Saturday, June 18, 2016

സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം


Malayala Manorama 18/06/2016


സഭ ബിഷപ്പിന്റേതല്ല, ഇടവകക്കാരുടേതാണ്. പള്ളി ഇടവകക്കാരുടേതാണ്. അതിന്റെ സാമ്പത്തീക ഭരണം ഇടവകക്കാരുടെ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് നടത്തേണ്ടത്. അതിനുള്ള നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സർക്കാർ നിർമ്മിക്കണം. ബിഷപ്പിന്റെ വാലിൽ തൂങ്ങുന്ന സർക്കാരുകളല്ല നമുക്ക് വേണ്ടത്. ഒരു വിദേശ രാഷ്ട്രത്തലവനെ ഇന്ത്യയിലെ ഒരു പ്രബല സമുദായമായ കത്തോലിക്കരുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരിയാകാൻ അനുവദിക്കുന്നത് ശരിയല്ല. 1991 ലാണ് പൗരസ്ത്യകാനോൻ വത്തിക്കാനിൽ നിർമ്മിച്ചത്. 1992ലാണ് ഇന്ത്യയിൽ അടിച്ചേൽപ്പിച്ചത്. ഇത് ഇടവകക്കാരോ, രാഷ്ട്രമോ അറിയാതെയാണ്. ഈ ചതിക്ക് കത്തോലിക്കാ സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം.   

Thursday, June 16, 2016

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം 

Courtesy: azhimukham
Indian Express 16/06/16


അന്തരിച്ച മേരി ജോണ് അഖൗരിയുടെ മൃതദേഹ സംസ്കാരം നിഷേധിച്ച കുമരകം സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടിക്കെതിരെ ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു. 15/06/2016 ൽ എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷം തള്ളിക്കളഞ്ഞ കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ നടപടി മനുഷ്യാവകാശ ലഘനമാനെന്നും, ഇത്തരം അനീതികൾ സഭയുടെ ഭാഗത്തുനിന്നും അവര്ത്തിക്കാനിടവരരുതെന്നും ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭ അടിച്ചേല്പ്പിക്കുന്ന വിശ്വാസങ്ങള്‍ക്ക് എതിരായി നടക്കുന്നവരേയും, വിശ്വാസങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവരെയും ബന്ധുക്കളെയും അവഹേളിക്കുന്ന നയമാണ് സഭ പിന്തുടരുന്നത്. എം.പി. പോളിനോടും, പൊൻകുന്നം വര്ക്കിയോടും, എ.കെ. ആന്റണിയുടെ പിതാവിനോടും സഭ കാണിച്ച ധാര്ഷ്ട്യം ഇന്നും തുടര്ന്നു കൊണ്ടിരിക്കുന്നു. തെമ്മാടിക്കുഴിക്ക് പകരം മറ്റു കുത്സിത മാര്ഗ്ഗങ്ങളുമായി വിശ്വാസികളെ അടിമാകളാക്കുകയും, ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നു.  



   

Monday, May 30, 2016

ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




































Sunday, May 15, 2016

വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്.




കത്തോലിക്കാ സഭ കേരളത്തിൽ കൂദാശകൽ വില്പന ചരക്കാക്കിയിരിക്കുകയാണ്. മാമ്മോദീസ, അനുരഞ്ജന കൂദാശ, വിവാഹ ആശിർവാദം എന്ന് തുടങ്ങി എല്ലാ കർമ്മങ്ങളും കച്ചവടമാണ്. പഞ്ചായത്ത് (കെ.പി.ആർ.) ലൈസൻസിൽ നടത്തുന്ന സെമിത്തേരിയിൽ കല്ലറ കച്ചവടം പൊടിപൂരം. ആറടി മണ്ണിന് ലക്ഷങ്ങളാണ് മോഹവില.

തിരിച്ചറിവിന്റെ പ്രായത്തിൽ കത്തോലിക്കരായ കുട്ടികള്ക്ക് സ്വീകരിക്കാൻ കടമയുള്ള   അനുരഞ്ജന കൂദാശയെ ആദ്യ കുർബ്ബാന സ്വീകരണം എന്നുള്ള ഒരു ചടങ്ങാക്കി മാറ്റിയാണ് മെത്രാന്മാർ കച്ചവടമാക്കിയിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്. ആവശ്യക്കാർക്ക് കോടതിയെ സമീപിക്കാം എന്നതാണ് ഒരാശ്വാസം.

Saturday, May 14, 2016

സ്വാമിയച്ചന്‍ അനുസ്മരണം



സ്വാമിയച്ചൻ അനുസ്മരണം - ജൂണ് 3 വെള്ളിയാഴ്ച - 5.30 to  8 pm  
തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ  
സംഘടിപ്പിക്കുന്നത് കേരള കാത്തലിക് ഫെഡറേഷന് 

സ്നാപക യോഹന്നാന്റെ പ്രവാചകശൈലിയിൽ കത്തോലിക്കാ സഭയിലെ അനീതിയായ നടപടികൾക്കെതിരെ, അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. യേശുവിനേയും, ഗാന്ധിജിയേയും മാതൃകയാക്കി അനീതിക്കെതിരെ സ്വാമിയച്ചൻ ദിവസങ്ങളോളം നിരാഹാരം അനുഷ്ടിചീട്ടുണ്ട്. അദ്ദേഹത്തിന്റെ സഹന സമരത്തിന്റെ ഉത്തമ ഉദാഹരണമാണ് തലോർ ഇടവക പ്രശ്നത്തിൽ പരിഹാരത്തിനായി രൂപതാ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി നടത്തിയ 'മൗന നിരാഹാര പ്രാർത്ഥനായജ്ഞം'.              

  

  

Wednesday, May 11, 2016

കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ?


ഇന്ത്യയിലെ കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ, പോപ്പ് നിയമിക്കുന്ന മെത്രാന്മാരുടേതോ, ഇടവകാംഗങ്ങളുടേതോ.. സമ്പത്തിന്റെ യാഥാർത്ഥ ഉടമ ആരെന്നു പ്രഖ്യാപിച്ചു കിട്ടുന്നതിനു കേരള കാത്തലിക് ഫെഡറേഷൻ കോടതിയെ സമീപിക്കുന്നു. സമാനചിന്താഗതിക്കാരുടേയും, മെത്രാൻ പക്ഷക്കരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.