Kerala Catholic Community കേരളത്തിലെ കത്തോലിക്കാസമൂഹം

Monday, February 24, 2014

Prime Minister should be under Lokpal purview:


Prime Minister should be under Lokpal purview: 

K.T. Thomas   : KOTTAYAM, August 1, 2011




Former Supreme Court Judge K.T. Thomas. File Photo: K. Murali Kumar
Courtesy: The Hindu 
Justice K.T. Thomas


KOTTAYAM, August 1, 2011: The former Supreme Court judge K.T. Thomas has called for bringing the Prime Minister and the judiciary under the purview of the Lokpal Bill.

He was speaking at a function organised by the Kerala Congress (Anti-merger Group), led by P.C. Thomas, here on Monday as part of a P.T. Thomas commemoration and anti-corruption observance of the party.
Mr. Thomas said that inclusion of the Prime Minister's Office under the ambit of the Bill would not disturb the constitutional set-up, but would instead ensure greater accountability.
“Article 14 of the Constitution clearly specifies that no person can be denied equality before the law or the equal protection of the laws within the territory of India. This will imply that every citizen of the country should be placed on a single pedestal before the law that ensures equality in his or her rights. The present draft of the Bill that has been cleared does not incorporate this aspect,” he said.
He said the fact that former Karnataka Chief Minister B.S. Yeddyurappa was forced to resign in the wake of a Lokayukta report on illegal mining pointed towards the potential of the institution of the Lokpal to prevent corruption and ensure transparency.
He said greater efforts were needed at the earliest to eradicate the wide incidence of corruption in the country.
“According to a global report conducted by Transparency International that ranks countries according to their effectiveness in controlling corruption, India's position has worsened from 67 in the year 2006 to 97 in the year 2010,” he said.
Mr. P.C. Thomas presided over the function. Party working chairmen V. Surendran Pillai and Scaria Thomas and Communist Party of India (Marxist) district unit secretary K.J Thomas spoke.
Keywords: Lokpal Bil, K.T. Thomas, anti-corruption, Lokayukta
Posted by V.K. Joy at 3:20 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Justice K.T. Thomas: Head Lokpal search committee



K.T. Thomas to head Lokpal search committee

February 23, 2014 03:41 IST   Courtesy: The Hindu

K.T.Thomas
K.T.Thomas 

NEW DELHI, February 23, 2014: The former Supreme Court judge, K.T. Thomas, will head the eight-member search committee to select the names for various posts of Lokpal, the anti-corruption ombudsman.
Justice Thomas was unanimously chosen on February 20 by the selection committee, comprising Prime Minister Manmohan Singh; Lok Sabha Speaker Meira Kumar; Supreme Court Judge H.L. Dattu, who is the nominee of the Chief Justice of India P. Sathasivam; Leader of the Opposition in the Lok Sabha Sushma Swaraj; and Jurist P.P. Rao.
Justice Thomas retired in 2002.
The other members chosen for the search committee are eminent jurist and senior advocate Fali S Nariman; the former Chief Election Commissioner, S. Y. Quraishi; the principal of Lady Shri Ram College, Delhi, Meenakshi Gopinath; educationist Mrinal Miri; the former Chief Secretary of Andhra Pradesh, Kaki Madhava Rao; and senior journalist and Rajya Sabha Member H.K. Dua.
Highly placed sources told The Hindu that the names were chosen unanimously.
This committee will scrutinise the more than 300 applications received for the post of chairperson and eight members (four judicial and four non-judicial) and forward the names to the selection committee.
The chairperson can be a serving or former Chief Justice of India, a sitting or former judge of the Supreme Court or a person of impeccable integrity and outstanding ability.
Keywords: K.T. Thomas, Lokpal, Lokpal search committee
Posted by V.K. Joy at 7:21 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, February 23, 2014

"good servants, not good bosses"

Bishops need to be 
"good servants, not good bosses"
Archbishop Salvatore Pennacchio
with Cardinal Oswald Gracias
 Courtesy: Americankna


           Pope to prelates: no intrigue, favoritism, gossip:


Pope Francis today gave his new cardinals what amounted to a code of conduct: "no intrigue, gossip, power pacts, favoritism." 
Francis also urged the 19 men he elevated to cardinal a day earlier to avoid behaving as if they were in a royal court.
During his homily in St Peter's Basilica, Francis told the cardinals to strive to "be saints." To achieve that, he advised them to simply love those who are hostile to them, bless those who speak badly of them, and "smile at those who perhaps don't merit it." 
Advocating humility, Francis is trying to reform a church hierarchy that has been criticized as arrogant, egotistical, petty and nasty. Scandals involving alleged corruption and power plays tainted the Vatican's top bureaucracy in the last few years before Francis was elected in March. 
Later today, while addressing the faithful and the curious in St Peter's Square, Francis was interrupted by resounding cheers and applause when, wagging his finger, he told them that bishops, cardinals and the pope need to be "good servants, not good bosses" of God's people. 
As his papacy draws near the one-year mark, Francis has been drawing huge crowds for the traditional Sunday noontime appearance from a window of the Apostolic Palace overlooking the square.
Posted by V.K. Joy at 8:25 PM 2 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, February 22, 2014

CBCI സിനഡിനനെപ്പറ്റി -Zach Nedunkanal: znperingulam@gmail.com


CBCI സിനഡിനനെപ്പറ്റി

Zach Nedunkanal
znperingulam@gmail.com

1. ജെയിംസ്‌ കോട്ടൂർജി തന്റെ പുതിയ കുറിപ്പിൽ (http://almayasabdam.blogspot.ch/2014/02/cbci-carnival-or-come-down_21.html) പറയുന്നതിന്റെ സാരം എന്റ കാഴ്ചപ്പാടിൽ: 
Zach Nedunkanal


1. പാലായിൽ ഒത്തുകൂടിയ ഒരൊറ്റ മെത്രാനും മിഷനറി എന്ന് സ്വയം വിശേഷിപ്പിക്കാനാവില്ല. കാരണം, പോപ്പ് തങ്ങളെ അടിയന്തിരമായി ഏല്പിച്ചിരിക്കുന്ന ജോലിപോലും ചെയ്യാതെ ചുമ്മാ ആത്മപ്രശംസക്കടിപ്പെട്ടു കഴിയുന്നവരാണ്, അവർ.
2. പെരുന്നാളിന്റെ കാലം കഴിഞ്ഞു, ഇനി രണഭൂമിയിലിറങ്ങി മുറിവേറ്റവരെ ശുശ്രൂഷിക്കണം എന്ന് പോപ്പ് പറയുമ്പോൾ നമ്മുടെ വീരനേതാക്കൾ പാലായിൽ പിക്നിക് നടത്താനാണ് പത്തിരുപത്തഞ്ചു കോടികൾ ചെലവഴിച്ചത്‌. ആരുണ്ട്‌ ചോദിക്കാൻ?
3. കോൻസ്റ്റന്റൈന്റെ മേലങ്കിയുമിട്ടു സ്വര്ണവടിയും വീശി സാക്രിസ്റ്റിയിൽ നിന്ന് പള്ളിമേടയിലെയ്ക്ക് മാത്രം നടക്കുന്ന ഇവരുടെ ദുർമ്മേദസ് പാവപ്പെട്ടവരുടെ സഭ ചുമക്കണമോ?
4. സ്വയം ഒന്നും പുതിയ രീതിയിൽ ചിന്തിക്കാനറിയില്ലാത്ത ഈ വിരുതന്മാർ, പോപ്പ് ആവശ്യപ്പെടുന്ന, മറ്റു മിക്ക രാജ്യങ്ങളിലും ഇതിനകം നടത്തിക്കഴിഞ്ഞ, സഭാ ജീവിതത്തിലെ പുതിയ വഴിത്തിരിവുകളെപ്പറ്റി ധാർമ്മിക നിലപാടുകൾ എടുക്കേണ്ടതിനാവശ്യമായ, സ്ഥിതിവിവരക്കണക്കുകൾ പോലും ശേഖരിക്കുകയോ അതിനുള്ള പ്രാരംഭ നടപടികൾ പോലും എടുക്കുകയോ ചെയ്തിട്ടില്ല.
5. വെറുതേ എല്ലാത്തിനും ആമേൻ പറഞ്ഞു നടക്കുന്ന വിവരദോഷികളെയല്ല തനിക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സഭകളിലും രൂപതകളിലും ആവശ്യം എന്ന് പോപ്പ് ആവർത്തിച്ചു ബോധിപ്പിച്ച്ചിട്ടും നമ്മുടെ ഇടയന്മാർ തിന്നു കൂത്താടി, രാഷ്ട്രീയക്കാരെ സന്തോഷിപ്പിചും കെട്ടിപ്പിടിച്ചും പാലാ പ്രദേശങ്ങളിൽ കൂടെ അൽഫോൻസാമ്മയുടെ പുണ്യവും പറഞ്ഞ് ഉലാത്തുകയായിരുന്നു. അക്കൂടെ, സ്വയം വിളിച്ചുപറയാൻ നാണം തോന്നുന്ന തങ്ങളുടെ വീരകൃത്യങ്ങളെപ്പറ്റി - അല്ഫോന്സായുടെ കബരിടത്തിങ്കൽ പാവങ്ങൾ നിക്ഷേപിക്കുന്ന നേര്ച്ചക്കാശ് കട്ടെടുത്ത് 25 കോടിയുടെ മാമാങ്കം നടത്തുക തുടങ്ങിയവ - രാഷ്ട്രീയക്കാരെക്കൊണ്ട് മുഖസ്തുതി പറയിപ്പിച്ച്, അത് കേട്ടിരുന്നു ചിളിക്കുക, രോമാഞ്ചമണിയുക തുടങ്ങിയ നാടകങ്ങൾ ആയിരുന്നു ഇത്തവണത്തെ മെത്രാൻ സിനഡ് കാട്ടിക്കൂട്ടിയ സൽപ്രവൃത്തികൾ. 
6. ഏതോ വലിയ പാലാഴി കടയാനാണെന്നും പറഞ്ഞ് ഒന്നരയാഴ്ച്ച കൊച്ചു പെണ്ണുങ്ങളുടെ ഡാൻസും കൂത്തും കണ്ടിരുന്നിട്ട് മൂപ്പന്മാർ മൂക്കുമുട്ടെ കുടിച്ചു പൂസായി സ്ഥലം വിട്ടു. അതിനായിരുന്നോ ഇവർ പത്രങ്ങളായ പത്രങ്ങളിലും മാദ്ധ്യമങ്ങളിലും അവരുടെ 'വിശുദ്ധിയുടെ നിറവിൽ' കൂടിയ പൊള്ള സിനഡിനെപ്പറ്റി ഇത്രയും കൊട്ടിഘോഷിച്ചത്! വെറും കോലാഹലം! അതുകഴിഞ്ഞ്, 13 ഫെബ്രു. തീയതി വച്ച് ഇംഗ്ളീഷിൽ ഇറക്കിയ റിപ്പോർട്ടിലെ ഹിമാലയൻ നുണകൾ വായിച്ചാൽ കണ്ണു തള്ളിപ്പോകും. ഒരിടത്തും അതിന്റെ മലയാളം ഇതുവരെ കണ്ടില്ല. 
7. കുഞ്ഞാടുകളുടെ കരച്ചിൽ റെക്കോര്ഡ് ചെയ്തു വച്ച് കേട്ടോണ്ടിരിക്കാൻ അവർ രൂപതകൾതോറും പാസ്റ്റൊറൽ കൌന്സിലുകൾ കെട്ടിപ്പടുക്കും പോലും! 
ഇങ്ങനെ പോകുന്നു കൊട്ടൂര്‍ സാറിന്റെ ഹൃദയം നൊന്തുള്ള പരിവേദനങ്ങൾ. എന്താ ചെയക! വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ? കേൾവിയും കാഴ്ചയുമില്ലാത്ത ഈ  their beatitude കാർന്നോർമാരെ നന്നാക്കാൻ ദൈവത്തിനുപോലും സാദ്ധ്യമല്ല. ഒരു മനസ്സാക്ഷിയുമില്ലാതെ ലോകത്തെ മൊത്തം കബളിപ്പിക്കുന്ന അമ്പലക്കള്ളന്മാരാണവർ. 

Tel. 9961544169 / 04822271922
Posted by V.K. Joy at 2:17 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, February 21, 2014

സഭാ നേതൃത്വം സ്വയം നന്നാവണം ? -james kochery

സഭാ നേതൃത്വം സ്വയം നന്നാവണം 
എളിമ നിങ്ങളുടെ വസ്ത്രമായും, വിവേകം നിങ്ങളുടെ വാക്കുകളായും, വിശ്വാസം നിങ്ങളുടെ പ്രവൃത്തിയും: ആയി മാറണം 
by james kochery

അഴിമതിയെന്ന് കേട്ടാൽ വെളിച്ചപ്പാടിനെപ്പോലെ വാളെടുത്തു ഉറഞ്ഞു തുള്ളുന്ന ഇവരിൽ ഭൂരിപക്ഷം പേരും അവനവൻറെ കാര്യസാധ്യത്തിനായി, കൈകൂലി ഒളിഞ്ഞും തെളിഞ്ഞും കൊടുത്തിട്ടുള്ളവരാണ്. ആം ആദ്മിയുടെ ശക്തികേന്ദ്രമായ ഡൽഹിയിൽ, അവരുടെ ഏറ്റവും വലിയ വോട്ടുബേങ്കായ ഓട്ടോറിക്ഷ ഡ്രൈവർമാർ നടത്തുന്ന പിടിച്ചുപറി, മൂന്നു മാസം മുൻപ് ഒരാഴ്ചത്തെ, ഡല്ഹി സന്ദർശനത്തിനു പോയ ഈയുള്ളവൻ അനുഭവിച് അറിഞ്ഞുട്ടുള്ളതാണ്. അഴിമതി, ജീവിതത്തിന്റെ ഭാഗമാക്കിയ ഈ മനുഷ്യർ തന്നെ, എന്തെ ആം ആദ്മി എന്ന കുട്ടിയെ പോറ്റി വളർത്തുന്നു എന്ന് ചിന്തിക്കേണ്ടത് ആവശ്യവുമാണ്. 
നയിക്കുന്നവർ നന്നായിരിക്കണം എന്നത് ഏത് നാട്ടിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതാണ്. കാരണം നല്ല ഭരണാധികാരികൾ ഉള്ളിടത്തെ നല്ല സമൂഹം ഉണ്ടാവുകയുള്ളൂ എന്ന് ഈ ജനങ്ങൾക്കറിയാം. മാവേലി ഉണ്ടായപ്പോഴല്ലെ, പ്രജകൾ കള്ളവും ചതിയും ഇല്ലാത്തവരായി മാറിയത്. അല്ലാതെ കള്ളവും ചതിയും ഇല്ലാത്ത ഒരു രാജ്യത്തിലേക്ക് മാവേലി രാജാവായി പിറന്നു വീണതല്ലലോ.  മാര്ഗഭ്രംശം വന്ന ഭരണാധികാരികൾക്ക് വെല്ലുവിളി ഉയർത്തിയാണ്‌ അവർ ആം ആദ്മികൾക്കു ജന്മം നല്കുന്നത്. 
നമ്മുടെ സഭയും ഈ ആം ആദ്മി ട്രെൻഡിൽ നിന്നും പലതും പഠിക്കേണ്ടതുണ്ട്. സഭയിലെ നേതൃത്വം നല്ലതല്ലെന്ന് തോന്നുമ്പോൾ സഭയിലും ആം ആദ്മികൾ പിറവിയെടുക്കും. നിർഭാഗ്യവശാൽ സഭാ നേത്രുത്വം അഴിമതി മുക്തമാണെന്ന് ആരും വിശ്വസിക്കാത്ത കാലമാണ് ഇത്. സ്വാശ്രയ കൊളെജായും ആശുപത്രികളായും, സ്കൂളുകളായും നാം പടുത്തുയർത്തിയിരിക്കുന്ന  സ്ഥാപനങ്ങളെ പണം കായ്ക്കുന്ന മരമായി കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. മദ്ധ്യ കേരളത്തിലെ ഒരു രൂപതയിൽ, സിസ്റ്റെർസ് നടത്തുന്ന ഒരു സ്ഥാപനത്തിൽ രണ്ടു രജിസ്റ്റർ വച്ചിട്ടുണ്ട്. ഒന്ന് സർക്കാരിനെ ബോധിപ്പിക്കാൻ ആ സ്ഥാപനത്തിലെ ജീവനക്കാര്ക്കു നല്കുന്ന ശരിയായ ശമ്പളത്തിന്റെ രജിസ്റ്റർ. അതിൽ ജീവനക്കാർ മുഴുവനും ഒപ്പിടും. മറ്റൊന്ന് ശരിയായ ശമ്പളത്തിന്റെ പകുതി ഡൊണെഷനായി ആ സ്ഥാപനത്തിന് തിരിച്ചു നല്കിയതായ രജിസ്റ്റർ. അതിലും കൂടി ഒപ്പിട്ടട്ടെ, ജീവനക്കാര്ക്കു ശമ്പളം കിട്ടൂ. ഈ രണ്ടാമത്തെ രജിസ്റ്റർ പക്ഷെ സർക്കാരോ, അതുപോലുള്ള അധികാരികളോ കാണില്ല. ഇത് പുറത്തു പറഞ്ഞാൽ ജോലിയുമില്ല. പകുതി ശമ്പളമാണ് ഒന്നുമില്ലാത്തതിനെക്കാൾ നല്ലതെന്നതിനാൽ കിട്ടിയത് വാങ്ങി ആരോടും പരാതി പറയാതെ വീട്ടിൽ പോകുന്നവരാണവിടത്തെ ജീവനക്കാർ.
മറ്റൊരു ശരികേടാണ് ധ്യാനിപ്പിക്കുക എന്നപേരിൽ വിദേശ രാജ്യങ്ങളിൽ പോയി പണമുണ്ടാക്കുന്നത്. ചില ധ്യാന ഗുരുക്കന്മാരും പിതാക്കളും വിദേശത്ത് പോയി അവർക്കുള്ള കടത്തിന്റെ  കണക്കു പറയുന്നത് കേൾക്കുമ്പോൾ, നാട്ടിൽ ഏറ്റവും ദാരിദ്ര്യത്തിൽ കഴിയന്നതു അവരാണെന്ന് തോന്നും. ദീപ്സ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്ന രീതിയിലാണ് ധ്യാനക്കർ വിദേശങ്ങളിൽ പോകുന്നത്.
നമ്മുടെ ഇപ്പോഴത്തെ മാർപാപ്പാ പറഞ്ഞ എയർപോർട്ട് മെത്രന്മാർ കേരളത്തിലാണെന്നാണ് വിദേശങ്ങളിലെ സഭാതനയരും അവിടങ്ങളിലെ മറ്റു കത്തോലിക്കരും ധരിച്ചു വച്ചിരിക്കുന്നത്.
വിനയത്തിന്റെയും  വിവേകത്തിന്റെയും വിശ്വാസത്തിന്റെയും നിറകുടമാകേണ്ടവർ, അഹന്തയുടെയും, വക്രബുദ്ധിയുടെയും, അവിശ്വാസ ത്തിന്റെയും പീലിവിരിച്ചു നിന്നാടുന്നത് ഇന്ന് സാധാരണമായി കൊണ്ടിരിക്കുന്നു. നഞ്ഞെന്തിന് നാന്നഴി എന്ന് പറയുന്നത് പോലെ,  എണ്ണത്തിൽ കുറവാണെങ്കിലും, ഇത്തരക്കാരുടെ ചെയ്തികൾ, സഭയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. തിരുത്താൻ കടപ്പെട്ടവർ ഒന്നുകിൽ ഇവരുടെ പക്ഷം കൂടിയിരിക്കുന്നു അല്ലെങ്കിൽ മൌനം പാലിക്കുന്നു. ഏതായാലും ഇത്തരക്കാരെ നിയന്ത്രിക്കാൻ ആളിലെന്ന സ്ഥിതിയാണ് ഇന്ന് സഭയിൽ.ഇതാണ് സഭയിലെ ആം ആദ്മികൽക്കു വളക്കൂറുള്ള മണ്ണായി തീർന്നത്‌. ഇത് മുതലെടുക്കുന്നതോ, സഭയെ നവീകരിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന, ഈശോയിലോ, കുദാശകളിലോ വിശ്വാസം ഇല്ലാത്തവരും, പള്ളിക്കും പട്ടക്കാർക്കും എതിരുനില്ക്കുന്നവരും ആണ്.
സഭാ നേതൃത്വം സ്വയം നന്നായാൽ തീരുന്നതേയുള്ളൂ ഈ ആം ആദ്മികൾ. എളിമ നിങ്ങളുടെ വസ്ത്രമായും, വിവേകം നിങ്ങളുടെ വാക്കുകളായും, വിശ്വാസം നിങ്ങളുടെ പ്രവൃത്തിയും ആയി മാറിയാൽ, സഭയിലുണ്ടാകുന്ന വിശ്വാസ കൊടുങ്കാറ്റു നിങ്ങളൊന്നു ആലോചിച്ചു നോക്കികെ.സത്യത്തിനോട്‌ ചേർന്ന് സഹനമെറ്റെടുക്കുവാനുള്ള ചങ്കുറപ്പ് നിങ്ങള്ക്കുണ്ടായെ മതിയാകൂ.  ആ ചങ്കൊറപ്പിനോട് ചേർന്ന് ഈശോക്ക് വേണ്ടി ജീവൻ കളയാൻ ഒരു വലിയ സമൂഹം നിങ്ങള്ക്കൊപ്പം ഉണ്ടെന്നു മറക്കരുത്. വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടക്കുന്നതുപോലെ, സഭാ നേതൃത്വങ്ങളിലെ ശരികേടുകൾക്ക് നേരെ കണ്ണടച്ചും, ചെവിപൊത്തിയും, വായപൊത്തിയും ഇനിയും തിരുത്തെണ്ടവർ   ഇരുന്നാൽ സുനാമി പോലെ ആം ആദ്മികൾ സഭയിൽ നിറയും. ഒടുവിൽ നിങ്ങൾ കാരണം സഭാ മക്കളുടെ വിശ്വാസം പോകുമെന്ന് മാത്രവുമല്ല, കുഞ്ഞാടുകൾ മറ്റു ആലകളിൽ മേയാൻ പോകുകയും ചെയ്യും. കാലത്തിന്റെ അടയാളങ്ങൾ നിങ്ങൾ ഗ്രെഹിക്കുന്നില്ലെ എന്ന് ഈശോ ചോദിച്ചത് നിങ്ങളോടും കൂടിയാണ് എന്ന് ഗ്രെഹിചാൽ നല്ലത്.
Posted by V.K. Joy at 7:03 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കത്തോലിക്ക അവകാശ സംരക്ഷണ സമിതി, കൊരട്ടി - CRPC


കത്തോലിക്ക അവകാശ സംരക്ഷണ സമിതി - കൊരട്ടി

CRPC                 Davis VC

2014 ഫെബ്രുവരിയില്‍ പാലായില്‍ വച്ച് മെത്രാന്‍ സിനട് നടക്കുക യാണല്ലോ അല്മയാനു ഒരു പ്രാധിനിധ്യവുംഇല്ലാത്ത ഈ സിനട്‌ മാര്‍പാപ്പയുടെ സഭാ നവീകരണത്തിനു പിന്തുണ പ്രഖ്യാപിച്ചുവോ ? വിശ്വാസികള്‍ക്ക് ഗുണകരമായ് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തുവോ? നമുക്ക് കണ്ടറിയാം .2014 ഫെബ്രുവരി രണ്ടാം തിയതി ജോയിന്റ് ക്രിസ്ത്യന്‍ കൌണ്സിലിന്റെ നേതൃത്ത്വത്തില്‍ എറണാകുളത്തു വച്ച് അല്‍മായ സിനട് കൂടുകയുണ്ടായി സമ്മേളനഹാള്‍തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാനിധ്യം രാവിലെ പതിനൊന്നു മുതല്‍ അഞ്ചര വരെ ഉണ്ടായിരുന്നു എന്നത് ഈ സമ്മേളനത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നു.
വിശ്വാസം സ്വാതന്ത്ര്യത്തില്‍ നിന്നും ഉടലെടുക്കണം 
വിശ്വാസ വര്ഷം അചരിക്കുന്ന ഈ അവസരത്തിലെങ്കിലും ക്രിസ്തീയ വിശ്വാസികള്‍ , വിശ്വാസം എന്നാല്‍ എന്ത് എന്നും , എന്താണ് വിശ്വാസി ക്കാ൯ പാടില്ലാത്തത് അല്ലെങ്കില്‍ അന്തവിസ്വസം എന്നതിനെക്കുറിച്ചും ഒരു തിരിച്ചറിവുളളവരായിരിക്കണം ദ്രിശ്യമല്ലാത്ത ശാസ്ത്രീയമായോ,അടിസ്തനാപരമായോ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഗതി , ഒരു വ്യക്തി തന്‍റെ പൂര്‍ണ മനസോടും, പൂര്‍ണ സ്വാതന്ത്ര്യതോടും, നിര്‍ഭയം സംശയം വിന അന്ഗീകരിക്കുന്നതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. നിങ്ങള്‍ ഒരാളുടെ കയ്യും കാലും കെട്ടിയിട്ടിയിട്ടുകൊണ്ടു ചോദിക്കുന്നു നീഏശുവില്‍ വിശ്വസിക്കുന്നുവോ? അവ൯ പറയുന്നു ഞാ൯ വിസ്വാസിയാണന്ന് എന്നാല്‍ അവന്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയകണമെന്നില്ല കാരണം അത് പറയുമ്പോള്‍ അവ൯ സ്വതന്ത്രനായിരുന്നില്ല. സാംബത്തിക പ്രേരണയാലും ഒരാള്‍വിശ്വാസിയാണന്നുപറഞ്ഞാല്‍ അവനും വിസ്വാസിയകുന്നില്ല. ഭയത്തോടെയും സംസയത്തോടെയും വിസ്വാസിയകുന്നവനും യഥാര്‍ത്ഥ വിശ്വാസിയല്ല. മേല്‍പറഞ്ഞ നാലു സാഹചര്യങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടു ഉത്തമ വിശ്വാസിയായ്മാറിയ ആദ്യത്തെ ക്രിസ്തീയ വിശ്വാസിയാണ് വിശുദ്ധ ഔസെഫ്. തന്ടെ ഭാവി വധു പരിശുധാരൂപിയാല്‍ ഗെര്‍ഭിണിയാണന്ന മാലാഖയുടെ സന്ദേശം പൂര്‍ണ മനസോടെ, പൂര്‍ണ സ്വാതന്ത്റിയത്തോടെ, നിര്‍ഭയം, സംശയംവിന, വിശുദ്ധ ഔസെഫ് അങ്ങീകരിച്ചു . വിശുദ്ധ ഔസെപ്പിനെ പോലെ നിങ്ങള്‍ക്ക് സഭയില്‍ ഉത്തമ വിശ്വാസിയായിരക്കാ൯ കഴിയുമോ. തീര്‍ച്ചയായും ഇല്ല . കാരണം നിങ്ങള്‍ സഭയില്‍ പൂര്‍ണ സ്വതന്ത്രരല്ല, നിര്‍ഭയവും പൂര്‍ണ മനസോടെയും പ്രവര്‍ത്തിക്കാ൯ നിങ്ങള്‍ക്ക് കഴിയുമോ? ഇല്ല എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ മേല്‍ പള്ളിവികാരിയുടെ കല്പനകളും ഭീഷണിയും നിലനില്‍ക്കുന്നു.
ദൈവം ഔസേപ്പിതാവിനു നല്‍കിയത് സന്ദേശമായിരുന്നു കല്പനയല്ല അത് ഉള്കൊള്ളാനും ത്ള്ളിക്കളയാനുമുള്ളപരിപൂര്ണ സ്വാതന്ത്ര്യം ഔസേപ്പിതാവിനുണ്ടായിരുന്നു. എന്നാല്‍ മെത്രാനും വികരിയുമെല്ലാം നിങ്ങള്ക്ക് നല്‍കുന്നത് കല്പനകളാണ്.അത് അനുസരിക്കാതിരിക്കാന്‍ നിങ്ങള്ക്ക് കഴിയുകയില്ല കാരണം നിങ്ങള്‍ക്ക് കുദാശകള്‍ നിഷേധിക്കപ്പെടും . ആയതിനു അവര്‍ക്ക് അര് അധികാരം നല്‍കി എന്ന് നാം ചിന്തിക്കുന്നി ല്ല, എന്തെന്നാല്‍ നാം പൌരോഹിത്യത്തിന്റെ അടിമകള്‍ ആണ്. ക്രിസ്തുവും വിശുദ്ധ ഗ്രന്ഥവും എല്ലാം നമ്മി ല്‍ നിന്നും അകന്നു പോയിരിക്കുന്നു. നമ്മള്‍ പൌരോഹിത്യപ്രൌഡിയെ പ്രണമിക്കുന്നു .
കത്തോലിക്ക അവകാശ സംരക്ഷണ സമിതി - കൊരട്ടി Notice NO:4
വികാരിയുടെ ബാലപീഡനം : കുട്ടികളുടെ വേദോപദേശ ക്ലാസുകളുടെ വരാന്ത യിലൂടെ പുരോഹിതന്‍ ചൂരലുമായി നടക്കുന്നു . സ്നേഹത്തിന്‍റെയും സൗമ്യതയുടെയും ഭാഷ പുരോഹിത്നറിയില്ല. ഇടദിവസങ്ങളില്‍ പോലും പള്ളിയില്‍ വരാത്ത മുതിര്‍ന്ന പെണ്‍കുട്ടികളെ പോലും ഇ പുരോഹിത൯ അടിക്കുന്നു. പുരോഹിതന്‍റെ പുണ്യ കരസ്പര്‍ശമേറ്റ് തങ്ങളുടെ മക്കള്‍ ധന്യരായി സ്വര്‍ഗത്തിന് അവകാശികളായി എന്ന്ചില മാതപിതാക്കള്‍ വിശ്വസിക്കുന്നു അതുകൊണ്ടു പലര്‍ക്കും പരാതിയില്ല. പരാതിയുള്ളവര്‍ പോലും പുരോഹിതനെ രണ്ടു ചീത്ത വിളിച്ചവസനിപ്പിക്കുന്നു. ഭയത്താല്‍ നിയമനടപടിക്ക് ആരും മുതിരുന്നില്ല .അവിവാഹിതനായ പുരോഹിത൯ മു തിര്‍ന്ന പെണ്‍കുട്ടികളെ തല്ലൂന്നത് അയാളുടെ ഒരുതര൦ മാനസിക വയ്കല്ല്യത്തിന്‍റെ ഭാഗമാണെന്നു എത്രപെര്‍ക്കറിയാം. പുരോഹിത൯ തങ്ങളുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും അടിചോടിക്കുയാണെന്ന് അവര്‍ മനസിലാക്കുന്നില്ല. കാരണം ഭക്തിയും വിശ്വസവുമെല്ലാം സ്വാതന്ത്ര്യത്തില്‍ നിന്നും ഉടലെടുക്കേണ്ടതാണ് എന്ന് അവര്‍ അറിയുന്നില്ല കുട്ടികളെ തല്ലുന്ന പുരോഹിതന്റെ സ്ഥാനം പാശ്ചാത്യ നാടുകളില്‍ ജെയില്കളാണ്. ( ഇന്ത്യയിലും നിയമം ഭിന്നമല്ല ) കാരണം വിശ്വാസം പീഡനത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും ഉടലെടുക്കെണ്ട ഒന്നല്ല എന്ന് അവര്‍ക്കറിയാം 
നമ്മുടെ രാജ്യത്തെ ഒരു കോടതിയും അടി ശിക്ഷ യായി വിധിക്കാറില്ല . പീഡിപ്പിക്കപ്പെടുന്നവര്‍ കൂടുതല്‍ അപകടകാരികള്‍ ആയിമാറുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു . എന്നാല്‍ വികാരിക്ക് ഇതൊന്നും ബാതക മല്ല. ടിയാന്‍ വിധിക്കുകയും വിധി നടപ്പാക്കുകയും ചെയ്യുന്നു. ഈ കുട്ടികള്‍ രാജ്യത്തെ ഒരു നിയമവും ലെങ്കിച്ചവരല്ല. ഒരു വികൃതി പോലും കാട്ടിയവരല്ല. എന്നിട്ടും അവര്‍ അവരുടെ മാതാപിതാക്കളുടെ മുമ്പില്‍ വച്ച് തന്നെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു . മാതാപിതാക്കള്‍ ചില മത നിയമങ്ങളുടെയും അന്തവിശ്വസങ്ങളുടെയും അടിമത്വ ത്തില്‍ ആകയാല്‍ അവര്‍ക്ക് പ്രതികരിക്കാനാകുന്നില്ല . അതുകൊണ്ടുതന്നെയാണ് CRPC ഈ അനീതി ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത് . വികാരിയുടെ ലാത്തി ഇനി കൊരട്ടീ ഇടവകയിലെ പിഞ്ചു കുഞ്ഞുമക്കളുടെ നേരെയും ഉയരുകയില്ലായെന്നു. നമുക്ക് പ്രത്യാശിക്കാം 
വികാരി എവിടെ മൂത്രമൊഴിക്കുന്നുവോ അവിടെ വികാരിയുടെ മൂത്രപ്പുര എന്ന് ബോര്‍ഡ് വെക്കാന്‍ ബോര്‍ഡും കൊണ്ടു പിന്നാലെ നടക്കുന്ന മിടു മിടുക്കന്‍ഭരണകര്‍ത്താക്കളെ നാം തിരിച്ചറിയണം. മേലില്‍ വ്യക്തിത്വം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഇവരെ ഇത്തരം സ്ഥാനത്ത് പ്രതിഷ്ടിക്കരുത്
Posted by V.K. Joy at 6:36 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, February 20, 2014

ഇന്ന് വിശ്വാസികള്‍ നെട്ടോട്ടത്തിലാണ്... Tina Thomas Vettom

 Courtesy: Tina Thomas Vettom


Tina Thomas Vettom

ഇന്ന് വിശ്വാസികള്‍ നെട്ടോട്ടത്തിലാണ്...
രോഗ സൗഖ്യത്തിനായി... ജോലി ലഭിക്കാനായി.... വിവാഹം നടക്കാനായി....മക്കളെ ലഭിക്കാനായി.....

അത്ഭുതങ്ങളും അടയാളങ്ങളും അന്വേഷിച്ചുള്ള ഓട്ടത്തിനിടയില്‍ 

ക്രിസ്തു അവഗണിക്കപ്പെടുന്നു. 
വിശ്വാസികളുടെ ഈ ബലഹീനതകളെ ചൂഷണം ചെയ്യുന്ന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകളും അനുദിനം വര്‍ദ്ധിക്കുന്നു. 
ക്രിസ്തുവില്‍നിന്നും എല്ലാം വേണം....ക്രിസ്തുവിനെയൊഴിച്ചു....
ഇന്ന് മനുഷ്യന്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നത് അവന്റെ ആവശ്യങ്ങള്‍ നേടുവാന്‍ മാത്രമാണ്. 
ദൈവാലയങ്ങള്‍പോലും ഷോപ്പിംഗ്‌ കോമ്പ്ലെക്സുകളായി മാറുന്നു. 
ആവശ്യമുണ്ടെങ്കില്‍ ദൈവാലയത്തില്‍ വരും..സാധനം വാങ്ങുവാന്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സുകളില്‍ പോകുന്നപോലെ...
ദൈവം ഒരു കട നടത്തുകയാണ് എന്നാ ചിന്തയോടെയാണ് നമ്മള്‍ ദൈവത്തെ സമീപിക്കുന്നത്. 
ദൈവത്തോട് ചോദിക്കാനുള്ള അവകാശമുണ്ട്‌.... ചോദിക്കേണ്ടത്‌ ചോദിക്കാനുള്ള സ്വാതന്ത്യവും അവകാശവും...
നമുക്ക് ഇന്ന് യേശുവിന്റെ വചനങ്ങള്‍ ജീവിക്കാന്‍ സമയമില്ല...സാധിക്കുന്നുമില്ല....
പ്രഘോഷകരെ തേടിയുള്ള യാത്രയില്‍ പ്രഘോഷിക്കപ്പെടുന്ന ക്രിസ്തുവിനെ നാം കണ്ടെത്താനും അവനെ കേള്‍ക്കാനും             അവനെ സ്നേഹിക്കാനും മറക്കുന്നു....
വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടായി മാറുന്നു. 
വിശ്വാസം ക്രിസ്തുവിലാകണം...
ജോലി ലഭിച്ചാല്‍ ക്രിസ്തുവിനെ സ്നേഹിക്കാം....
രോഗശാന്തി ലഭിച്ചാല്‍ ക്രിസ്തുവിനെ സ്നേഹിക്കാം,..
ഇപ്രകാരമുള്ള മനോഭാവങ്ങളാണ് നമ്മുടെ ഓട്ടത്തിന് പിന്നില്‍....

നമ്മുടെ അത്ഭുതങ്ങള്‍ കണ്ടു ക്രിസ്തു കരയുന്നുവോ ചിരിക്കുന്നുവോ..
വിശ്വാസിക്ക് വിശ്വാസം ക്രിസ്തുവിലായിരിക്കണം...അത്ഭുതങ്ങളിലായിരിക്കരുത്...

പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ എലിസബത്തും വിശുദ്ധ സ്നാപക യോഹന്നാനും നമ്മളും ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ നമുക്കായി പ്രാര്‍ത്ഥിക്കട്ടെ....
Posted by V.K. Joy at 9:29 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

shevlin's world: Another former nun breaks her silence

shevlin's world: Another former nun breaks her silence: By Shevlin Sebastian Photo: Sr. Regina A few days ago, Sr. Regina spoke in public for the first time about why she left the Franciscan C...
Posted by V.K. Joy at 4:47 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, February 19, 2014

സിബിസിഐ ഭരണഘടനയെ വെല്ലുവിളിക്കുന്നു.- ജെസിസി.

സിബിസിഐ ഭരണഘടനയെ വെല്ലുവിളിക്കുന്നു - ജെസിസി.


Mathrubhumi 20/02/14
Madhyamam 20/02/14


















Mathrubhumi 28/02/2014

Posted by V.K. Joy at 8:50 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, February 17, 2014

187 bishops of India issued a guideline?

Bishops ask not to waste vote

The bishops said Catholic should vote for those who understand the anxieties of the people.   Posted on February 18, 2014, 8:46 AM

Archbishop Salvatore Pennacchio
with Cardinal Oswald Gracias

New Delhi: 
The Catholic bishops in India have refused to identify the Church with any political party but urged their people not to discount the right to vote in the coming general elections.

The 187 bishops of India issued a guideline at the end of their biennial meeting Feb. 12 underlining the importance of the national elections due in this summer, when the mandate of the current parliament ends.
"The direction that our country takes, its progress and much of our everyday lives depend largely on the leaders we elect to our parliament," they said in the statement singed by Cardinal Oswald Gracias, the outgoing president of the Catholic Bishops' Conference of India.
The Church does "not identify herself with any political party" but every citizen eligible to vote should exercise it prudently, carefully and judiciously. "We must be convinced that every vote does count," the statement said.
The bishops acknowledged the progress the country made in technology, science and communication but said there are several areas of concern.
The increasing gap between the rich and the poor, privatization of education, health and the social welfare were listed as concerns. "Ethics is losing primacy as the guiding principle for society. God is slowly being pushed to the periphery," the bishops lamented.
The bishops said Catholic should look forward to elect those who understand the anxieties of the people, and respond to their needs.
They said the Church needed leaders who are committed to safeguard secularism, rights of minorities and rights of tribal and dalit people.
They also asked people to elect leaders committed to work for an economy that seeks to help the poor, and those committed to protect environment.

Press Release

Kottayam ,Kerala ,CBCI Meet ,Nuncio ,Bishops' Meet ,New Delhi
Courtesy: 
Posted by V.K. Joy at 8:26 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, February 16, 2014

Sreya's death was “not accidental" but "a homicide”

Kerala police name priest as chief murder suspect

Say strong evidence ties him to 2010 death of 12-year-old girl.

Posted on February 17, 2014, 8:45 AM


courtesy: UCAN








Thiruvananthapuram: Police have named a Catholic priest as the chief suspect in the 2010 murder of a 12 year old girl at a retreat center in Kerala in southern India.
The Crime Branch wing of the state police named Father Mathukutty Munnattumugham of Changanassery archdiocese as their main suspect in a report filed on Thursday before the Kerala High Court.
Father Mathukutty was assistant director of the center.
The victim, a girl named Sreya, was attending a Christmas retreat camp in the Accept Kripa Bhavan, near Alapuzha along with 67 Sunday school students. She was found dead in a pond on December 17, 2010.
The death was “not accidental" but "a homicide”, the report said.
The medical officer who conducted the autopsy stated that bite marks found on the lower lip of the dead girl were not self-inflicted and caused by another person.
Fingerprints recovered at the scene belonged to Father Mathukutty,” the report states.
According to Vinson Paul, Additional Director-General of Police heading the crime investigation wing, Father Muunnattumugham had given contradictory statements during questioning.
“He offered to undergo a narco-test, but later refused. He also objected when police sought a court’s permission to conduct the test on suspects,” Paul said on Thursday.
A naro-test is an interrogation involving the use of a truth serum.
State police filed the report on Thursday in response to a High Court order calling for a progress report into the killing.
The victim’s father, Benny Eashaparayil, has expressed frustration at the slow pace of the investigation, telling ucanews.com that he simply wants justice for his daughter.
“Three years have gone and police have not found out who killed my daughter," he said, adding that the family has been demanding a probe by India's top investigation agency, the Central Bureau of Investigation (CBI).
"I hope that court will now order a CBI probe,” Eashaparayil said.
Father Mathukutty was unavailable for comment. Church sources say he has been transferred and is a parish priest now. They refused to disclose his whereabouts.

Source: ucanews.com

Catholic Priest ,Kerala Police ,Murder Suspect ,Changanassery Archdiocese

From: Jeevanchacko<jeevanchacko@
Date: February 17, 2014 at 2:36:31 AM EST
To: Americankna@
Subject: Catholic Priest Chief Suspect in 12 years old girl's murder case
മൂന്നു വര്ഷ്ങ്ങള്‍ മുമ്പ് 2010-നേതൃത്വപരിശീലന ക്യാമ്പില്‍ എത്തിയ 12 വയസുകാരി ബാലിക, ശ്രേയ, ആലപ്പുഴയിലെ കാമ്പിനടുത്തുള്ള കുളത്തില്‍ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു.
കുട്ടിയ്ക്ക് സ്വപ്നാടനം എന്ന അസുഖം ഉണ്ടായിരുന്നതായി സഭാധികാരികള്‍ അവകാശപ്പെട്ടു. ശ്രേയയുടെ മാതാപിതാക്കള്‍ അത്തരം ഒരു അസുഖത്തെക്കുറിച്ചു കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ശ്രേയയുടെ ചുണ്ടുകളില്‍ മുറിവുകള്‍ കാണപ്പെട്ടിരുന്നു. അതിന്റെ കാരണം മത്സ്യങ്ങള്‍ കൊത്തിയതാണെന്നു അധികാരികള്‍. കുളം വറ്റിച്ചു നോക്കി. അവിടെയെങ്ങും വലിയ മീനുകളെ കണ്ടില്ല.
മൂന്നു വര്ഷമായിട്ടും കേസന്വേക്ഷണം എങ്ങും ചെന്നെത്തിയില്ല. നമ്മുടെ മാധ്യമങ്ങള്‍ ഇത് കൊണ്ടാടിയില്ല.
ഇപ്പോള്‍ കേരളാപോലീസ് ചങ്ങനാശ്ശേരി അതിരൂപതയിലെ ഒരു കത്തോലിക്കാ വൈദികനെ കൊലപാതകത്തിന്റെ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്നു എന്ന് കേരള ഹൈക്കോടതിയില്‍ സമര്പ്പിച്ച റിപ്പോര്ട്ടി ല്‍ പറഞ്ഞിരിക്കുന്നു.
കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, സഭയും നിശബ്ദം. വൈദികനെ (യു.എന്‍. റിപ്പോര്ടി‍ലല്‍ പറഞ്ഞമാതിരി തന്നെ) സ്ഥലംമാറ്റക്കുപ്പായം അണിയിച്ചു. കക്ഷി ഇപ്പോള്‍ എവിടെയാണെന്ന് പോലും വെളിപ്പെടുത്താന്‍ തയ്യാറല്ല.

നമ്മുടെ ഒരു മാധ്യമധര്മ്മം!

http://www.ucanindia.in/news/kerala-police-name-priest-as-chief-murder-suspect/23900/daily
Posted by V.K. Joy at 9:24 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

'ഇവര്‍ നിശബ്ദമായിരുന്നാല്‍, ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും' (ലൂക്കാ 19 :40 )


'ഇവര്‍ നിശബ്ദമായിരുന്നാല്‍, ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും' 
(ലൂക്കാ 19 :40 )     Email: keralacatholicfederation@gmail.com






















Posted by V.K. Joy at 5:49 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, February 15, 2014

കിഴക്കിന്റെ മാമോന്‍ സിദ്ധാന്തവും ജനകീയമല്ലാത്ത ബിഷപ്പ് സീനഡുകളും By George Katticaren



കിഴക്കിന്റെ മാമോന്‍ സിദ്ധാന്തവും 
ജനകീയമല്ലാത്ത ബിഷപ്പ് സീനഡുകളും
 By George Katticaren  soulandvision@gmail.com

ജാനുവരി മാസം കാക്കനാടു സമ്മേളിച്ച സീറോമലബാര്‍ ‍'മെത്രാന്‍ ‍ സീനഡ് ' സഭാനവീകരണത്തിനു ഒരു നാഴിക കല്ലാകുമെന്നും സഭാസീനഡ് ' ന് ഒരു പുതിയതുടക്കം  കുറിക്കുമെന്നുമുള്ള  പ്രതീക്ഷകള്‍ ‍വച്ചുപുലർ‍ത്തിയ സീറോമലബാര്‍‍ വിശ്വാസികള്‍ക്ക് കടുത്ത നിരാശ ന‍ല്‍കികൊണ്ടാണ് സമ്മേളനം അവസാനിപ്പിച്ചത്.                     
രണ്ടാം വത്തിക്കാൻ‍ കൗണ്‍സിൽ‍ കഴിഞ്ഞി'ട്ട്  50 വര്‍ഷങ്ങൾ‍ കടന്നുപോയി. അതിൽ ‍ നിർദ്ദേശിച്ചിരിക്കുന്ന  ജനപങ്കാളിത്തം നടപ്പിലാക്കാൻ‍ സീറോമലബാര്‍ സഭ ഇനിയും തുനിഞ്ഞി'ട്ടി ല്ല എന്നത് നിർ‍ഭാഗ്യകരമെന്നേ പറയേണ്ടു. യഥാസ്ഥിതികരും കിഴക്കിന്റെ മാമോൻ സിദ്ധാന്തക്കാരായ  മാനികുരിശുവാദികളും ജാലിയൻ‍വാലാബാഗ് വിപ്ലവവും നെഞ്ചിലേറ്റി നടക്കുന്ന ഒരക്രൈസ്തവനേതൃത്വത്തെയാണ് ദൈവം സീറോമലബാർ ‍ സഭയ്ക്കു സമ്മാനിച്ചതെങ്കിൽ ‍ സഭാനവീകരണവും ജനപങ്കാളിത്തവും കണ്ണ് എത്താത്ത ദൂരത്തിൽ‍ വിദൂരത്താണ് . ഇതാണ് ഞങ്ങൾ ‍ നടത്തിയ സർ‍വേയിൽ‍ ലഭിച്ച പൊ തുജന അഭിപ്രായം. 
പ്രായംചെന്നവരും അധികാരത്തിൽന്നും വിരമിച്ച ബിഷപ്പുമാർ‍ ഭൂരിപക്ഷം യഥാസ്ഥിതികരാണ്. അവര്‍ സിനഡിൽവന്നിരുന്നു വോട്ടു ചെയ്തു നവീകരണത്തിന് വിഘാതമായി നില്‍ക്കുന്നുവെന്നത്   നിർ‍ഭാഗ്യകരമായ സത്യമാണ് ഈ അഭിപ്രായത്തോടു യോജിപ്പു പ്രകടിച്ചവരിൽ ‍ ചില വൈദികരും സന്യസ്തരുമുണ്ട്. ഇതിനൊരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്
1. വത്തിക്കാനിലേതുപോലെ അധികാരത്തില്‍ നിന്നും വിരമിച്ച ബിഷപ്പുമാരുടെ വോട്ട 'വകാശം നിർ ‍ത്തലാക്കുക
2. വൈദികർ‍ക്കും, സന്യസ്തർ‍ക്കും, അത്മായർ‍ക്കും പ്രാതിനിധ്യവും വോട്ടവകാശവും നൽ‍കി സഭാ സീനഡിനരൂപം കൊടുക്കുുക. സഭയെ ജനകീയ പ്രസ്ഥാനമാക്കുക.
ഫ്രാന്‍സീസ് പാപ്പ നിര്‍ദ്ദേശിക്കുതും അതുതയൊണ്.
"We must walk  together:  the people, the  bishops  and   the pope.  Synodality should  be lived at various levels. May be it is time to change the methods of the  Synod  of Bishops, because it seems to me that the current method is not dynamic.'' "thinking with the church does  not  concern  theologians only.  We  should  not even  think, therefore, that 'thinking with the church' means only thinking with the hierarchy of the church.'' - Pope Francis
ജനങ്ങളുടെ പ്രതീക്ഷകൾ‍ക്കും പ്രത്യാശകൾ‍ക്കും ഉയരുവാന്‍ മെത്രാന്‍ സീനഡിന് കഴിഞ്ഞില്ലയെന്ന പൊതുജനഅഭിപ്രായത്തെ നിസാരമായി തള്ളികളയാവുന്നതല്ല. അതിനു പകരം പുതിയ ലിറ്റര്‍ജി സംവാദങ്ങളുമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടന്നു.
യേശു ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ..... എന്നു തുടങ്ങുന്ന ഒരറ്റ പ്രാര്‍ത്ഥനയേ പഠിപ്പിച്ചിട്ടുള്ളൂ. ഇന്നിന്റെ ആവശ്യം ലിറ്റര്‍ജി സംവാദങ്ങളല്ല, പിന്നയോ ഫ്രാന്‍സീസ് പാപ്പ നിര്‍ദ്ദേശിച്ചതുപോലെ ജനപങ്കാളിത്തം ഉറപ്പുവരത്തുകയെന്നതാണ്.
ഇന്ന് സീറോമലബാര്‍ സഭാംഗങ്ങളെ ഏറെ അലട്ടുന്ന പ്രശ്നം പേര്‍ഷ്യൻ‍ അഥവാ മാനിക്കേയൻ‍ കുരിശാണ്. ഈകുരിശിനു മാര്‍ തോമാ കുരിശെന്ന് നാമകരണം ചെയ്തത് സത്യവിരുദ്ധമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. സീ റോമലബാര്‍ വിശ്വാസികൾ ‍ മാര്‍ തോമാഅപ്പസ്‌തോല പ്രവർ‍ത്തനത്തിലും പര്യമ്പര്യത്തിലും വിശ്വസിക്കുന്നവരാണ്. ഒന്നാം ശതകത്തിലെ പാര്യമ്പര്യ വിശ്വാസങ്ങളിൽ ‍ നിന്നും ജനങ്ങളെ വലിച്ചിഴച്ചു മൂന്നാംശതകത്തിലെ ക്രിസ്തുവരുദ്ധനായ മാനി പാഷാണ്ടന്റെ ചിന്ഹം സഭാധികാരികൾ ‍ ജനങ്ങളുടെ മേൽ ‍ അടിച്ചേല്‍പ്പിക്കുന്നത് ബൈബിളിൽ അധിഷ്ഠിതമായ വിശ്വാസസത്യങ്ങളോടുള്ള വെല്ലുവിളിയും മതനിന്ദയുമാണ്.
ഒന്നുകിൽ ‍ സീറോമലബാര്‍ സഭയും ജനങ്ങളും മാനി പാഷാണ്ഡന്റെ അനുയായികളാണെന്നു ഐകകഠേന പ്രഖ്യാപിക്കുക അല്ലങ്കിൽ‍ മാനിചിന്ഹം നിരോധിച്ചു മാര്‍ തോമാ അപ്പസ്തോല പാര്യമ്പര്യത്തിലേക്ക് തിരിയുക. ഇതൊന്നും കൂട്ടാക്കാതെ കിസ്തുവിരുദ്ധന്റെ പേര്‍ഷ്യൻ ‍ കുരിശു വി.അള്‍ത്താരയില്‍ സ്ഥാപിക്കുന്നത് ക്രൂശിതരുപത്തിന്റെ മഹത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇന്ന് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത് ചിക്കാഗോ(USA) സീറോമലബാര്‍ സഭയിലാണ്. കഴിഞ്ഞ ലക്കത്തിൽ ചിക്കാഗോ ബിഷപ്പ് സ്വന്തം ബന്ധുവിനെ സഹായമെത്രാനാക്കുവാൻ‍ ശ്രമം നടത്തുന്നുവെന്ന വാർ‍ത്ത പ്രസദ്ധീകരിച്ചുവല്ലോ. സിനഡിൽ ‍ ഇത് വിവാദവിഷയമാകുകയും അദ്ദേഹത്തെ ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തുവെന്നുള്ള വാർ‍ത്ത ആശ്വാസ ജനകമാണ്.
ജനസമ്മതനായ ഒരു കൂരിയബിഷപ്പാണ് സീറോമലബാർ ‍ സഭക്കുണ്ടായിരുന്നത്. ഹൃദയശുദ്ധിയുള്ള കര്‍ദ്ദിനാൾ ‍ വർ‍ക്കി പിതാവിന്റെ ശ്രദ്ധേയമായ തീരുമാനത്തിന്റെ ഫലമായിരുന്നു മാര്‍ ബോസ്‌കോ പുത്തൂര്‍ ആ സ്ഥനത്തേയ്ക്കു കടന്നു വന്നത്. പിന്‍തുടര്‍ച്ചാ-അവകാശ പാര്യമ്പര്യങ്ങളുസരിച്ച് ഉയരങ്ങളിലേക്ക് ഉയരുവാന്‍ മര്‍ ബോസ്‌കോ പുത്തൂരിന്  അധികം പടികള്‍ ചവുട്ടികയറേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും മാറ്റി ഓസ്ടേലിയ രൂപതയുടെ അദ്ധ്യക്ഷനാക്കി നിയമിച്ചതിൽ  സീറോമലബാർ ‍ സഭയിൽ‍ അധികാരവടംവലിയുടെ സാന്നിദ്ധ്യത്തെയാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്, വെട്ടിനിരപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിശ്വാസ സമൂഹത്തിലെ പലരുടെയും അഭിപ്രായം. ഈ സംഭവത്തില്‍ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും അല്‍മായരും ഒരുപോലെ അസംതൃപ്താരാണ്. വര്‍ഷങ്ങൾ‍ക്കു മുമ്പ് അനീതികൾ‍ക്കെതിരെ എറണാകുളം- അ ങ്കമാലി അതിരൂപതയിലെ വൈദികർ ‍ എറണാകുളത്തെ പൊതുനിരത്തില്‍ നടത്തിയ മൗനജാഥയും വത്തിക്കാന്‍ അധികാരികളുടെ ഇടപെടലുകളുമാണ് ഈത്തരുണത്തിൽ ‍ ഓര്‍മ്മ വരുന്നത്. സഭാസീനഡിന്റെ ആവശ്യകതെയും ഇതു ചൂണ്ടി  കാണിക്കുന്നു.
25. 01. 2014- ല്‍ ദീപിക ദിനപത്രം പ്രസദ്ധീകരിച്ച വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്.
''സിബിസിഐ സമ്മേളനം: പാസ്റ്ററൽ ‍ ഇന്‍സ്റ്റി റ്റിയൂട്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം
"കോട്ടയം : ഫെബ്രുവരി അഞ്ചു മുതല് 12 വരെ പാലാ അരുണാപുരത്ത് നടക്കുന്ന സിബിസിഐസമ്മേളന ത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സമ്മേ ളനവേദിയായ അല്‍ഫോന്‍സിയന്പാസ്റ്ററല്‍ ഇന്‍സ്റ്റി റ്റിയൂട്ടിൽ ‍ പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കോ ട്ടയം ജില്ലാ പോലീസ്ചീഫ് എം.പി ദിനേശും പാലാ രൂപ താധികാരികളുമായി ഇന്നലെ നടത്തിയ യോഗത്തിലാണു തീരുമാനംപാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ ചുമതല. പാലാ ബിഷപ്മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ ‍ മാര്‍ ജേക്കബ് മുരി ക്കൻ ‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരും വികാരി ജനറാൾ‍മാരും യോഗത്തിൽ ‍ സംബന്ധിച്ചു. പോലീസ് കണ്‍ട്രോൾ റൂം നാലിനു രാവിലെ പ്രവർ‍ത്തന മാരംഭിക്കും. സിബിസിഐ സമ്മേളനത്തിനെത്തുന്ന ബിഷപ്പുമാർ‍ക്ക്  നെടുമ്പാശേരി എയര്‍പോര്‍ട്ട്, കോട്ടയം റെയിൽ‍വെ സ്റ്റേഷൻ‍ എന്നിവിടങ്ങളിൽ‍നിന്ന്അവശ്യമെ ങ്കിൽ‍ പോലീസ് എസ്കോര്‍ട്ട് അനുവദിക്കും. മെത്രാന്‍ സമിതിയുടെ സമ്മേളനം നടക്കുന്ന  അല്‍ഫോൻ‍സിയൻ ‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹാളിൽ ‍ രൂപത നല്‍കുന്ന ഐഡൻടിറ്റി  കാര്‍ഡുള്ളവർ‍ക്കുമാത്രമായിരിക്കും പ്രവേ ശനം. പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തില്‍ എട്ടിനു നടക്കുന്ന പൗരസ്വീകരണ സമ്മേളനത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ പോലീസ് പ്രത്യേക ശ്രദ്ധചെലുത്തും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോൻ ‍സാമ്മയുടെ ചാപ്പലിലേ ക്കും വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള മെത്രാൻ‍ സംഘത്തിന്റെ യാത്രകളിൽ ‍ എസ്കോര്‍ട്ട് നല്‍കുമെന്നും പോലീസ് ചീഫ് അറിയിച്ചു.'' ദീപിക, 25.01.2014
യേശു ജനമദ്ധ്യത്തിലേക്ക് ഇറങ്ങി ചെന്നാണ് വചനം പ്ര ഘോഷിച്ചത്. തന്റെ പര്യസ ജീവിതകാലംമുഴുവൻ ‍ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ദു:ഖങ്ങളിലും അവശതകളിലും പ്രത്യാശയും ഉപദേശവും നല്‍കി കൊണ്ട് അവരുടെ മദ്ധ്യത്തിലുണ്ടായിരുന്നു. യേശുവിന്റെ മാതൃക അനുകരിക്കാൻ ‍ കടപ്പെട്ടവരായ ബിഷപ്പുമാർ ‍ എന്തിനാണ് ജനങ്ങളെ അഭിമുഖികരിക്കാൻ ഇന്ന് ഭയപ്പെടുന്നത് ? 
മാന്യവായനക്കാരുടെ പ്രതീകരണങ്ങളിലെ ചില പ്രസ്ക്ത ഭാഗങ്ങൾ ‍ ഇവിടെ ചേര്‍ക്കുന്നു.
"The security plan rolled out for the bishops is the most stupid thing I have ever heard. I hope better sense prevails.  Please  protest against it in papers.  It  is scandalous..... More and  more lay  people  shoud come forward and resist the regressive tendencies of the clergy.''
''Our Bishops must be armed in their faith. they do not need police escorts in their own home."
ഭാരതകത്തോലിക്കസഭയുടെവികൃതമായമുഖമാണ് ഇവിടെദർ‍ശിക്കാന്‍ കഴിയുന്നത്. പാലായിൽ‍ നടന്ന മെത്രാന്‍ സിനഡ് ജനങ്ങളുടെ പ്രത്യാശകൾ‍ക്കു വക നൽകാതെ പിരിഞ്ഞു പോയത് നിർഭാഗ്യകരമായിപോയി. കോടികൾ മുടക്കിയ മാമാങ്കം-  അതിന് സാക്ഷ്യം വഹിച്ച അരുണാപുരം ദൈവകോപത്തിന് ഇടവരാതിരിക്കെട്ടെ.‍
Posted by V.K. Joy at 12:58 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Comments (Atom)

Followers

Blog Archive

  • ►  2025 (2)
    • ►  April 2025 (1)
    • ►  January 2025 (1)
  • ►  2024 (18)
    • ►  November 2024 (2)
    • ►  October 2024 (2)
    • ►  September 2024 (2)
    • ►  August 2024 (3)
    • ►  July 2024 (1)
    • ►  June 2024 (3)
    • ►  May 2024 (1)
    • ►  April 2024 (1)
    • ►  March 2024 (2)
    • ►  February 2024 (1)
  • ►  2023 (1)
    • ►  December 2023 (1)
  • ►  2020 (3)
    • ►  March 2020 (2)
    • ►  February 2020 (1)
  • ►  2019 (12)
    • ►  December 2019 (5)
    • ►  November 2019 (1)
    • ►  October 2019 (6)
  • ►  2016 (23)
    • ►  September 2016 (2)
    • ►  August 2016 (2)
    • ►  July 2016 (1)
    • ►  June 2016 (4)
    • ►  May 2016 (4)
    • ►  March 2016 (5)
    • ►  January 2016 (5)
  • ►  2015 (239)
    • ►  December 2015 (14)
    • ►  November 2015 (1)
    • ►  October 2015 (6)
    • ►  September 2015 (11)
    • ►  August 2015 (7)
    • ►  July 2015 (16)
    • ►  June 2015 (13)
    • ►  May 2015 (21)
    • ►  April 2015 (42)
    • ►  March 2015 (34)
    • ►  February 2015 (26)
    • ►  January 2015 (48)
  • ▼  2014 (293)
    • ►  December 2014 (42)
    • ►  November 2014 (19)
    • ►  October 2014 (6)
    • ►  September 2014 (26)
    • ►  August 2014 (32)
    • ►  July 2014 (22)
    • ►  June 2014 (29)
    • ►  May 2014 (27)
    • ►  April 2014 (28)
    • ►  March 2014 (25)
    • ▼  February 2014 (24)
      • Prime Minister should be under Lokpal purview:
      • Justice K.T. Thomas: Head Lokpal search committee
      • "good servants, not good bosses"
      • CBCI സിനഡിനനെപ്പറ്റി -Zach Nedunkanal: znperingula...
      • സഭാ നേതൃത്വം സ്വയം നന്നാവണം ? -james kochery
      • കത്തോലിക്ക അവകാശ സംരക്ഷണ സമിതി, കൊരട്ടി - CRPC
      • ഇന്ന് വിശ്വാസികള്‍ നെട്ടോട്ടത്തിലാണ്... Tina Thoma...
      • shevlin's world: Another former nun breaks her sil...
      • സിബിസിഐ ഭരണഘടനയെ വെല്ലുവിളിക്കുന്നു.- ജെസിസി.
      • 187 bishops of India issued a guideline?
      • Sreya's death was “not accidental" but "a homicide”
      • 'ഇവര്‍ നിശബ്ദമായിരുന്നാല്‍, ഈ കല്ലുകള്‍ ആര്‍ത്തുവി...
      • കിഴക്കിന്റെ മാമോന്‍ സിദ്ധാന്തവും ജനകീയമല്ലാത്ത ബി...
      • ഭാരത സഭ ഒരു ഏകാധിപത്യ സഭ
      • ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി...
      • Pope’s envoy stresses harmony among India’s religions
      • Catholic Bishops' Conference of India
      • Brazil church has Goan links
      • ദേശീയ മെത്രാന്‍ സമിതിക്ക് ജെസിസി നല്‍കിയ അവകാശ പത്രിക
      • Charter of demands submitted - JCC
      • ജോസഫ് പുലിക്കുന്നേലിന് വിശ്രമിക്കാനാകുമോ?
      • "Inter Mirifica Year 2014"
      • 'Catholic People's Synod' പള്ളിസ്വത്തുക്കള്‍ സഭയില...
      • 'Catholic People's Synod'
    • ►  January 2014 (13)
  • ►  2013 (52)
    • ►  December 2013 (16)
    • ►  November 2013 (11)
    • ►  October 2013 (2)
    • ►  September 2013 (3)
    • ►  August 2013 (1)
    • ►  July 2013 (2)
    • ►  June 2013 (4)
    • ►  May 2013 (1)
    • ►  April 2013 (2)
    • ►  March 2013 (4)
    • ►  February 2013 (5)
    • ►  January 2013 (1)
  • ►  2012 (243)
    • ►  December 2012 (1)
    • ►  November 2012 (4)
    • ►  October 2012 (3)
    • ►  September 2012 (12)
    • ►  August 2012 (37)
    • ►  July 2012 (42)
    • ►  June 2012 (52)
    • ►  May 2012 (34)
    • ►  April 2012 (18)
    • ►  March 2012 (17)
    • ►  February 2012 (15)
    • ►  January 2012 (8)

About Me: General Secretary, Kerala Catholic Federation (Regd. No. R-617/08),

My photo
V.K. Joy
The Hindu Endowment Act, Devaswom Board Rules, Waqf Board and the Sikh Gurudwara Act have been formulated. The Church needs a similar Act.
View my complete profile
Picture Window theme. Powered by Blogger.