Tuesday, April 8, 2014

Joseph's counsel delayed his reinstatement: Church

Prof. T.J. Joseph


Joseph's counsel delayed his reinstatement: Church
TNN | Apr 7, 2014, 12.36 AM IST
Kochi: 
The Kothamangalam diocese on Sunday issued a pastoral letter saying lecturer T J Joseph's counsel had delayed his reinstatement in service. 

The pastoral letter, read out in some parishes on Sunday also said the act of reinstating Joseph in service was an act of benevolence on the part of the church
Joseph had been seeking reinstatement in service before his retirement on March 31 and he was reinstated on March 28, following pressure on the church after his wife Salomi committed suicide.
Diocesan chancellor Father George Thekkekara said the pastoral letter was issued to explain the church's stand on the issue.
"We haven't got an opportunity to describe facts related to the issue. That's why we decided to issue a pastoral letter. However, we don't want to blame anybody, including Prof Joseph," he said.
Joseph, however, said it was not true to say his counsel delayed the case in the university appellant tribunal. "My counsel was trying to settle the case and get me reinstated as soon as possible,'' he said.
"The pastoral letter was not read out in our parish and I don't have all the details. I heard that the letter was read out in some other churches... However, I am really thankful to the church for reinstating me. My family is relieved with the church's decision."?
Joseph, a Malayalam professor, was terminated from service by the management of Newman College, Thodupuzha, following the row over a question paper that reportedly hurt religious sentiments. His right hand was chopped off by religious extremists in 2010.
Courtesy: UCAN

Source: Times of India

T J.Joseph ,College Lecturer ,Hand Chopped Off ,Catholic College

Monday, April 7, 2014

'അധ്യാപകനെതിരെ കൊടും ക്രൂരത'



Kothamangalam Bishop George Matathikantathil
with his followers at Prof T.J. Joseph's residence 
Janmabhumi Report 07/04/2014
'അധ്യാപകനെതിരെ കൊടും ക്രൂരത' 

Bishops മുന്നിലെ പല്ലുകൊണ്ടു ചിരിക്കുന്നു. 
അണപ്പല്ലുകൊണ്ടു ചവക്കുന്നു. 

































Mathrubhumi Reports
Courtesy: Almayasabhdam
കോതമംഗലം: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് മത തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍തിരിച്ചെടുത്തതിനെക്കുറിച്ച് വിശദീകരണങ്ങളുമായി കോതമംഗലം രൂപത. സംഭവത്തില്‍ രൂപതയ്ക്കും സഭയ്ക്കുമെതിരെ ഉണ്ടാകുന്നആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഞായറാഴ്ച കുര്‍ബാനയ്ക്കിടെപള്ളികളില്‍ ഈ സര്‍ക്കുലര്‍ വായിച്ചു.

പ്രൊഫ. ജോസഫിന്റെ നടപടികള്‍ സഭയേയും രൂപതയേയും കോളേജ് മാനേജ്‌മെന്റിനേയും കുഴപ്പത്തിലാക്കിയെന്നും തിരിച്ചെടുത്തതുകൊണ്ട്പ്രൊഫ. ജോസഫ് കുറ്റവിമുക്തനാവുന്നില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പുതു മാധ്യമങ്ങളില്‍സഭയ്‌ക്കെതിരേ വിമര്‍ശനങ്ങളുയരുന്നതില്‍ സര്‍ക്കുലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.

മത നിന്ദയും ദൈവ നിന്ദയും കലര്‍ന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷയ്ക്ക് നല്‍കിയത് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാഗത്തുനിന്നു വന്നതെറ്റാണെന്ന് സര്‍ക്കുലര്‍ പറയുന്നു.
ഒരു കുട്ടിതന്നെ ചോദ്യത്തില്‍ മാറ്റം വരുത്തി മത നിന്ദ ദ്യോതിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി ഉത്തരം എഴുതി ഇക്കാര്യം സാറിനെഅറിയിക്കുകയും ചെയ്തിരുന്നു.
ഇത് പിന്നീട് വാര്‍ത്തയാവുകയും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കോളേജിനും മാനേജ്‌മെന്റിനുമെതിരെയും ഭീഷണികളുമുയര്‍ന്നു.ഇത് മറക്കാന്‍ സമയമായിട്ടില്ലായെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
പ്രൊഫ. ജോസഫ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയാവാത്തതുകൊണ്ട് അന്വേഷണ ശേഷം യൂണിവേഴ്‌സിറ്റി നിബന്ധന പ്രകാരംകുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വിവാദ ചോദ്യപ്പേപ്പറും തുടര്‍ന്നുള്ള സംഭവങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയുംനിസ്സാരവത്കരിക്കാനാവില്ല.
2013 നവംബറില്‍ തൊടുപുഴ മജിസ്‌ട്രേട്ട് കോടതി പ്രൊഫസറെ കുറ്റവിമുക്തനാക്കി. മാനേജ്‌മെന്റ് പ്രൊഫസര്‍ക്കെതിരെ എടുത്ത ശിക്ഷാനടപടിക്കെതിരെ അദ്ദേഹം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ നല്‍കിയ കേസ് അപ്പോഴും തുടരുകയായിരന്നു.
ട്രൈബ്യൂണല്‍ നടപടി പുരോഗമിക്കുമ്പോഴും അദ്ദേഹത്തിന് വിരമിക്കലിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കു വേണ്ടി മാനേജ്‌മെന്റ്ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും സര്‍ക്കുലറിലുണ്ട്.
യൂണിവേഴ്‌സിറ്റി ട്രൈബ്യൂണല്‍ വിധി ലഭിക്കുമ്പോള്‍ പുനഃപ്രവേശമുള്‍പ്പെടെ എല്ലാ കാര്യത്തിനും സമഗ്ര പരിഹാരവും മാനേജ്‌മെന്റ്പ്രതീക്ഷിച്ചിരുന്നു. ട്രൈബ്യൂണല്‍ നടപടി നീണ്ടുപോയി. ഇത് നീട്ടിക്കൊണ്ടുപോയത് മാനേജ്‌മെന്റിന്റെ ബോധപൂര്‍വമുള്ള ശ്രമമെന്നആരോപണം സത്യവിരുദ്ധമാണെന്നും സര്‍ക്കുലര്‍ പറയുന്നു.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ ആകസ്മികമായി മരിച്ചത് എല്ലാവരെയും വേദനിപ്പിച്ചു. മാര്‍ച്ച് 31ന് ശേഷം അധ്യാപകനെ സഹായിക്കാന്‍മാനേജ്‌മെന്റിനും കഴിയില്ലായെന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് കാരുണ്യം കാണിക്കുന്നതിന് രൂപത തീരുമാനിച്ച് സര്‍വീസില്‍ തിരികെപ്രവേശിപ്പിക്കുകയായിരുന്നു.
സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സമയത്ത് അദ്ദേഹത്തിനുമേല്‍ ചുമത്തിയ കുറ്റങ്ങളെ കുറിച്ചുള്ള ഒരു വിധിതീര്‍പ്പല്ലാ ഈ തീരുമാനം.
ഇത്തരത്തില്‍ മാനുഷിക പരിഗണന കാട്ടിയിട്ടും സഭയേയും സ്ഥാപനങ്ങളേയും താറടിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത് വേദനാജനകമാണ്.
വാസ്തവത്തില്‍ കോതമംഗലം രൂപതയും ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പലും ഈ അധ്യാപകന്റെ വിവേചനാശൂന്യമായപ്രവൃത്തിയിലൂടെ ഇരകളാവുകയായിരുന്നു എന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ തീര്‍ത്തും അവാസ്തവവും അടിസ്ഥാനരഹിതവുമാണ്.
സഭയുടെ നടപടികളെ ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും അടിസ്ഥാനരഹിതമാണ് - സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

ചോദ്യപേപ്പര്‍ വിവാദം ആക്കിയത് മാനേജ്‌മെന്റ് തന്നെ!!

സഭാ നിലപാടിനെ ചോദ്യംചെയ്തപ്പോള്‍ ഭ്രാന്താശുപത്രിയില്‍ അടച്ചു; ജോലിയില്‍നിന്നും പിരിച്ചുവിട്ടപ്പോള്‍  ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയ കോളേജ് അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറയുന്നു:

(ശ്രീജിത്ത് ശ്രീകുമാരന്‍മ,\. 02/04/2014)
കൊച്ചി: നഷ്ടപ്പെടുമെന്ന് കരുതിയ ആനുകൂല്യങ്ങള്‍ തിരിച്ചുവാങ്ങിക്കൊണ്ട് പ്രൊഫ. ടിജെ ജോസഫ് പിടിയിറങ്ങിയിട്ടും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ന്യൂമാന്‍ കോളേജ് വിവാദമുക്തമാകുന്നില്ല. ടിജെ ജോസഫിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതടക്കമുള്ള തെറ്റുകളുടെ പേരില്‍ðകോളേജില്‍ð നിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ ഇപ്പോഴും പറയുന്നു, സര്‍വ്വ കുഴപ്പങ്ങളുടെയും കാരണം മാനേജ്‌മെന്റിന്റെ ഈ പിടിവാശിയാണെന്ന്. ജോസഫിന്റെ കൈനഷ്ടമായതും സലോമിയുടെ ജീവന്‍ നഷ്ടമായതും ഒക്കെ മാനേജ്‌മെന്റിന്റെ ദുര്‍വാശികൊണ്ടാണെന്ന് തറപ്പിച്ച് പറയുകയാണ് ഇടയ്ക്ക് ജോലി നഷ്ടമായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയ ഈ സസ്യശാസ്ത്രജ്ഞന്‍.
ബോട്ടണിയില്‍ð ഒരു പഠനം പോലും നടത്താത്ത ഒരാള്‍ എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒരു കോളേജില്‍ അധ്യാപികയായിരിക്കുകയും ഡോക്ടറേറ്റുള്ള ഞാന്‍ കോളേജില്‍ നിന്നും പുറത്താകുകയും ചെയ്ത സാഹചര്യത്തെ സമൂഹത്തിന് മനസിലാക്കിക്കൊടുക്കാനായിരുന്നു താന്‍ ഓട്ടോഡ്രൈവറായതെന്ന് ഡോ. സ്റ്റീഫന്‍ പറയുന്നു. അതില്‍ താന്‍ വിജയിച്ചതായും ന്യൂമാന്‍ കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലാണ് ജോസഫിനെ അനുകൂലിച്ച് സ്റ്റീഫന്‍ സംസാരിക്കുന്നത്.
' സലോമിയുടെ രക്തക്കറ മായ്ച്ച് കളയാന്‍ സഭാ നേതൃത്വത്തിന് കഴിയുമോ? 
വിശ്വസിക്കുന്നത് സത്യദൈവത്തില്‍ ആണെങ്കില്‍ പിതാക്കന്മാര്‍ ആ പാവം മനുഷ്യന്റെ കാല്‍ കഴുകി മാപ്പ് പറയട്ടെ. സലോമിയുടെ രക്തക്കറ തലമുറകളുടെ മേല്‍ പതിക്കാതിരിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ചുനിന്നു; മാനേജ്‌മെന്റ് മനസ്സില്ലാമനസ്സോടെ വഴങ്ങി; ടിജെ ജോസഫിനെ തിരിച്ചെടുത്തു.
ഞാന്‍ ടി.ജെ.ജോസഫിനെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. പക്ഷേ, എന്നെ പുറത്താക്കിയതിന് അത് ഒരു കാരണം മാത്രമാണ്. പ്രധാന കാരണം അതല്ല. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഉണ്ടായ ഒരു സംഭവമാണ്. അവിടെ ബിഎസ്സിക്ക് ബോട്ടണി പഠിക്കാത്ത, എംഎസ്സിക്ക് ബോട്ടണി പഠിക്കാത്ത ഒരാളെ ബോട്ടണി പ്രൊഫസറായി നിയമിച്ചു. ഈ ഇന്റര്‍വ്യൂ ബോര്‍ഡിലിരുന്ന് അഴിമതി നടത്തിയത് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ടിഎം ജോസഫാണ്. ഇത് ചോദ്യം ചെയ്തതിനാണ് എന്നെ കോളേജില്‍ നിന്ന് സസ്പന്റ് ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഞാനൊരു നിരാഹാരസമരം പ്രഖ്യാപിച്ചു. പക്ഷേ, എന്റെ സഹോദരങ്ങളെയും കുടുംബാഗങ്ങളെയും ഉപയോഗിച്ച് എന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കുകയായിരുന്നു മാനേജ്‌മെന്റ് ചെയ്തത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഈ പ്രിന്‍സിപ്പലും മാനേജ്‌മെന്റും ചേര്‍ന്നാണ് എന്നെ ഭ്രാന്തനാക്കി ഒന്നരമാസത്തോളം പൈങ്കുളം ഭ്രാന്താശുപത്രിയില്‍ അടപ്പിച്ചത്. എന്നെയും ടിജെ ജോസഫിനെയും പുറത്താക്കുമെന്നായിരുന്നു എന്റെ കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. പിന്നീട് എട്ട് മാസം കഴിഞ്ഞാണ് എന്നെ തിരിച്ചെടുത്തത്. ഇപ്പോഴും വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും ഇടയില്‍ എന്നെ ഒരു ഭ്രാന്തനായി ചിത്രീകരിക്കുകയാണ് പ്രിന്‍സിപ്പലും, മറ്റും ചെയ്യുന്നത്. - സ്റ്റീഫന്‍ പറയുന്നു. 
നേരത്തേതന്നെ ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജുമുണ്ടായിരുന്ന സ്റ്റീഫന്‍ ഭാര്യയും മൂന്ന്മക്കളുമടങ്ങുന്ന കുടുംബംപുലര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാതയതോടെ ഓട്ടോഡ്രൈവറാകുകയായിരുന്നു. 
ഭാര്യയ്ക്കാണെങ്കിലും ജോലിയും ഉണ്ടായിരുന്നില്ല. 
ടി.ജെ.ജോസഫിനെ പുറത്താക്കാന്‍ കാരണം നോക്കിയിരുന്ന ചിലര്‍ ചോദ്യപേപ്പര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നതാണ് സത്യം. വിവാദം ഉണ്ടാക്കിയത് തൊടുപുഴ ന്യൂമാന്‍ കേളേജിലെ പ്രിന്‍സിപ്പല്‍  ടിഎം ജോസഫും മലയാളം വിഭാഗത്തിലെ ഫാദര്‍ മാനുവല്‍ പിച്ചളിക്കാടനുമാണെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ കേവലം ഒരു ക്ലാസിലെ 25 കുട്ടികള്‍ മാത്രമെഴുതിയ ഒരു ചോദ്യപേപ്പര്‍ എങ്ങിനെ വിവാദമാകും. പ്രിന്‍സിപ്പലിനും ആ അച്ചനുമുള്ള വൈരാഗ്യമാണ് ആ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത്. ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ലല്ലോ. അവിടെത്തന്നെ പരിഹരിക്കാമായിരുന്നു. അതിന് നില്‍ക്കാതെ സാറിന്റെ കൈ വെട്ടിച്ചു. ഭാര്യയെ ആത്മഹത്യ ചെയ്യിപ്പിച്ചു. ആ കുടുംബം തകര്‍ത്തു. വിവാദമെന്ന് പറയുന്ന ചോദ്യപേപ്പര്‍ പുറത്ത് പോയതിനും കാരണക്കാര്‍ ഇവര്‍ തന്നെയാണെന്ന് ഞാനിപ്പോഴും കരുതുന്നു.
ജോസഫ് സാര്‍ സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ്. അഴിമതിക്കാരായ ഇവര്‍ക്ക് ഇത് രസിക്കുന്നില്ലായിരിക്കാം. അല്ലാതെ ജോസഫ് സാറിനെപ്പോലെ ഒരാളോട് വൈരാഗ്യം തോന്നാന്‍ വേറൊരു കാരണവും ഉള്ളതായി എനിക്കറിയില്ല. ഇവര്‍ക്ക് ജോസഫ് സാറിനെ ഇഷ്ടമല്ലെന്ന് എനിക്കറിയാം. പ്രിന്‍സിപ്പാള്‍ മാത്രമല്ലñ സഭയിലെ ഭൂരിഭാഗം ആളുകളും അന്ന് അവരോടൊപ്പം ഉണ്ടായിരുന്നു. സാറ് ഇത്രയും കാലം പുറത്ത് നില്‍ക്കാന്‍ പ്രധാന കാരണം കോളേജ് മാനേജര്‍ ഫാദര്‍ മലേക്കുടിയാണ്. ടിജെ ജോസഫ് ഈ കോളേജിലേക്ക് മടങ്ങിവരരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍. 
കോളേജിലുള്ള അധ്യാപകരില്‍ðഭൂരിഭാഗവും ടിജെ ജോസഫിന് അനുകൂല നിലപാടുള്ളവര്‍ തന്നെയാണ്. പക്ഷേ, പലര്‍ക്കും അത് പുറത്തുപറയാന്‍ ഭയമായിരുന്നു. ഇനിയും അവിടെത്തന്നെó ജോലി ചെയ്യേണ്ടേയെന്നóചിന്തയാണ് പല അധ്യാപകരേയും മാനേജ്‌മെന്റിന് വഴങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ ഒരു സംഭവം പറയാം. ടിജെ ജോസഫ് സാറിനെതിരായ കൈവെട്ടില്‍ പ്രതിഷേധിക്കാനായി കേരളത്തിലുള്ള മൊത്തം അധ്യാപകര്‍ പണിമുടക്കി പ്രകടനം നടത്തിയിരുന്നു. ഞാനും കാഷ്വല്‍ ലീവ് എടുത്ത് അതില്‍പങ്കെടുത്തയാളാണ്. കോളേജിലെ ഭൂരിഭാഗം അധ്യാപകരും അന്ന് ക്യാഷ്വല്‍ ലീവ് എടുത്ത് ആ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാനേജര്‍ ഫാദര്‍ മലേക്കുടി അധ്യാപകരെ ഭീഷണിപ്പെടുത്തി ലീവ് ക്യാന്‍സð ചെയ്യിച്ചു. കേരളത്തിലെ അധ്യാപകര്‍ മുഴുവന്‍ ടിജെ ജോസഫിനെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചപ്പോള്‍ സ്വന്തം കോളേജിലെ അധ്യാപകരെ മാനേജ്‌മെന്റ് അതില്‍ല്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ജോസഫിനെ തിരിച്ചെടുത്തതിന് പ്രധാന കാരണം സലോമി എന്ന ആ പാവം സ്ത്രീയുടെ ആത്മഹത്യ തന്നെയായിരുന്നു. പിന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇടപെടലും. അദ്ദേഹമാണ് ജോസഫ് സാറിന് വേണ്ടി ബിഷപ് മാര്‍ ജോര്‍ജ്ജ് മഠിത്തിക്കണ്ടത്തിലിനെ വിളിച്ച് സംസാരിച്ചത്. ഞാന്‍ അറിഞ്ഞത് വിഎസിന് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ്. എല്ലാറ്റിനുമുപരി പഴയകോളേജ് മാനേജര്‍ ഫാ. മലേക്കുടി ഇപ്പോള്‍ ആ പോസ്റ്റിലില്ല. അതെല്ലാമായിരിക്കാം ടിജെ ജോസഫിന്റെ തിരിച്ചുവരവിന് കാരണമായത്. പക്ഷേ,ഒരുകാര്യത്തില്‍ðശത്രുക്കള്‍ വിജയിച്ചു. ഇത്രയും നല്ല ഒരു അധ്യാപകനെക്കൊണ്ട് കുട്ടികളെ ഇനി പഠിപ്പിക്കില്ല എന്ന് അവര്‍ മുന്‍പ് തന്നെóനിശ്ചയിച്ചുറപ്പിച്ചിരുന്നിരിക്കാം. അതില്‍ അവര്‍ വിജയിച്ചല്ലോ സ്റ്റീഫന്‍ പറയുന്നു. 
മാനേജ്‌മെന്റിനെതിരെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയാല്‍ എന്റെ ജോലിയെ ബാധിക്കുമെന്ന പേടി ഇപ്പോഴും എനിക്കില്ല. പിന്നെ പുതിയ ബിഷപ്പ് മഠത്തില്‍ കണ്ടത്തില്‍ പിതാവിന്റെ മുമ്പില്‍ðനിന്ന് എനിക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്. അതിനാരെയും പേടിക്കുന്നുമില്ല- സ്റ്റീഫന്‍ വ്യക്തമാക്കുന്നു. ഞാന്‍ പറയാവുന്നിടത്തോളം പറയും. പിന്നെó ആരെയും തിരുത്താനാകുമെന്നുള്ള പ്രതീക്ഷ ഇപ്പോഴെനിക്കില്ല. മറ്റുള്ളവരെ തിരുത്തുതിനെക്കാള്‍ നല്ലത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 
അടുത്ത മാസം എന്റെ വീടിന്റെ പാലുകാച്ചാണ്. ആ ദിവസം തന്നെ പാവപ്പെട്ടവര്‍ക്ക് ഞാന്‍ നിര്‍മ്മിച്ച് നല്‍കുന്ന മൂന്നു വീടുകളുടെ തറക്കല്ലിടലും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണ്ണമാകൂ എന്നാണ് ഞാന്‍ കരുതുന്നത്. 
ഒരു പാവപ്പെട്ട അധ്യാപകന്റെ കുടുംബം തകര്‍ത്തയാളുകള്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു എന്ന വിഷമംമാത്രമേ തനിക്കിപ്പോഴുള്ളൂ എന്നും സ്റ്റീഫന്‍ പറയുന്നു.

Courtesy: Almaya Sabhdam


Chandrika 
Prof. Stephan Cheriyil
and JCC Members at Muvattupuzha (file Photo)

Saturday, April 5, 2014

പ്രൊഫ.ടി.ജെ ജോസഫിനെതിരെ

ഇന്നലെ (05 / 04 / 14) ജെസിസി പ്രവര്ത്തകര്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുവ്വാറ്റുപുഴയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു.
പ്രതിബന്ധങ്ങളില്‍ പിടിച്ചു നിന്ന ധീരനും, സൌമ്യനും, ക്ഷമാശീലനും,
സഭയോട് ആദരവുള്ളവനും ആയ അദ്ദേഹത്തിനോടൊപ്പം അല്പ്പം സമയം ചിലവഴിക്കുകയായിരുന്നു സഘത്തിലുന്ടായിരുന്ന
ആന്റോ കോക്കാട്ട്, ജോര്ജ് ജോസഫ്, വി.കെ. ജോയ് എന്നിവര്‍.
തന്നോടു ഇത്രയധികം ക്രൂരത കാട്ടിയ കത്തോലിക്കാ സഭയോട് ആദരവല്ലാതെ മറ്റൊന്നും അദ്ദേഹം പ്രകടിപ്പിച്ചില്ല.
ക്ഷമിക്കാനുള്ള മനസ് സഭ അദ്ദേഹത്തെ കണ്ടു പഠിക്കണം.

പ്രൊഫ.ടി.ജെ ജോസഫിനെതിരെ ഇടയലേഖനം

Sunday, April 6, 2014 - 09:04

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപു‍ഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ജേലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് പളളികളില്‍ ഇടയലേഖനം. കോതമംഗലം രൂപതയുടെ കീ‍ഴിലുള്ള പളളികളിലാണ് ഇന്ന് ഇടയലേഖനം വായിച്ചത്. മാനേജ്മെന്റിന് എതിരെ നടക്കുന്ന കുപ്രചരണങ്ങളെ ഇടയലേഖനത്തില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
കോതമംഗലം രൂപതയുടെ കീ‍ഴിലുള്ള 155 ദേവലായങ്ങളിലാണ് ഇന്ന് രാവിലെ കുര്‍ബാന മധ്യേ ഇടയലേഖനം വായിച്ചത്. അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തത് മാനുഷിക പരിഗണനയുടെ പേരിലാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലൂടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായ അകല്‍ച്ച സഭയ്ക്ക്‌ നിസാരവത്ക്കരിക്കാന്‍ സാധിക്കില്ല. ന്യൂമാന്‍ കോളേജില്‍ 60 ശതമാനവും ഇതര മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ അവര്‍ക്ക്‌ സുരക്ഷിതത്വം നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷമാണ് അധ്യാപകനെ പുറത്താക്കിയത്. എന്നിട്ടും ജോലിയില്‍ തിരികെ എടുക്കുന്നത് ഒ‍ഴിച്ച് എല്ലാ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ മാനേജ്മെന്റ് ശ്രമം നടത്തിയിരുന്നുവെന്നും ഇടയലേഖനത്തില്‍ പറയുന്നു.
അധ്യാപകനെതിരെ കേസ് നടക്കുമ്പോള്‍ എല്ലാവിധ സഹായവും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായി. എന്നിട്ടും സോഷ്യല്‍ മീഡിയകള്‍ വ‍ഴി മാനേജ്മെന്റിന് എതിരെ ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ വേദനജനകമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ വൈദിക അധ്യാപകരെയും മാനേജ്മെന്റിനെയും വേട്ടയാടുന്ന സമീപനം ശരിയല്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം ഇടയലേഖനത്തെ കുറിച്ച് പ്രതികരിക്കാന്‍ അധ്യാപകന്‍ ടി.ജെ ജോസഫ് വിസമ്മതിച്ചു.

Courtesy: Madhyamam

Friday, April 4, 2014

ആം ആദ്മി പാര്‍ട്ടി: നാല് മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് ഭീഷണി

 

ആം ആദ്മി പാര്‍ട്ടി:

നാല് മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് ഭീഷണി

  • April 4, 2014 | By Staff Reporter

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ മുന്നണികളുടെ വിജയ പ്രതീക്ഷകളെ തകിടം മറിക്കും. സമൂഹത്തിന് പൊതുവെ സ്വീകാര്യരായ വ്യക്തികളെ തിരഞ്ഞ് പിടിച്ച് ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കിയ ആം ആദ്മി പാര്‍ട്ടിയും ലക്ഷ്യമിടുന്നത് പരമാവധി വോട്ടുകളാണ്.ജയിക്കാന്‍ പറ്റിയില്ലെങ്കിലും മുന്നണികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ശക്തമായ സാന്നിധ്യമാവുകയാണ് ലക്ഷ്യം.  സ്ത്രീകളേയും യുവാക്കളേയും ല്കഷ്യമിട്ട് ‘ചൂല്‍’ തരംഗം സൃഷ്ടിക്കാനാണ് നീക്കം. വിഷമഴ പെയ്തിറങ്ങുന്ന കാസര്‍ഗോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ഭൂമിയിലെ ശക്തമായ സാന്നിദ്ധ്യമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം.പി. കരുണാകരന്  വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.  ഈ മേഖലകളില്‍ നിന്ന് പരമാവധി വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടത്പക്ഷത്തിന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യം  ഉറക്കം കെടുത്തുന്നതാണ്.  ഇടത് പക്ഷത്തിന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള മണ്ഡലമായ കാസര്‍ഗോഡ് പിടിച്ചെടുക്കാന്‍ യുവനേതാവ് ടി.സിദ്ധിഖിനെ രംഗത്തിറക്കിയ കോണ്‍ഗ്രസ്സിന്റെ നടപടിയും, മോഡിപ്രഭയില്‍ മുന്നേറ്റം ലക്ഷ്യമിട്ട ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണവുമെല്ലാം ഈ മണ്ഡലത്തെ ഇപ്പോള്‍ പ്രവചനാതീതമാക്കിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടുന്ന വോട്ടുകളില്‍ നല്ലൊരു പങ്ക് ഇടതുപക്ഷത്തിന്റേതാവുമെന്നതിനാല്‍ സിദ്ധിഖിന് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ക്യാംപ്.  പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ തന്നെ രംഗത്തിറക്കിയതും, എം.പി. വിഭാഗം സുന്നികളുടെ വോട്ട് ഉറപ്പ് വരുത്തിയതുമെല്ലാം നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണവര്‍. ഈ മാസം 8 ന് നരേന്ദ്ര മോഡിയെ തന്നെ കളത്തിലിറക്കുന്ന ബി.ജെ.പി. പരമാവധി വോട്ട് മാത്രമല്ല വിജയം തന്നെയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്.  സുരേന്ദ്രന്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന പ്രചരണവും ഇവിടെ ശക്തമാണ്.
സാംസ്‌കാരിക നഗരമായ തൃശൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാറാ ജോസഫിന് സാംസ്‌കാരിക മേഖലയിലെ സ്വീകാര്യത വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.  സിറ്റിംഗ് എം.പി.പി.സി.ചാക്കോ തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് കൂട്ട് മാറിയതിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കമാണ് പ്രധാന കാരണമായതെങ്കിലും സാറാ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വവും മണ്ഡലമാറ്റത്തിന് ഒരു കാരണമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.  ഇടത്പക്ഷത്തിനും വലതുപക്ഷത്തിനും പൊതുവെ സ്വീകാര്യമായ സാറാ ജോസഫ് ഏത് വിഭാഗം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയാലും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന തൃശൂരില്‍ അത് വിധി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമാവും. സി.പി.ഐ. നേതാവ് സി.എന്‍.ജയദേവനാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി.
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ നേട്ടം വോട്ടാക്കാന്‍ ശ്രമിക്കുന്ന എറണാകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം.പി കെ.വി. തോമസ് അനായാസ വിജയമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിതമായ മുന്നേറ്റം മണ്ഡലത്തെ പ്രവചനാതീതമാക്കിയിട്ടുണ്ട്.  ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനിത പ്രതാപ് ഇവിടെ പിടിക്കുന്ന വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്.  യുവജന വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ള എറണാകുളത്ത് സോഷ്യല്‍ മീഡിയ വഴി ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം വളരെ ശക്തമാണ്.
കാക്കിയുടുപ്പിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് ജനസേവനത്തിന്റെ പാതയിലേക്ക് വഴിമാറിയ തിരുവനന്തപുരത്തെ ആം ആദ്മി പാര്‍ട്ടിസ്ഥാനാര്‍ത്ഥി അജിത് ജോയിയെ തുടക്കത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിച്ചിരുന്നുവെങ്കിലും പ്രചാരണ ചൂട് കൂടിയതോടെ ആം ആദ്മി പിടിക്കുന്ന വോട്ടുകളുടെ കണക്കെടുപ്പാണ് ഇവിടെ രാഷ്ട്രീയ എതിരാളികള്‍ ഇപ്പോള്‍ നടത്തുന്നത്.  യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ശശിതരൂം, ഇടതുസ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമും, ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലും വിജയം മാത്രം ലക്ഷ്യമട്ട് കുതിക്കുമ്പോള്‍ ത്രികോണ മത്സരത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ രംഗ പ്രവേശം.
സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളില്‍ നിന്ന്  വ്യത്യസ്തമായി കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍  ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
Courtesy: Express Kerala.com


Thursday, April 3, 2014

T. J. Joseph in Point Blank 31st March 2014 part 1

We ensured that our armed forces can vote easily this election.


Joy Kochvarkey, we ensured that our armed forces can vote easily this election.


Dear Joy Kochvarkey,
We won! Our armed forces will now get a chance to vote.
Last Monday, Supreme Court ordered Election Commission to facilitate voting rights for armed forces and not obstruct it.
The same afternoon, we delivered the petition to the Election Commission. On receiving our Change.org petition with more than 77,000 signatures, Election Commissioner, H S Brahma expressed eagerness to ensure our armed forces vote easily.
This is a huge step forward for our brave-hearts. This happened because of the 77,000 people who signed my petition on Change.org, hundreds who called the election commission and mobilised people on ground.
Armed forces personnel & their families stationed in peace stations, since Jan 1, 2014 will be considered as general voters & allowed to cast vote at their places of posting.
Joy Kochvarkey, I would like to thank everyone who joined me in this fight, the Supreme Court of India for making this landmark judgement and veterans for their support.
The overwhelming response to this campaign proves to everybody that we are a nation committed to democratic values.
Joy Kochvarkey, is there an issue you want to raise? Start a petition on Change.org and mobilise people to support your cause.
Please share this victory with your friends and family. Stay involved, stay engaged!
Rajeev Chandrasekhar via Change.org

Chavara (1805-1871), Sister Euphrasia (1877-1952)

Kuriakose Elias Chavara and Euphrasia


Two Indians move closer to canonization
Both Blessed Chavara and Blessed Euphrasias belonged to Kerala-based Syro Malabar Church, from which Saint Alphonsa also hailed.
Posted on April 4, 2014, 8:11 AM


Vatican City: 
Two saintly people from Kerala—Blessed Kuriakose Elias Chavara and Blessed Euphrasia—have moved a step closer to canonization when Pope Francis today approved miracles attributed to them.
Pope authorized Cardinal Angelo Amato, prefect of the Congregation for the Causes of Saints, to promulgate decrees accepting the miracles attributed to them, Vatican information service said on Thursday.
Blessed Chavara (1805-1871), who founded the Carmalites Mary Immaculate (CMI) congregation, was born near Alappuzha in Kerala.
He is also revered was a social reformer who worked hard for the development and education of people throughout Kerala by encouraging to have school at village parishes.
The CMI congregation is now renowned for its socio-educational services across the country, even in remote villages of northern India.
Sister Euphrasia (1877-1952), was born in near Thrissur in central Kerala.
She joined the Congregation of the Mother of Carmel at Koonammavu in Kerala the first indigenous congregation of Syro-Malabars.
She was was often afflicted with various illnesses which caused her intense suffering. Once, during a particularly painful attack, the Sisters were resolved to send her away to home, but through an apparition of the Holy Family she received a miraculous healing that permitted her to continue in the convent.
Mother Euphrasia had a profound sense of Church and she personally felt the sorrows and problems of the Church of her day. She offered her mortifications and penances for the conversion of schismatics and asked the novices and children to pray for them.
The Vatican has not announced the miracles it accepted to decree the canonization of these saintly people.
Sister Alphonsa of Bharananganam became India's first woman saint when she was canonized on October 12, 2008.

COURTESY: UCAN

Source: VIS