴിയുമായിരുന്നില്ല.
എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ധീരദേശാഭിമാനിയെ ഇന്നലെത്തന്നെ ആരോ വധിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞങ്ങളെ ആകുലചിത്തരാക്കുന്നു. വയര്‍ പിളര്‍ന്ന നിലയില്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ വിധത്തിലാണ് അദ്ദേഹത്തിന്റെ ജഡം കാണപ്പെട്ടത്. യേശുവിന്റെ കൊളളസംഘത്തില്‍പ്പെട്ട ആരോ ചെയ്ത ദുഷ്‌ക്യത്യമാണിതെന്ന് ഞങ്ങള്‍ക്ക് തികച്ചും ഉറപ്പുണ്ട്. യേശുവിന്റെ അനുയായികള്‍ മുഴുവന്‍ ഇനിയും പട്ടാളത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടില്ല. അവര്‍ നാട്ടില്‍ വിപ്ലവം വിതയ്ക്കുന്നതിനു പതുങ്ങി നടക്കുന്നു എന്നതിലേക്കാണ് യൂദാസ് സ്‌കറിയാത്തായുടെ വധം കൈ ചൂണ്ടുന്നത്. രാജ്യത്തിനും സമുദായത്തിനും വേണ്ടി ധീരമായ സേവനം ചെയ്ത് അക്രമികളുടെ കൈകൊണ്ട് ധീരമരണം വരിച്ച യൂദാസ് സകറിയാത്തായുടെ ആത്മാവിന് ഞങ്ങള്‍ നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.
ഇത്തരം  അക്രമപ്രവര്‍ത്തനങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ഞങ്ങള്‍ ഗവണ്മെന്റിനോടഭ്യര്‍ഥിക്കുന്നു. അക്രമം ശക്തമായി അടിച്ചമര്‍ത്താന്‍ ഗവണ്മെന്റിനു കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്കുളള പ്രാഥമിക കടമകളെക്കുറിച്ചു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടതില്ലെങ്കിലും അതും ഇത്തരുണത്തില്‍ സംഗതമാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. മോശയുടെ അത്യുന്നത സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനിയോടും നിയുക്ത അത്യുന്നതനായ ഹന്നാസ് തിരുമേനിയോടും അവിടുത്തെ സിംഹാസനത്തോടും നമുക്കുള്ള ഭക്തിയും അചഞ്ചലമായ കൂറും പ്രഖ്യാപിക്കുന്നതോടൊപ്പം ഛിദ്രവാസനകളെ നേരിടുന്നതിനുളള ഗവണ്മെന്റിന്റെ എല്ലാ പരിശ്രമങ്ങളിലും തുണനല്‍കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.

നിയമത്തിന്റെ പരിരക്ഷ ക്രൈ സ്തവര്ക്കും വേണം


നിയമത്തിന്റെ പരിരക്ഷ ക്രൈ സ്തവര്ക്കും വേണം 

കത്തോലിക്കാ സഭക്കുള്ളിലുള്ള സാമ്പത്തിക ക്ര മക്കേടുകളും, സമ്പത്തിന്റെ ഏകാധിപത്യവും പരിഹരിക്കുന്നതിന് മോദിജിക്ക് മാത്രമേ കഴിയൂ. അദേഹം അക്കാര്യങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും നിയമത്തിന്റെ പരിരക്ഷ നല്‍കണമെന്നും; സീറോ മലബാര്‍ സഭ ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ 17നു സംഘടിപ്പിക്കുന്നതും, മോദിജി ഉദ്‌ഘാടനം ചെയ്യുന്നതുമായ സമാപനയോഗം അതിന്റെ മുന്നോടിയാകട്ടെ എന്ന് ആശംസിക്കുന്നു. V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/ 
9495839725).

.
Nuns hold Indian flags and a picture of new Indian saint Kuriakose Elias Chavara before a canonisation ceremony led by Pope Francis, in Saint Peter's square at the Vatican
Courtesy: The Media Syndicate
ന്യുഡല്‍ഹി : ഡല്‍ഹിയില്‍ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈസ്ര്‌തവ സഭാ വേദി പങ്കിടുന്നു. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്ക്‌ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട്‌ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ്‌ മോഡി പങ്കെടുക്കുന്നത്‌.
17നു ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനിലാണ് സമ്മേളനം. സമാപനയോഗം മോഡി ഉദ്‌ഘാടനം ചെയ്യും. ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പള്ളി ആക്രമണങ്ങളും കാരണമായി വിലയിരുത്തിയിട്ടുണ്ട്. ക്രൈസ്‌തവ സഭാംഗങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങി വരാന്‍ പ്രധാനമന്ത്രിക്കുള്ള മികച്ച അവസരമാണ്‌ ഇതെന്ന്‌ സമ്മേളനം സംബന്ധിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫരീദാബാദ്‌ ആര്‍ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര പറഞ്ഞു. പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങൂന്നതിലുള്ള അസംതൃപ്‌തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഫരീദാബാദ്‌ രൂപതയും സി.എം.ഐ. സഭയും സി.എം.സിയും സംയുക്‌തമായാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌.

പ്രധാന മന്ത്രി മോദിജിയെ മുഖ്യാഥിതിയായി പങ്കെടുപ്പിക്കുന്നതില്‍ എതിര്‍പ്പുമായി CBCI രംഗത്ത് വന്നീട്ടുണ്ട്.
Madhyamam 15/02/15
  

Thursday, February 12, 2015

Share your thoughts for PM's 'Mann Ki Baat', design posters for Internet Safety


Interact with the PM
MINISTRY OF RAILWAYS TRANSLATES CITIZENS' IDEAS FROM MYGOV INTO ACTIONS


 View it on your mobile and web browser

BLOG:
MINISTRY OF RAILWAYS TRANSLATES CITIZENS' IDEAS FROM MYGOV INTO ACTIONS
 In order to infuse more transparency into the budget making exercise and make people as partners in the budget making process, the Ministry of Finance has invited suggestions for Budget 2015-16. Don't miss the opportunity of sharing your valuable inputs Read more


Monday, February 9, 2015

സഭയെ തീവ്രവാദി സംഘടനയാക്കാനുള്ള ശ്രമം മുളയിലെ നുള്ളണം.

Courtesy: http://laityvoice.blogspot.in/2015/02/comments-of-week.html?spref=fb
സഭയെ തീവ്രവാദി സംഘടനയാക്കാനുള്ള ശ്രമം മുളയിലെ നുള്ളണം.



ക്രിസ്ത്യാനികള്‍ അഹങ്കരിക്കേണ്ട: ഒബാമ


ക്രിസ്ത്യാനികള്‍ അഹങ്കരിക്കേണ്ട; കുരിശ് യുദ്ധവും മതദ്രോഹവിചാരണയും നടന്നത് നിങ്ങളുടെ പേരില്‍ : ഒബാമ

Courtesy: http://www.doolnews.com/people-committed-terrible-crimes-in-the-name-of-jesus-says-obama256.html              6th February 2015

obamaa

വാഷിങ്ടണ്‍: മതഭീകരവാദം ഇസ്‌ലാമിന്റെ മേല്‍ മാത്രം കെട്ടിവെക്കേണ്ടതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. മതദ്രോഹത്തിന്റെ പേരില്‍ നടന്ന വിചാരണയുടെ സമയത്തും കുരിശ് യുദ്ധകാലത്തും ക്രിസ്ത്യാനികള്‍ യേശു ക്രിസ്തുവിന്റെ പേരില്‍ അതിക്രമം നടത്തിയിട്ടുണ്ട്.  ക്രിസ്തുമത വിശ്വാസത്തിന്റെ പേരില്‍ അമേരിക്കയില്‍ പോലും അടിമവ്യാപാരം ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് ചടങ്ങിലാണ് ക്രിസ്ത്യന്‍ സമൂഹത്തിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഒബാമ വിമര്‍ശനം ഉന്നയിച്ചത്.
പെഷവാറില്‍ സ്‌കൂളിന് നേരെയുണ്ടായ തീവ്രവാദിയാക്രമണം മുതല്‍ പാരീസിലെ വെടിവെയ്പ് വരെ പരാമര്‍ശിച്ച ഒബാമ മതതീവ്രവാദം ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം കുത്തകയല്ലെന്നും ഇക്കാര്യത്തില്‍ ക്രിസ്ത്യനികളുടെ ഭാഗത്ത് നിന്നും തെറ്റ് പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മതത്തെ ഭരണകൂടത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.
എന്നാല്‍ ഒബാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കന്‍മാരടക്കം നിരവധി പേരാണ് രംഗത്ത് എത്തിയത്. പ്രസിഡന്റിന്റെ പരാമര്‍ശം അങ്ങേയറ്റം അതിക്രമം നിറഞ്ഞതാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ വിര്‍ജീനിയ ഗവര്‍ണറുമായിരുന്ന ജിം ഗില്‍മോര്‍ കുറ്റപ്പെടുത്തി.
തന്റെ പ്രസംഗത്തിനിടെ ഒബാമ ഇന്ത്യയില്‍ നടക്കുന്ന മത വിദ്വേഷത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന മത വിദ്വേഷം മഹാത്മാ ഗാന്ധിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ളതാണെന്നും ഇന്ത്യയില്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നവരെ മറ്റുമതക്കാര്‍ ലക്ഷ്യംവെക്കുന്നത് വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പേരിലാണെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ഇന്ത്യാ സന്ദര്‍ശന വേളയിലും രാജ്യത്ത് നിലനില്‍ക്കുന്ന മത അസഹിഷ്ണുതയെ കുറിച്ച് ഒബാമ പരാമര്‍ശം നടത്തിയിരുന്നു.