![]() |
| മുല്ലപ്പെരിയാര്‍ സംമ്പന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വിവാദമായ പശ്ശ്ചാത്തലത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. - മലയാള മനോരമ 09/05/2012 |
Wednesday, May 7, 2014
ജസ്റ്റിസ് കെ.ടി. തോമാസിന്റെ വിയോജന കുറിപ്പുകള്‍
Monday, May 5, 2014
വൈദികന്‍ രാജു കൊക്കനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു
Courtesy: Mangalam
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസ്:
വൈദികന്‍ റിമാന്‍ഡില്‍
Story Dated: Tuesday, May 6, 2014 12:51
ഒല്ലൂര്‍: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ രാജു കൊക്കനെ കോടതിയില്‍ ഹാജരാക്കി. രാവിലെ നാലിന് ഒല്ലൂര്‍ സ്‌റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയശേഷം തൃശൂര്‍ ഈസ്‌റ്റ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
തൃശൂര്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് എ.എസ്. ബിജുമോന്റെ വീട്ടില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌ത് വിയ്യൂര്‍ സ്‌പെഷല്‍ സബ് ജയിലിലേക്കയച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
തൃശൂര്‍ ഷാഡോ പോലീസും ഒല്ലൂര്‍ സി.ഐ. എന്‍.കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവുമാണു പ്രതിയെ പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനു സഹായം ചെയ്‌തുകൊടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
രൂപതയുടെ ഏകാധിപത്യ ശൈലി
രൂപതയുടെ ഏകാധിപത്യ ശൈലി:
തൈക്കാട്ടുശേരി 05/05/14
രൂപതയുടെ തീരുമാനം സഭാജനങ്ങളില്‍ അടിചേല്പ്പിക്കുന്ന് തുടരുന്നു.
രാജു കൊക്കനെ രക്ഷിക്കുക എന്നത് മാത്രമാണ് രൂപതയുടെ ലക്‌ഷ്യം.
സഭാജനത്തിന്റെ മാന്യതയും, ആത്മാഭിമാനവും അവര്ക്ക് വിഷയമല്ല.
തൈക്കാട്ടുശേരി സെന്റ് പോള്സ് ഇടവകാംഗങ്ങളെ തെരുവിലിറക്കി ഇപ്പോഴത്തെ ഇടവക വികാരി കരിസ്മാറ്റിക് എക്സ്പെര്‍ട്ട് ഫാ. ഷാജന്‍ തേര്‍മഠം അതിന്റെ മുന്നില്‍ നടന്നു.
കുറ്റം ചെയ്തവര്‍ രാഷ്ടനിയമത്തിന്റെ മുന്നില്‍ നില്ക്കണം.
മാത്ര്കാപരമായി ശിക്ഷിക്കപ്പെടണം.
ഇത് പറയാന്‍ ഉള്ള സാമാന്യ വിവരം താഴത്തിനില്ലേ?

Saturday, May 3, 2014
പ്റതിഷേധ ധര്‍ണ്ണയും പൊതു യോഗവും നടത്തി.
![]() |
| 'ഒരമ്മയുടെ വിലാപം' |
തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ
03/05/14 ശനിയാഴ്ച രാവിലെ 10.30 ന്
തൃശ്ശൂര്‍ കോര്‍പൊറേഷന്‍ പരിസരത്ത്
മനുഷ്യാവകാശ പ്റവാര്‍ത്തകരുടെ കൂട്ടായ്മ
പ്റതിഷേധ ധര്‍ണ്ണയും പൊതു യോഗവും നടത്തി.
ആദ്യകുര്ബ്ബാന സ്വീകരണത്തിനു ഒരുങ്ങുകയായിരുന്ന 9 വയസുകാരിയെ സൌകര്യപ്രദമായ വൈദിക മന്ദിരത്തില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലിലും, ലാപ്പ് ടോപ്പിലും പകര്ത്തുകയും ചെയ്ത കുറ്റത്തിന് പോലീസ് കേസേടുത്തതിനെ തുടര്ന്നു ഒളിവില്‍ പോയ ഫാ. രാജു കൊക്കനെ സംരക്ഷിക്കുന്നത് തൃശ്ശൂര്‍ അതിരൂപതയാണെന്ന് യോഗം ആരോപണമുന്നയിച്ചു.
കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശപ്രവര്ത്തകനായ ശ്രീധരന്‍ തേറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രിന്സ പുലരി അവതരിപ്പിച്ച 'ഒരമ്മയുടെ വിലാപം' എന്ന തെരുവ് നാടകവും ഉണ്ടായിരുന്നു.
യോഗത്തില്‍ ആന്റോ കൊക്കാട്ട് (ജെസിസി ജനറല്‍ സെക്രട്ടറി), വി.കെ. ജോയ്, രവി കണ്ടംകുളത്തി, സി.എല്‍. ജോയ്, വി.സി. ദേവസി, സി.സി. ജോസ്, ഗോപിനാഥ് മാടക്കത്തറ എന്നിവര്‍ പ്രസംഗിച്ചു.
ബാലികയെ പീഡിപ്പിച്ച വൈദികന്‍
ബാലികയെ പീഡിപ്പിച്ച വൈദികന്‍ മുമ്പും ആരോപണവിധേയനെന്നു സൂചന
Story Dated: Sunday, May 4, 2014 01:28
ഒല്ലൂര്‍(തൃശൂര്‍): ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ വൈദികനെ അറസ്‌റ്റ് ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ നിഷ്‌ക്രിയത്വം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. വൈദികനെ പിടികൂടുന്നതില്‍ പോലീസ് പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്‌തമായി.
പുതുക്കാടിനു സമീപമുള്ള ഇടവകയില്‍ വികാരിയായിരിക്കുമ്പോള്‍ സ്‌ത്രീയുമായുള്ള വഴിവിട്ടബന്ധത്തെത്തുടര്‍ന്നു വൈദികനെ അവിടെനിന്നു മാറ്റുകയായിരുെന്നന്നു പറയപ്പെടുന്നു. കഴിഞ്ഞവര്‍ഷം വൈദികന്‍ നേപ്പാളിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തൃശൂരിനു സമീപമുള്ള മറ്റൊരു ഇടവകയിലെ വൈദികനുമൊത്തായിരുന്നു യാത്ര.
അതിനിടെ, പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍നിന്നു മാറി ബന്ധുവീട്ടിലേക്കു പോയി. ചിലരുടെ സമ്മര്‍ദവും ഭീഷണിയും മൂലമാണു സ്‌ഥലംമാറിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കുടുംബബന്ധുക്കളെ മറ്റൊരിടവകയിലെ പ്രധാനി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ 24 നാണ് തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. രാജു കൊക്കന്‍ ബാലികയെ പീഡിപ്പിച്ചതായി കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അന്നു രാത്രിതന്നെ പ്രതി ഒളിവില്‍ പോയി.
വൈദികന്‍ ഒളിവില്‍ കഴിയുന്നതെവിടെ, വിദേശത്തേക്കു കടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വിജയിച്ചില്ല. ആലുവയിലെത്തിയതായി മാത്രമേ പോലീസിനു പറയാന്‍ കഴിയുന്നുള്ളു.
Courtesy : Mangalam http://www.mangalam.com/print-edition/crime/178352
Thursday, May 1, 2014
തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ:
9 വയസ് കാരിയെ ക്രൂരമായി ബാലാല്സംഘം ചെയ്യുകയും
ദൃശ്യങ്ങള്‍ മൊബൈലിലും ലാപ്പ് ടോപ്പിലും പകര്ത്തുകയും ചെയ്ത
കത്തോലിക്കാ വൈദികനെ
സംരക്ഷിക്കുന്ന
സംരക്ഷിക്കുന്ന
ധാര്ഷ്ട്യത്തിനെതിരെ:
മനുഷ്യാവകാശ പ്രവര്ത്തകരുടെ കൂട്ടായ്മ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടത്തുന്നു.
03/05/14 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ കോര്‍പ്പോറേഷന്‍ പരിസരം.
'ഒരമ്മയുടെ വിലാപം' ഏകാംഗ തെരുവ് നാടകവും ഉണ്ടായിരിക്കും.
കൂടാതെ ജെസിസി, കെസീഎഫ് പ്റവര്‍ത്തകരും പങ്കെടുക്കുന്നു.
ഇത് സാമൂഹിക വിഷയമാണ്.
നല്ലവരായ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിത്തിക്കുന്നു.

Subscribe to:
Posts (Atom)