Friday, March 9, 2012

തലോര്‍ ഇടവക പ്രശ്‌നം

തലോര്‍ ഇടവക പ്രശ്‌നം മെത്രാന്റെ അധികാരത്തിലും ദൗത്യത്തിലും വിലയിരുത്താനാകട്ടെ

                                                                                                 Fr. Davis Kachappilly CMI
                                                                         frdaviskachappilly@yahoo.in


മെത്രാന്‍റെ അധികാരവും ദൗത്യവും (സഭാ പഠനങ്ങള്‍)


‘‘രൂപതയിലെ ജനങ്ങളെ വിശ്വാസ സത്യങ്ങള്‍ ആധികാരികമായി പ്രബോധിപ്പിക്കു ന്നതിനുള്ള ഉത്തരവാദിത്വം മെത്രാന്‍റെതാണ്; മെത്രാനാണ് വിശ്വാസികളുടെ ഐക്യത്തിന്‍റെ കേന്ദ്രവും അടയാളവും; ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ പ്രതിനിധിയും വികാരിയുമെന്ന നിലയില്‍ മെത്രാന്‍ തന്‍റെ ജനങ്ങളുടെ അജപാലന കൃത്യം നിര്‍വ്വഹിക്കുന്നു. യഥാര്‍ത്ഥ അപ്പസ്‌തോല പിന്‍ഗാമിയായി മെത്രാന്‍ തന്‍റെ അജഗണത്തിന്‍റെ പാലനം നിര്‍വ്വഹിക്കുന്നു. ആകയാല്‍ വിശ്വാസികളുടെ ഐക്യം നിലനിറുത്തുന്നതിനും സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പരിശ്രമിക്കുവാന്‍,ക്രിസ്തുവിന്‍റെ ചൈതന്യത്തോടെ തന്‍റെ അധികാരം കൈകാര്യം ചെയ്യുന്നതിന് മെത്രാന്‍ കടപ്പെട്ടവനാണ്.’’ (ക്രൈസ്തവ വിജ്ഞാനീയം, K.C.B.C. പ്രസിദ്ധീകരണം 1980, Page 204, 205)
‘‘ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്തുകൊണ്ട് 
മെത്രാന്മാര്‍ ക്രിസ്തുവിന്‍റെ പരിശുദ്ധിയുടെ നിറവില്‍ നിന്നുകൊണ്ട് വിവിധ 
രീതിയില്‍ ദൈവാനുഗ്രഹം വര്‍ഷിക്കുന്നു. വചനത്തിന്റെ ശുശ്രൂഷ മുഖേന 
വിശ്വാസികള്‍ക്കെല്ലാം നിത്യരക്ഷക്കുവേണ്ടി (റോമ1:16) അവര്‍ ദൈവശക്തി പകര്‍ന്നു 
നല്‍കുന്നു. തങ്ങളുടെ അധികാരം വഴി നിയന്ത്രിക്കുന്ന ഫലദായകമായ കൂദാശകളിലൂടെ 
അവര്‍ വിശ്വാസികളെ വിശുദ്ധീകരിക്കുന്നു. പരിശുദ്ധ ബലിയര്‍പ്പണത്തില്‍ 
വിശ്വാസ ബഹുമാനങ്ങളോടെ പങ്കെടുക്കാന്‍ മെത്രാന്‍ സ്വജനത്തെ 
ശക്തിയുക്തം ഉദ്‌ബോധിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യണം. സര്‍വ്വോപരി 
തിന്മയില്‍ നിന്ന് അകന്നിരിക്കുകയും ദൈവസഹായത്തില്‍ തിന്മയെ നന്മയാക്കി
പ്പകര്‍ത്തുകയും ചെയ്തുകൊണ്ട്, തങ്ങളുടെ ജീവിത മാതൃകയാല്‍ കീഴിലുള്ളവരില്‍
പ്രേരണ ചെലുത്തേണ്ടതാണ്. ഇങ്ങനെ തങ്ങളുടെ സംരക്ഷണത്തിനേല്പിച്ചിരിക്കുന്ന അജഗണത്തോടൊത്ത് മെത്രാന്മാരും നിത്യജീവിതത്തിലേക്ക് പ്രവേശിക്കണം”. ‘‘ക്രിസ്തുവിന്റെ വികാരിമാരും സ്ഥാനപതികളുമെന്ന നിലയില്‍ ഉപദേശം, മാതൃക എന്നിവ വഴി മെത്രാന്മാര്‍ വലിയവന്‍ ചെറിയവനെപ്പോലെയും ഉടയവന്‍ ദാസനെപ്പോലെയും ആയിത്തീരണമെന്നുള്ള (ലൂക്കാ 22: 26-27) ദിവ്യോപദേശങ്ങള്‍ സ്മൃതിപഥത്തില്‍ വെച്ചുകൊണ്ട് പരിശുദ്ധാധികാരം പ്രയോഗിക്കുന്നത് തങ്ങളുടെ അജഗണത്തെ സത്യത്തിലും വിശുദ്ധിയിലും ഉത്തേജിപ്പിക്കാന്‍ മാത്രമായിരിക്കണം.  സ്വകുടുംബം ഭരിക്കാന്‍ വേണ്ടി കുടുംബപിതാവ് മെത്രാനെ അയച്ചിരിക്കയാല്‍ ശുശ്രൂഷിക്കപ്പെടുന്നതിന് പകരം ശുശ്രൂഷിക്കാനും സ്വന്തം ആടുകള്‍ക്ക് വേണ്ടി ജീവന്‍ ഹോമിക്കാനും വന്ന നല്ല ഇടയന്‍റെ മാതൃക മായാതെ അവരുടെ കണ്‍മുമ്പിലുണ്ടായിരിക്കട്ടെ. ഭരണീയരെ ശ്രവിക്കാന്‍ പരാങ്ങ്മുഖരാകരുത്. മെത്രാന്‍ സ്വപുത്രരെപ്പോലെ ഭരണീയരെ പോഷിപ്പിക്കുകയും തന്നോടുകൂടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ ഉദ്‌ബോധിപ്പിക്കുകയും വേണം. അവരുടെ ആത്മാക്കളെക്കുറിച്ച് ഒരിക്കല്‍ കണക്കുകൊടുക്കേണ്ടവന്‍ എന്ന നിലയില്‍ തന്‍റെ പ്രാര്‍ത്ഥന, പ്രസംഗം, സ്‌നേഹത്താല്‍ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഭരണീയരെ പരിപാലിക്കണം.” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ : തിരുസഭ നമ്പര്‍ . 26,27). ‘‘മെത്രാന്മാര്‍ അല്‍മായര്‍ക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്‍മായരുടെ വിവേകപൂര്‍ണ്ണമായ ഉപദേശം മഹാമനസ്‌കതയോടെ ഉപയോഗപ്പെടുത്തണം. സഭാശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപ്പൂര്‍വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം, ഇതിനുപുറമെ സ്വന്തഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്‍റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മൊത്രാന്മാര്‍ക്ക് സാധിക്കുകയും അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും.” (തിരുസഭ നമ്പര്‍ 37)
അജപാലനോന്മുഖമായ സമീപനങ്ങളോടെ തിരുസഭയെ സേവിക്കുകയെന്നതാണ് മെത്രന്മാരുടെ ഉത്തരവാദിത്വവും കടമയും. മെത്രന്മാര്‍ക്ക് ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും സന്ദേശമാണ് കൗണ്‍സില്‍ നല്‍കുന്നത്. ശുശ്രൂഷിക്കപ്പെടേണ്ടവരല്ല, ശുശ്രൂഷിക്കുന്നവരാണ് അജപാലകര്‍. ശുശ്രൂഷിക്കപ്പെടുന്നത് ദൈവജനമാണ്. അതിനാല്‍ ദൈവജനത്തിന്‍റെ സ്ഥാനൗന്നത്യം മെത്രാന്മാരെപ്പറ്റിയുള്ള ഡിക്രിയില്‍ മികച്ചു നില്‍ക്കുന്നു. നല്ല മെത്രാന്‍ നല്ല ഇടയനായിരിക്കും, നല്ല സേവകനും. അതാണ് ക്രിസ്തു നല്‍കിയിരിക്കുന്ന ദൗത്യവും മാതൃകയും. മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ്’ നടത്താന്‍ അവസരം കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയുമാണ് മെത്രാന്മാരുടെ മുഖ്യധര്‍മ്മം. സംഭാഷണത്തില്‍ കാര്യാനുഗുണമായ വിവേകവും സുഹൃദ്ബന്ധം കൈവളര്‍ത്തുന്ന പരവിശ്വസവും നിറഞ്ഞുതുളുമ്പേണ്ടതുമാണ്.(മെത്രാന്മാര്‍ നമ്പര്‍ -13) മെത്രന്മാര്‍ അജഗണത്തെ ഒരുമിച്ച് കൂട്ടുകയും രൂപപ്പെടുത്തുകയും വേണം. മെത്രാന്മാര്‍ എല്ലാ നന്മയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുകയും (2 തിമോ. 2 :21) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌വേണ്ടി സര്‍വ്വതും സഹിക്കുകയും (2 തിമോ.2 : 10) ചെയ്തുകൊണ്ട് കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്തേണ്ടതാണ്. (മെത്രാന്മാര്‍ നമ്പര്‍ -16) ഇടയധര്‍മ്മത്തിന്‍റെ പൂര്‍ണ്ണ ലക്ഷ്യം ആത്മാക്കളുടെ ക്ഷേമമാണ്. വിശ്വാസികളുടെ ആത്മീയക്ഷേമമാണ്. (മെത്രാന്മാര്‍ നമ്പര്‍- 31) മെത്രാന് സ്വന്തഅധികാരത്താല്‍ വരുത്താന്‍ കഴിയുന്ന ഏതൊരു മാറ്റത്തി കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രധാനമായി പരിഗണിക്കേണ്ടതാണ്. ഇടവകകള്‍ സ്ഥാപിക്കാന്‍, അല്ലെങ്കില്‍ നിറുത്തല്‍ ചെയ്യാന്‍ തീരുമാനിക്കുകയോ. പുനഃപരിശോധിക്കുകയോ ചെയ്യേണ്ടത് വിശ്വാസികളുടെ ആത്മീയ സുസ്ഥിതി മാത്രം ലക്ഷ്യമാക്കിയാകണം. (മെത്രാന്മാര്‍ നമ്പര്‍-32)
ഇടവകമാറ്റ നടപടിയെ വിലയിരുത്തുമ്പോള്‍:
1. 1977-ല്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവകയുടെ ഇടവകപ്പള്ളിയായി കാനോനികനിയമപ്രകാരം ഉയര്‍ത്തപ്പെട്ട  ആശ്രമദേവാലയം പുതുക്കിപ്പണിയാനുള്ള ഇടവകക്കാരുടെ 2008-ലെ ഏകയോഗ തീരുമാനത്തിന്‌ശേഷം “ഇടവകയ്ക്ക് തീറ് കിട്ടിയ സ്ഥലത്ത് പുതിയ പള്ളി പണിയണം” എന്ന ആശയം രൂപതാ കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്നു. പിന്നീടത് ഇടവകക്കാരില്‍ ചിലരുടെ നിര്‍ബന്ധമായി. പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ദേവാലയ പരിസരത്ത് അരങ്ങേറി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ ചര്‍ച്ചകളുണ്ടാകണമെന്ന വികാരിയുടെ അപേക്ഷകളെല്ലാം രൂപതാകേന്ദ്രം തിരസ്‌കരിച്ചു. നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ശേഷം പ്രശ്‌നപരിഹാരത്തിന് എന്നപേരില്‍  രൂപതയില്‍ നിന്ന് കമ്മീഷനെത്തി. കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ രൂപതയുടെ ലക്ഷ്യങ്ങളൊന്നും ജനങ്ങളെക്കൊണ്ട് നേടിയെടുക്കാനായില്ല. ആശ്രമദേവാലയം (ഇടവകപ്പള്ളി) പുതുക്കിപണിയുന്ന കാര്യത്തില്‍ ഭൂരിഭാഗം ഇടവകക്കാരും യോജിച്ചുനിന്നു. വെറും 18 കുടുംബക്കാര്‍ മാത്രമാണ് സ്വന്തസ്ഥലത്ത് പുതിയപള്ളി പണിയാന്‍ ആവശ്യപ്പെട്ടത്. തന്മൂലം സ്വന്തസ്ഥലത്ത് പള്ളി പണിയിച്ചശേഷം ഇടവക ഭരണം പൂര്‍ണ്ണമായും ഇടവക വൈദികരിലേക്ക് തിരിച്ചെടുക്കാനുള്ള രൂപതയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാനായില്ല. എല്ലാ വഴികളും അടയപ്പെട്ടപ്പോള്‍ പുതിയപ്പള്ളി പണിയാതെ തന്നെ 2009 നവംബര്‍ 1 ന് സ്ഥാപിത ഇടവക ദേവാലയത്തെയും സന്യാസ വികാരിമാരെയും തള്ളിക്കളഞ്ഞ് തന്ത്രപരമായൊരു ഇടവകമാറ്റം ഏകപക്ഷീയമായി നടത്തുകയാണുണ്ടായത്. ഇടവകമാറ്റത്തിനുശേഷം ഇടവകക്കാര്‍ ഇടവകയ്ക്ക് സ്വന്തമായ സ്ഥലത്ത് പുതിയ പള്ളി പണിയുമെന്ന രൂപതയുടെ കണക്കുകൂട്ടലും ഇന്നോളം നടപ്പാക്കാനായിട്ടില്ല. ഭൂരിഭാഗം ഇടവകക്കാരും 1977-ലെ സ്ഥാപിത ഇടവകയായ ആശ്രമദേവാലത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു. ജനുവരിയിലെ ആശ്രമദേവാലയ തിരുനാളിലെ ജനബാഹുല്യം ഏവരേയും അമ്പരിപ്പിച്ചു. ആശ്രമദേവാലയത്തിലെത്തുന്നവര്‍ക്കെതിരെ ദേവാലയ വാതിലടച്ചിടാന്‍ ആശ്രമാധികാരികളുടെ ക്രിസ്തീയ ധാര്‍മ്മികത അനുവദിക്കുന്നില്ല. ആശ്രമദേവാലയം എന്ന നിലയില്‍ ഇവിടെ തിരുകര്‍മ്മങ്ങള്‍ നടത്താന്‍ 1925 മുതല്‍ രൂപതാധ്യക്ഷന്റെ അനുവാദമുള്ളതുമാണ്.1977 മുതല്‍ ഇടവകക്കാര്‍ സ്വന്ത ഇടവക ദേവാലയമായി സ്‌നേഹിച്ച് ശുശ്രൂഷിച്ചതുമാണ് ഈ ദേവാലയം. ഇടവകമാറ്റ നടപടിയില്‍ സഭാനിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടും ഇടവകക്കാരുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കാത്തതുകൊണ്ടും ഇടവകക്കാര്‍ക്ക് നടപടി അംഗീകരിക്കാനാകുന്നില്ല. ഇടവകമാറ്റത്തിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാനായി ഇടവകക്കാര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും മെത്രന്‍ സമിതിയുടേയും നിര്‍ദ്ദേശമുണ്ടായിട്ടും രൂപതാധ്യക്ഷന്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. തന്മൂലം സമരമുറകളിലൂടെയും സഭയുടെ ഉന്നതാധികളിലൂടെയും സ്ഥാപിത ഇടവക പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണിവിടെ ഇടവകക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുമോ?
1.   ക്രിസ്തുവിന്റെ ചൈതന്യത്തോടെ സ്‌നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിനു പകരം അനീതിയുടേയും അസത്യത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഭരിക്കലാണോ രൂപതയുടെ ആദര്‍ശം?
2.   സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും തിരുസ്സഭ നിര്‍ദ്ദേശിച്ചിരിക്കുന്നതുമായ നല്ല ഇടയന്റെ മാതൃക തലോരിലെ വിശ്വാസികള്‍ക്ക് കാണാനാകുമോ?
3.   ഇടവക വിശ്വാസികള്‍ തങ്ങളുടെ ഇടവകയില്‍ അടിമകളോ അവകാശികളോ?
4.   ഇടവക കൂട്ടായ്മ വിശ്വാസികളുടെ ആത്മീയ സുസ്ഥിതിക്കു വേണ്ടിയോ രൂപതയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയോ?
സഭയുടെ ലക്ഷ്യം വിശ്വാസികളുടെ നാശമോ രക്ഷയോ?
കത്തോലിക്കാസഭ ഭാരതത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കണമെന്നാണ് ഇക്കഴിഞ്ഞ ഭാരത മെത്രാന്‍ സിനഡില്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍സ് ഗ്രേഷ്യസ് പ്രസ്താവിച്ചതും സിനഡില്‍ തീരുമാനിച്ചതും. എന്നാല്‍ സഭയ്ക്കുള്ളില്‍ നീതിയുടേയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറവുണ്ടായാല്‍ മാത്രമെ സഭയ്ക്ക് രാജ്യത്തിന്റെ മനസ്സാക്ഷിയാകാനാകൂ എന്നതൊരു സത്യമാണ്. (സത്യദീപം ഫെബ്രുവരി 2012). സഭയ്ക്കുള്ളിലെ ഉച്ചനീചത്വങ്ങളും അനീതികളും അധികാര ദുര്‍വിനിയോഗങ്ങളും തന്മൂലമുണ്ടാകുന്ന കടുത്ത ഭിന്നതകളും വെട്ടിപ്പിടിക്കലുകളും (തലോര്‍ പ്രശ്‌നം) ലോകവാര്‍ത്തകളാകുമ്പോള്‍ സഭയ്‌ക്കെങ്ങനെ രാജ്യത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കാനാകും എന്ന് ഉറക്കെ ചിന്തിച്ച് പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതാണ്. “അതല്ലാതുള്ള സഭയുടെ സമ്മേളനങ്ങളും പ്രസ്താവനകളും തീരുമാനങ്ങളും വെറും പ്രഹസനങ്ങളായി മാറും”. അവയ്ക്ക് ആരും വില കല്പിക്കുകയുമില്ല.(സത്യദീപം ഫെബ്രുവരി 2012). ഉപവി ആദ്യം കുടുംബത്തില്‍ ആരംഭിക്കണമെന്ന ചൊല്ല് സഭയ്ക്കും ബാധകമാണ്. ഇതാണ് ഇക്കാലത്തെ സഭയുടെ ശക്തമായ വെല്ലുവിളി; സഭയുടെ രോഗാതുര അവസ്ഥയാണിത്. “വൈദ്യാ, നീ നിന്നെത്തന്നെ ചികിത്സിക്കുക” എന്ന വചനത്തില്‍ കണ്ണുറപ്പിച്ച്, യേശുവിന്റെ മാതൃക അനുകരിക്കാനും സഭയെ ശുശ്രൂഷിക്കാനും സഭാശ്രേഷ്ഠന്മാരും സഭാമക്കളും പ്രതിജ്ഞാബദ്ധരാകട്ടെ;പ്രവര്‍ത്തന നിരതരാകട്ടെ.
സ്‌നേഹാദരവുകളോടെ,
courtesy:  അല്മായ ശബ്ദം 
Manorama 13/03/2012
13/03/2012 ഇടവക വികാരി ഫാ. ഡേവിസ് ചക്കാലക്കല്‍ ഇടവകാംഗത്തിന്റെ മകന്റെ വിവാഹം മാര്‍പാപ്പ വന്നു പറഞ്ഞാലും നടത്തിതരില്ല എന്ന് പറഞ്ഞാണ് പ്രശ്നത്തിന്റെ തുടക്കം. 

തലോര്‍ ഇടവകയില്‍ വികാരിയുടേയും സഹപ്രവര്‍ത്തകരുടേയും നിന്ദ്യവും നിഷ്ടൂരവുമായ ഭീഷണികള്‍ക്കൊടുവില്‍ കുഴഞ്ഞുവീണ ഇടവകക്കാരന്‍ ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത മാര്‍ച്ച് 13ലെ തൃശൂര്‍ മനോരമയില്‍ വായിച്ചു. ഉത്തമരായ അജപാലകരേയും സഹൃദയരായ വിശ്വാസികളേയും ദുഃഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംഭവം.
കഴിഞ്ഞ 5 വര്‍ഷമായി ഒന്നിനു പുറകെ ഒന്നായി വിശ്വാസികള്‍ക്കെതിരെ പീഡനങ്ങള്‍ നടക്കുന്ന സ്ഥലമാണ് തലോര്‍ ഇടവക. പ്രമാദമായ ഇടവകമാറ്റ നടപടിയാണ് ഇവയ്‌ക്കെല്ലാം അടിസ്ഥാനം. “അജപാലകര്‍ കൂലിക്കാരായ ഇടയന്മാരാകുമ്പോള്‍”  അജഗണത്തിന് നികത്താനാകാത്ത ആത്മീയ നഷ്ടങ്ങളും പീഢാനുഭവങ്ങളും മാത്രം! ഇവയ്‌ക്കൊരു പരിഹാരം എന്നുണ്ടാകും? കുറ്റകരമായ ഇത്തരം പീഢനങ്ങളും, അക്കാര്യത്തില്‍ സഭാ നേതൃത്വത്തിന്റെ നിഷ്‌ക്രയത്വവും സഭാസമൂഹം എത്രകാലം സഹിക്കണം.


MADYAMAM 14/03/2012













മാസങ്ങള്‍ക്ക് മുമ്പെടുത്ത സിനഡ്
തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉപവാസം വേണമോ? 
സഭയുടെ ഇത്തരം താഴ്ന്ന വേലകള്‍ കണ്ടു സാത്താന്‍ പോലും 
നാണിക്കുന്നുണ്ടാവും.
MADYAMAM 26/03/2012








Article 25 in The Constitution Of India
"25. Freedom of conscience and free profession, practice and propagation of religion
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion." Profession and practice of religion includes participation in the religious rituals, liturgy and sacraments. According to the Catholic faith there are 7 sacraments including the Sacrament of Holy Matrimony. Any man & woman who are baptised Catholics and are desirous of receiving this sacrament, if they give notice of their intention to the Vicar the Vicar bound by the Canon law to solemnize the marriage according to the Cannon Law of the Sui Iuris (autonomous Church), if there are no valid impediments. If there are impediments the Vicar is bound to inform the concerned parties the nature of impediments. The sacraments are the Civil rights of the Christian faithful, which cannot be denied without any valid reasons. Civil proceedings can be initiated against the Vicar under Civil Procedure Code. Action can also be initiated against the Vicar under the Indian Christian Marriage Act, 1872. If the Vicar is demanding illegal gratification he can be criminally proceeded against under Cr. P.C. for the offence of Extortion under Section 383 of IPC. The Vicars and Bishops are human beings. If we stoop or genuflect before them they will be spoiled. God does not desire that. If the priests and bishops go wrong it is the duty of the laity to correct them. Otherwise they will keep on harassing the people.
MATHRBHUMI 06/04/2012
മെത്രാന്മാരായ താഴത്തും തട്ടിലും മൂക്കുമുട്ടെ ഭക്ഷിച്ചപ്പോള്‍, തലോര്‍ ഇടവകാംഗങ്ങള്‍ ഉപവാസം അനുഷ്ടിച്ചു.

ഉപവാസം സമാപനം:
ശ്രീ റാഫേല്‍ ചാലിശ്ശേരി പ്രസംഗിക്കുന്നു.


Wednesday, March 7, 2012

ശവത്തോടുള്ള അനാദരവ്:

ശവത്തോടുള്ള അനാദരവ്: 

പള്ളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനും ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനും എതിരെ പോലിസ് IPC 297 പ്രകാരം കേസെടുത്തു.
12/03/2012
മൃതശരീരത്തിനോട് അനാദരവ്: ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനും വികാരി പോള്‍ ചെറുവത്തൂരിനും എതിരെ l P C 297 പ്രകാരം കേസ്‌ എടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പോലിസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി.


Add caption
.

Monday, March 5, 2012

കത്തോലിക്കാ വൈദികരുടെ അവിവാഹിതാവസ്ഥ അഭികാമ്യമോ?

MADYAMAM 06/03/2012

കത്തോലിക്കാ വൈദികരുടെ 'നിര്‍ബന്ധിത 
അവിവാഹിതാവസ്ഥ' തുടരേണ്ടതുണ്ടോ?
07/03/12
സന്യാസ ജീവിതം ഉപേക്ഷിച്ച വൈദികരും സാന്യാസിനികളും വസ്തുതകള്‍ തുറന്നെഴുതിയ പുസ്തകങ്ങള്‍ ലഭ്യമാണ്. ഉദാ. കെ.പി.ഷിബു, ജസ്മി തുടങ്ങിയവര്‍.  ആരംഭത്തില്‍ അല്ല കുഴപ്പം. മൊട്ട് വിരിയുമ്പോള്‍ പ്രശ്നം തന്നെ എന്ന് 'ആമേന്‍' -(ഡോ. ജസ്മി) എന്ന പുസ്തകത്തില്‍ പറയുന്നു. ഇരകളാകുന്നത് വിശ്വാസികളാണ്. 'ഒരു വൈദികന്റെ ഹൃദയമിതാ' - ( കെ.പി.ഷിബു). 
കാത്തോലിക്കാവൈദികര്‍ക്ക് വിവാഹ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ തെറ്റ് ഉണ്ടോ?
C.L. Joy: The nuns are exploited at all levels, in the form of unpaid labour, sexual harassment, emotional blackmail etc. We know the sad story of Sr. Jesmi. There may be so many 'Jesmis' in the dark unfathomed caves of nunneries unable to come out the highly guarded fortresses. Even if they come out, they will not be accepted by the cruel society. The Church superiors will not allow them to live peacefully on this earth. All kinds of mudslinging and character assassination will be made against them. Dear parents in the name of Jesus I appeal to all right thinking parents and guardians not to send any of your wards to the so called 'Vocational Camps' before they attain the age of 21. If God calls them He can wait till she attains the age of 21. Do not sacrifise the future of your beloved daughters for building a Church Financial Empire. You all know how the poor nurses are ill treated by the cruel Church heirarchy. Also remember the words of the famous poet Alexander Pope, "Where there is a nunnery, and where there is a monastery and where these two co-exist, there will be an orphanage also.








    

Friday, March 2, 2012

'Human Baby'

Human baby is the most helpless creature


                                                                                                                         C.L. JOY
Human baby is the most helpless creature in the known universe. It requires the help, assistance and compassion of others to survive. So nature gifted it with the fondness and loveliness so that even strangers take care of it. Human child... is programmed by nature to obey whatever is required by elders, for its own safety. So many unquestioned elderly restrictions are absolutely necessary for a human child to survive, till it attains adulthood. Unfortunately these restrictions are carried forward beyond the point of necessity. Mny of the beliefs which we entertain are childhood hangovers. Many who are bold (?) enough, question the elderly restrictions which are in the form societal or religious values and come out of it. But a vast majority cannot come out of these. After all boldness is also a social conditioning influenced by many factors known and unknown. A person who is bold enough to be a martyr for a religion may not be bold enough to question the superstitions held by religions. So even boldness is a relative concept. Anybody who questined the establishment and tried to free the society from superstitions whether he succeeded uring his time or not becomes a part of history. Remember Socretes, Jesus, M.P. Paul have themselves become history, despite their non acceptance during their period. Eventhough the vast majority in any society do not accept those who swim against the flow, they respect them. This is from my personal experience.

യേശുവിനോട് പ്രാര്‍ത്ഥിക്കുക

യേശുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കുക


                                                                             vimal rennymon
vimal rennymon 
യേശുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കുവാനും പാപമോചനം അപേക്ഷിക്കുവാനും ചിലസുഹൃത്തുക്കള്‍ക്ക് മടിയാണ്. അത് കൊണ്ട് അവര്‍ വളഞ്ഞവഴികള്‍ അതായത് യേശുവിന്‍റെ അമ്മയായ മറിയം വഴിയും, മറ്റ് മധ്യസ്തര്‍ വഴിയും പ്രാര്‍ത്ഥിച്ചിട്ട് പാപമോചനം ലഭിച്ചു  എന്നു വിശ്വസിക്കുന്നു. വചനപ്രകാരം ഇവര്‍ ആരും അല്ല യേശു ആണ് പാപം മോചിക്കുന്നത് എന്നു കാണുവാന്‍ സാധിക്കും. "അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും" മത്തായി 1;21. പാപമോചനത്തിനായി മനുഷ്യര്‍ ശരീരം കൊണ്ട് പല പ്രവൃത്തികള്‍ ചെയ്യുന്നു, പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. എന്നാല്‍ വചനത്തില്‍ യേശു ഒന്നേ നോക്കുന്നുള്ളൂ മാനസാന്തരം. യേശുവിനോട് പാപങ്ങള്‍ ഏറ്റു പറയുന്നവന്‍ ആ പാപങ്ങള്‍ ഒന്നും കൂടെ ചെയ്യുവാന്‍ മടിക്കും, അഥവാ അറിയാതെ ചെയ്തു പോയാല്‍ പരിശുദ്ധാത്മാവ് അവനെ ഓര്‍മ്മപ്പെടുത്തും നീ തെറ്റ് ചെയ്തു മാപ്പ് യേശുവിനോട് അപേക്ഷിച്ചോ എന്ന്.  "അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കുവാന്‍ തുടങ്ങി; മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു" മത്തായി 4;17. 
യേശുവിനോട് നേരിട്ട് അപേക്ഷിച്ചാല്‍ അല്ലാതെ മറ്റൊരു മരിച്ച മനുഷ്യനില്‍ കൂടി അപേക്ഷിച്ചാല്‍ പാപമോചനം കിട്ടുമെന്ന് വചനം പറയുന്നില്ല. മറിച്ച് യേശുവില്‍ കൂടി അല്ലാതെ കര്‍ത്താവുമായി ബന്ധപ്പെടുന്നു എന്നു തെറ്റി ധരിപ്പിക്കപ്പെടുന്നവരോട് കര്‍ത്താവ്‌ പറയുന്ന ഒരു വചനം ഉണ്ട്. "കര്‍ത്താവേ, കര്‍ത്താവേ എന്നു, എന്നോട് വിളിച്ചു അപേക്ഷിക്കുന്നവന്‍ അല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവന്‍ ആണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക" മത്തായി 7;21. ആ പിതാവിന്റെ ഇഷ്ടം ആണ് പുത്രനെ അംഗീകരിക്കുന്നവന് നിത്യജീവന്‍ ഉണ്ട് എന്നത്. ആ പുത്രനാണ് പറഞ്ഞിരിക്കുന്നത് എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും എന്നു പറഞ്ഞത്. അങ്ങിനെ അവിടുന്ന് പറഞ്ഞ വചനത്തില്‍ ഉള്ളതാണ് ഏക  മദ്ധ്യസ്തന്‍ യേശു എന്നത്. ഇത്രയേറെ വചനങ്ങള്‍ വ്യക്തമായി ബൈബിളില്‍ ഉള്ളപ്പോള്‍ ഇതിനു എതിരായി പോകുന്നവന്റെ യാത്ര അവസാനിക്കുന്നത് സ്വര്‍ഗത്തിലോ, അതോ നരകത്തിലോ?
vimalrenny@yahoo.co.uk

Tuesday, February 28, 2012

മൃതദേഹത്തോട് അനാദരവ്

പാലാ രൂപതാ ബിഷപ്പ്  മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ പ്രതിഷേധം


JCC GENERAL SECRETARY JOY PAUL PUTHUSSERY 25/02/2012 


PALA-DIOCESE-MARCH                                                                                                                                                                        -ജോര്‍ജ് മൂലേച്ചാലില്‍
മാനത്തൂര്‍ സെന്റ്‌ മേരീസ് പള്ളി വികാരി മൃതശരീരത്തെ അപമാനിക്കുകയും, അനാദരവ് കാണിക്കുകയും ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനു നടത്തിയ പാലാ രൂപതാ മാര്‍ച്ച്  25/02/12 ശനിയാഴ്ച 4.30 ന് ജോയിന്റ്  ക്രിസ്ത്യന്‍ കൌണ്‍സില്‍ സംഘടിപ്പിച്ചു. ശ്രീമതി അലോഷ്യ ജോസഫും ഇടുക്കിയില്‍നിന്നെത്തിയ ശ്രീമതി സിസിലിയും ചേര്‍ന്ന് പിടിച്ച ബാനറിനു പിറകില്‍ ജെ.സി.സി. പതാകയുമേന്തി ജനറല്‍ സെക്രട്ടറി ശ്രീ. ജോയി പോള്‍ പുതുശ്ശേരി പ്രകടനം നയിച്ചു. പ്രകടനത്തിന്റെ കാര്യകാരണങ്ങള്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ കെ.സി.ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മെഗാഫോണിലൂടെ, റോഡിനിരുവശങ്ങളിലും ആകാംക്ഷയോടെ നിന്നിരുന്ന ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരുന്നു. നോട്ടീസ് വിതരണവും നടത്തുന്നുണ്ടായിരുന്നു. പാലാ റിവര്‍വ്യൂ റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പാലാ ബിഷപ്‌സ് ഹൗസിന് മുന്നിലെത്തി എല്ലാവരും വട്ടത്തില്‍ നില്‍ക്കുകയും, എഴുതി തയ്യാറാക്കിയിരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന്, മാനത്തൂര്‍ മുന്‍ ഇടവകക്കാരനും കെ.സി.ആര്‍.എം നിര്‍വ്വാഹകസമിതിയംഗവുമായ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഇത്തരം നിന്ദ്യവും ക്രൂരവുമായ ഒരു നടപടി ശുദ്ധരില്‍ ശുദ്ധനും ദരിദ്രനുമായ ശ്രീ കുട്ടപ്പനെതിരെ സ്വീകരിച്ച വൈദികനും മെത്രാനും വിശ്വാസികളുടെ സമൂഹമായ സഭയുടെ മുമ്പില്‍ കുറ്റക്കാരാണെന്നും, അതിന് അവര്‍ സഭാസമൂഹത്തോട് മാപ്പുപറയാതെയും കുട്ടപ്പന്റെ വിധവയ്ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതെയും പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന് ഒരു സ്ഥലംമാറ്റം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമാണിതെന്ന മെത്രാന്റെ ചിന്ത ശുദ്ധ ഭോഷ്‌കാണെന്നും തന്റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് പ്രകടനം, കൊട്ടാരമറ്റത്തേക്കും അവിടെ നിന്നും മെയിന്‍ റോഡിലൂടെ അനൗണ്‌സ്‌മെന്റോടും നോട്ടീസ് വിതരണത്തോടുംകൂടി, പീടികത്തിണ്ണകളിലും വഴിയോരത്തും നിറഞ്ഞുനിന്നിരുന്ന ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് യോഗസ്ഥലത്തേക്കും നീങ്ങി.
പൊതുസമ്മേളനം
ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തെത്തുടര്‍ന്ന, 6pm -ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ജെ.സി.സി. വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ. ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ വിശദീകരണയോഗം ആരംഭിച്ചു. ഡോ. ജോസഫ് വര്‍ഗ്ഗീസി (ഇപ്പന്‍) ന്റെയും ശ്രീമതി അലോഷ്യജോസഫിന്റെയും പുത്രിമാരായ ചിത്രലേഖാ ജോസഫും ഇന്ദുലേഖാ ജോസഫും ആലപിച്ച ടാഗോറിന്റെ,
'എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവര്‍ ഉന്നതശീര്‍ഷരാം
മുക്തിതന്റെയാ സ്വഗ്ഗരാജ്യത്തിലേയ്ക്ക്
എന്റെ നാടൊന്നുണരണമേ ദൈവമേ!' ........

....... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗീതത്തോടെയായിരുന്നു തുടക്കം. ശ്രീ.കെ.കെ. ജോസ് കണ്ടത്തില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രകടനത്തിന്റെയും ഈ യോഗത്തിന്റെയും പശ്ചാത്തലവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും അവിടെ കൂടിയിരുന്ന ജനാവലിയോട് വിശദീകരിച്ചു.

'കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍' എറണാകുളം ജില്ലാ പ്രസിഡന്റു കൂടിയായ ശ്രീ. ജോസഫ് വെളിവില്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, വിശ്വാസിസമൂഹത്തിനെതിരെ പുരോഹിതാധികാരികള്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ യേശുവില്‍ ധൈര്യം സംഭരിച്ച് ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടിതമായ അത്തരം പല ചെറുത്തുനില്‍പ്പുകളുടെയും വിജയചരിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, ശ്രീ. കുട്ടപ്പന്റെ വിഷയത്തിലും വിശ്വാസിസമൂഹത്തിനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരനിയമവ്യവസ്ഥയ്ക്കും മുമ്പില്‍ സഭാധികാരികള്‍ മുട്ടുകുത്തേണ്ടിവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജെ.സി.സി. ജനറല്‍സെക്രട്ടറിയും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷന്‍' സംസ്ഥാന പ്രസിഡണ്ടുമായ ശ്രീ. ജോയി പോള്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്റെ മൃതദേഹത്തെ അപമാനിച്ച സഭാധികാരികളുടെ നടപടിയെ ഒരു വ്യക്തിയോടോ കുടുംബത്തോടോ മാത്രം ചെയ്ത അനീതിയായിട്ടല്ല; മറിച്ച, കേരളത്തിലെ മുഴുവന്‍ കത്തോലിക്കര്‍ക്കും, വിശിഷ്യാ ദളിത് കത്തോലിക്കര്‍ക്കും എതിരായുള്ള മാപ്പര്‍ഹിക്കാത്ത അതിക്രമമായിട്ടാണ് ജെ.സി.സി.യും അതിന്റെ ഘടകസംഘടനകളും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, കുറ്റക്കാരായ വൈദികനും പാലാ ബിഷപ്പും വിശ്വാസിസമൂഹത്തോടു മാപ്പുപറഞ്ഞ് രമ്യപ്പെടുകയും ശ്രീ. കുട്ടപ്പന്റെ വിധവയ്ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ജെ.സി.സി. മുന്നോട്ടു പോവുകതന്നെ ചെയ്യും എന്നദ്ദേഹം പ്രഖ്യാപിച്ചു. 'ചര്‍ച്ച് ആക്ട്' നടപ്പാക്കിക്കൊണ്ടേ ഇത്തരം പുരോഹിത ധാര്‍ഷ്ഠ്യത്തിന് ശാശ്വതമായി അറുതിവരുത്താന്‍നാകൂ എന്നും അതിനായിക്കൂടി വിശ്വാസികള്‍ അണിചേരേണ്ടതുണ്ട് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അടുത്തതായി പ്രസംഗിച്ചത് കുമാരി ഇന്ദുലേഖാ ജോസഫ് ആയിരന്നു. നിയമവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ,് നിയമവിദ്യാര്‍ത്ഥികള്‍ക്കായി പൂനെയില്‍ നടത്തപ്പെട്ട ഒരു അന്തര്‍ദ്ദേശീയ മത്സരത്തില്‍ 1-ാം സ്ഥാനവും പ്രസംഗത്തില്‍ 2-ാം സ്ഥാനവും ലഭിച്ചിരുന്നു. അതോടൊപ്പം ലഭിച്ച 8000 രൂപയുടെ അവാര്‍ഡുതുക മുഴുവന്‍, സഭയിലെ പുരോഹിത അതിക്രമങ്ങള്‍ക്കെതിരായും ചര്‍ച്ച് ആക്ടിനുവേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.ആര്‍.എം.-ന് സമര്‍പ്പിച്ചുകൊണ്ടാണ് ഇന്ദുലേഖ പ്രസംഗം ആരംഭിച്ചത്. 'നീതിക്കുവേണ്ടി പാടുപെടുക' എന്ന യേശുവിന്റെ ഉദ്‌ബോധനം ചെവിക്കൊണ്ട്, പുരോഹിതപ്പേടിയെല്ലാം വലിച്ചെറിഞ്ഞ,് സഭാധികാരത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ധീരമായി മുന്നോട്ടുവരാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു കുമാരി ഇന്ദുലേഖയുടെ പ്രസംഗം.

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമായ 'കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍' ചെയര്‍മാന്‍ ശ്രീ. ആന്റോ കോക്കാട്ട് ആയിരുന്നു അടുത്തതായി പ്രസംഗിച്ചത്. ഓരോ പുരോഹിത അതിക്രമത്തെയും അപ്പപ്പോള്‍ തന്നെ സംഘടിതമായി ചെറുത്തുതോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതോടൊപ്പം ഇത്തരം പുരോഹിതധിക്കാരങ്ങളെ ശാശ്വതമായി ഇല്ലായ്മ ചെയ്യുന്ന 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കെ.സി.ആര്‍.എം -നെ പ്രതിനിധീകരിച്ച് ഇടുക്കിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി സിസിലി തന്റെ പ്രസംഗത്തില്‍, കത്തോലിക്കാസഭയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ദളിത് വിവേചനത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിച്ചത്. സഭയില്‍ ജാതിവ്യവസ്ഥ ഇല്ലെന്നു പറഞ്ഞുകൊണ്ട,് ഭരണഘടനാപരമായി അന്യഥാ അവര്‍ക്കു കിട്ടുമായിരുന്ന സംഭരണം സഭാധികാരം നിഷേധിച്ചു. സഭാസ്ഥാപനങ്ങളില്‍ സംഭരണം ഇല്ലെന്നു മാത്രമല്ല, അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വൈദികരോ കന്യാസ്ത്രീകളോ ആകുന്നതില്‍നിന്നുപോലും ഈ വിഭാഗത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്, അവര്‍ പറഞ്ഞു.

ജെ.സി.സി. സെക്രട്ടറിയും 'കേരള കാത്തലിക് ഫെഡറേഷന്‍' ജനറല്‍ സെക്രട്ടറിയുമായ ശ്രീ. വി.കെ. ജോയിയാണ് അവസാനം പ്രസംഗിച്ചത്. മൃതശരീരത്തെ അപമാനിക്കുന്ന, ലോകത്തിലെ തന്നെ ഏക സംഘടന കത്തോലിക്കാ സഭയാണ്. മറ്റൊരു മതസംഘടനകളും ഇത്തരം നീചപ്രവര്‍ത്തി ചെയ്യാറില്ല അല്‍മായര്‍ സംഘടിച്ചാല്‍ ഇതിനൊക്കെ അറുതി വരുത്താം. അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സമുദായത്തെ ഗ്രസിച്ചിരിക്കുന്ന ഈ ദുഷ്ടപുരോഹിതര്‍  തികച്ചും അക്രൈസ്തവമാണ്. അതിനെ കത്തോലിക്കാ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവമൂല്യങ്ങളിലും മാതൃകകളിലും അടിസ്ഥാനമിട്ടു രൂപംകൊടുത്തിട്ടുള്ള 'ചര്‍ച്ച് ആക്ട്' നടപ്പാക്കിയെടുക്കുന്നതിനായി വിശ്വാസിസമൂഹം മുന്നിട്ടിറങ്ങിയാല്‍, എല്ലാ പുരോഹിതധാര്‍ഷ്ഠ്യങ്ങളും അവസാനിച്ചുകൊള്ളും, അദ്ദേഹം പറഞ്ഞു.


കെ.സി.ആര്‍.എം വൈസ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീ. ജോയി മുതുകാട്ടിന്റെ നന്ദിപ്രകടനത്തോടെ 7.30pm-ന് സമ്മേളനം പര്യവസാനിച്ചു.


DESABHIMANI 26/02/2012
ശവത്തോടുള്ള അനാദരവ്:
പള്ളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനും ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനും എതിരെ പോലിസ് IPC 297 പ്രകാരം കേസെടുത്തു.
ശവത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും ശവസംകാരത്തിന്റെ പേരില്‍ വില പേശുകയും ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയുടെ പതിവ് രീതിക്ക് തിരിച്ചടി.
09/03/2012

1) കോട്ടയം ഡി സി സി. സെക്രട്ടറിയും യുണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്ന വി.കെ. കുര്യന്‍ മരിച്ചപ്പോള്‍ പാല രൂപത മരിച്ചടക്ക് നിഷേധിച്ചു. സിവില്‍ കേസില്‍ 2.25 ലക്ഷം നഷ്ട പരിഹാരം ബിഷപ്പില്‍ നിന്ന് ഈടാക്കാന്‍ വിധിച്ചു. ( മരിച്ച തിയ്യതി.29 /01 /96 ). പാല രൂപത കുറവിലങ്ങാട് പള്ളി ഇടവക.
2) ചെലവന ജോസഫ് മരിച്ചപ്പോള്‍ വികാരി (Fr. Joppi Kootungal) മരിച്ചടക്ക് നിഷേധിച്ചത്കൊണ്ടു പൊതു ശ്മശാനത്തില്‍ അടക്കേണ്ടി വന്നു. കോടതി വിധിയേതുടര്‍ന്ന് വികാരിയുടെ സാന്നിധ്യത്തില്‍ ശവം പുറത്തെടുത്തു യഥാവിധി പള്ളി ശ്മശാനത്തില്‍ അടക്കി. നഷ്ട പരിഹാരമായി അന്‍പതിനായിരം രൂപ വികാരി സ്വന്തം കയ്യിനാല്‍ കൊടുക്കേണ്ടതായും വന്നു. (മരിച്ച തിയതി 19/08/07 ) -കൊച്ചി സാന്താക്രൂസ് ഇടവക.
3) കോട്ടയം: മാരാമണ്‍ സെന്റ്‌ ജോസഫ് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ അറക്കല്‍ കഴിഞ്ഞ വര്‍ഷം എ.എം. രാജന്‍ എന്ന ദളിത് ക്രൈസ്തവ യുവാവ് മരിച്ചപ്പോള്‍ മരിച്ചടക്ക് നിഷേധിച്ചു. തുടര്‍ന്നു ഒന്‍പത് ദിവസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തിയതിനെ തുടര്‍ന്നു വിജയപുരം രൂപതക്ക് സഭാപരമായ മരിച്ചടക്കിന് വഴങ്ങേണ്ടി വന്നു. മരണം: 2011 ജനുവരി 10.
4) കല്ലുവെട്ടത് കുട്ടപ്പന്‍ എന്ന മന്ദബുദ്ധിയായ ദളിത് ക്രൈസ്തവനും മരിച്ചടക്ക്
മാനത്തൂര്‍ പള്ളി ഇടവക വികാരി നിഷേധിച്ചു. മരിച്ച തിയതി. 05 ജനുവരി, 2012 -പാല മാനത്തൂര്‍ പള്ളി ഇടവക.

MADYAMAM 08/03/2012


Friday, February 24, 2012

ജിസമോള്‍

MANGALAM 24/02/12


ജിസമോള്‍ 
03/03/2012
പത്രസമ്മേളനം നടന്നു.
MADYAMAM 04/03/12

04/03/2012
ഇന്ന് കേരള കാത്തലിക് ഫെഡറേഷന്‍റെ പൊതുയോഗം 'ജിസമോള്‍ കേസി'ല്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു.
MATHRUBHUMI 05/03/2012

Antony Chittattukara, Joy Paul Puthussery, Anto Kokkat, Joseph Velivil