Wednesday, November 6, 2024

മാങ്ങ അച്ചാർ



 മാങ്ങ അച്ചാർ

സൂപ്പർ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ; അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ 

Tasty Mango pickle : ഏതു സദ്യയുടെയും രുചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാർ. അത് മാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവ സാധാരണക്കാരനായ, കേമനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. 

IMongredients :

പച്ച മാങ്ങ  - 7 എണ്ണം 

നല്ലെണ്ണ  - 3 ടേബിൾ സ്പൂൺ 

കടുക്  - 2 ടീസ്പൂൺ 

പച്ചമുളക്  - 2 എണ്ണം 

വെളുത്തുള്ളി  - 10 എണ്ണം 

ഇഞ്ചി  - ചെറിയ കഷ്ണം 

ഉലുവ  പൊടി - 3/4 ടീസ്പൂൺ 

കടുക് പൊടി - 1/2 ടീസ്പൂൺ 

മുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ 

കാശ്മീരി മുളക് പൊടി - 2 ടേബിൾ സ്പൂൺ 

കായപ്പൊടി - 1/4 ടീസ്പൂൺ 

വിനാഗിരി - 1 ടേബിൾ സ്പൂൺ 

ഉപ്പ്  - ആവശ്യത്തിന് 

വെള്ളം - ആവശ്യത്തിന് 

കറിവേപ്പില - ആവശ്യത്തിന് 

മാങ്ങ അച്ചാർ ഉണ്ടാക്കാനായി ആദ്യം മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. നുറുക്കിയെടുത്ത മാങ്ങയിലേക്ക് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുത്ത് മിനിമം ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കണം. ഒരു പാൻ എടുത്ത് അത് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ 2 ടീസ്പൂൺ കടുക് ചേർത്ത് നന്നായി പൊട്ടി വരുമ്പോൾ 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം ചെറുതായി അരിഞ്ഞ രണ്ട് പച്ച മുളകും ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയും കൂടി ചേർത്ത് കൊടുത്ത് ഇവയെല്ലാം മീഡിയം ഫ്ലെയിമിൽ നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊടിച്ചതും മുക്കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും കൂടെ ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ മുളക് പൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം.

പൊടികൾ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും അരക്കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം കൂടെ ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കാൽ ടീസ്പൂൺ ഉലുവ പൊടിയും കൂടി ചേർത്ത് കൊടുത്ത് മീഡിയം തീയിൽ നന്നായി തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടെ ചേർത്ത് തിളച്ച് നന്നായി കുറുകി വരണം. ഈ സമയം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കുറുകി വന്നതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. ഇത് ചെറുതായി തണുത്തതിന് ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാർ. അച്ചാറുകളിലെ പ്രിയങ്കരനായ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി മാങ്ങാ അച്ചാർ ഇനി നിങ്ങളും ഉണ്ടാക്കി നോക്കു.

മസാല പൊടി

 


മസാല പൊടി

ഇതാണ് മസാല പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ കറികളെല്ലാം വേറെ ലെവൽ ടേസ്റ്റ് ആകും!! നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ മല്ലി, ഒരു ടേബിൾ സ്പൂൺ അളവിൽ കസൂരി മേത്തി, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകവും പെരുംജീരകവും,

നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി, നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകൾ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം. ഒരു കാരണവശാലും മസാല കൂട്ടുകൾ വറുത്തെടുക്കുമ്പോൾ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പൊടിച്ചെടുക്കാവുന്നതാണ്. ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിൾ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്പോൾ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും. പൊടിച്ചു വെച്ച പൊടി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം.

Wednesday, October 16, 2024

കണ്ണിമാങ്ങാ അച്ചാർ


കണ്ണിമാങ്ങാ അച്ചാർ 

കണ്ണിമാങ്ങ. -1 കിലൊ

മുളക്പൊടി -3/4 കപ്പ്

ഉപ്പ് -പാകത്തിനു

ഉലുവാപൊടി -1.5 റ്റീസ്പൂൺ

കായപൊടി -1.5 റ്റീസ്പൂൺ

കടുക് പൊടിച്ചത്-1 റ്റീസ്പൂൺ

വിനാഗിരി ( ആവശ്യമെങ്കിൽ മാത്രം) -4 റ്റെബിൾ സ്പൂൺ

നല്ലെണ്ണ -1 കപ്പ്

കണ്ണിമാങ്ങ ചതയാത്തതും, ഫ്രെഷ് ആയതും, ആണു അച്ചാറിനു എടുക്കെണ്ടത്.ഞെട്ടൊടു കൂടി തന്നെ എടുക്കാം.

കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി നന്നായി തുടച്ച് വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

ഒരു വലിയ ഭരണിയിലൊ, ചില്ലു കുപ്പിയിലൊ മാങ്ങാ ഇട്ട് ഉപ്പ് ആവശ്യത്തിനു ഇട്ട്, തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴ്ച്ചയൊ അതിൽ കൂടുതലൊ വക്കാം.ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം.ഇങ്ങനെ അല്ലാതെ മാങ്ങാ ഉപ്പു മാത്രം പുരട്ടി സൂക്ഷിച്ച ശേഷവും ചെയ്യാവുന്നതാണ് .

ശെഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാൻ തുടങ്ങുകെം ചെയ്യുന്ന പാകം ആയിട്ട് ഉണ്ടാകും.

പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക.ചെറുതായി മൂത്താൽ മതിയാകും.

ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം)

ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി ( ചില്ലു കുപ്പി) വായു കടക്കാതെ നന്നായി അടക്കുക.

ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശെഷം മാത്രം ഭരണി തുറക്കാവു,എന്നാലെ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു.കൂടുതൽ കാലം വച്ച ശെഷം തുറന്നാൽ കൂടുതൽ രുചികരമാകും.

കണ്ണിമാങ്ങാ അച്ചാർ തയ്യാർ.

Saturday, October 12, 2024

സാമ്പാർ

 സാമ്പാർ പൊടി


ഇതാണ് മായമില്ലാത്ത സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി വേറെ ലെവൽ ടേസ്റ്റ് ആകും!! | Tasty Sambar Powder Recipe

ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, അതേ അളവിൽ എരുവുള്ള ഉണക്കമുളക്, അഞ്ച് ടേബിൾ സ്പൂൺ അളവിൽ മല്ലി, അതേ അളവിൽ ഉഴുന്ന്, കടലപ്പരിപ്പ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ, ജീരകം, കറിവേപ്പില, കായം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക.

അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും, ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനിൽ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്. '

കൂടുതൽ അളവിൽ പൊടി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ട് തവണയായി പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തരികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Courtesy: Paadi Kitchen

നാടൻ വറുത്തരച്ച സാമ്പാർ ഇങ്ങനെ ഉണ്ടാക്കി നോക്കു.!! സദ്യ സ്പെഷ്യൽ സാമ്പാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം

പരിപ്പ്, വെള്ളിച്ചെണ്ണ, തേങ്ങ, ഉലുവ,മല്ലി, കുരുമുളക്, എരുവ്

ആദ്യം തന്നെ 250 ഗ്രാം പരിപ്പ് കുക്കറിലിട്ട് ആവിശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. ഒപ്പം 1 സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കണം. ശേഷം പരിപ്പ് നന്നായി വേവിച്ചെടുക്കാം. അതേസമയം സാമ്പാറിന് വേണ്ടിയിട്ടുള്ള തേങ്ങ വറുത്തെടുക്കാം. അതിനായി ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുത്തതിനുശേഷം 3/4 സ്പൂൺ ഉലുവ, 1 സ്പൂൺ മല്ലി, 1/2 സ്പൂൺ കുരുമുളക്, എരുവ് അനുസരിച്ച് ഉണക്കമുളകും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിരണ്ടി വച്ചിരിക്കുന്ന തേങ്ങ അതിലേക്ക് ഇടണം. അതിലേക്ക് രണ്ടു മൂന്ന് അല്ലി ചുവന്ന ഉള്ളി, കറിവേപ്പിലയും ചേർത്ത് നന്നായി മൊരിയിച്ചെടുക്കണം.തേങ്ങ നന്നായി മൊരിഞ്ഞതിനു ശേഷം 1/2 ടീസ്പൂൺ മഞ്ഞപ്പൊടിയും നേരത്തെ നമ്മൾ മൊരിയിച്ച് വച്ചിരിക്കുന്ന കായം അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ചെറിയ തീയിൽ ഇട്ടിട്ട് വേണം ചെയ്യാൻ . തേങ്ങ ചൂടാറിയതിനു ശേഷം മിക്സിയിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ തേങ്ങ അടിച്ചെടുക്കണം. ശേഷം സാമ്പാറിലേക്ക് വേണ്ട പച്ചക്കറികൾ എടുക്കണം.വേവിച്ചെടുത്ത പരിപ്പിലേക്ക് പച്ചക്കറികൾ എല്ലാം നമുക്ക് ചേർത്ത് കൊടുക്കാം. ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും അരച്ച് വെച്ചിരിക്കുന്ന തേങ്ങയുടെ പേസ്റ്റും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം കുക്കറടച്ചു വെച്ച് നമുക്ക് ഇത് വേവിച്ചെടുക്കാം. വെന്തതിനുശേഷം അതിലേക്ക് രുചിക്കനുസരിച്ചിട്ടുള്ള പുളിവെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കമന്റ് ബോക്സിലെ ലിങ്ക് കാണുക

#sambar


Sambar is a beloved South Indian dish, renowned for its rich flavor and nutritious ingredients. This hearty lentil stew combines toor dal (split pigeon peas) with an array of vegetables, such as carrots, beans, potatoes, and drumsticks, making it both wholesome and satisfying. The dish is characterized by its unique blend of spices, primarily sambar powder, which includes roasted coriander seeds, cumin, and dried red chilies.

Wednesday, September 18, 2024

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’

അടുത്ത ശീതകാല സമ്മേളനത്തിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബില്ലിന്  നരേന്ദ്ര മോദിയുടെ മന്ത്രിസഭാ അംഗീകാരം ..................

സെപ്തംബർ 18 ന് മോദി ക്യാബിനറ്റ്  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശം അംഗീകരിച്ചു.   പാർലമെൻ്റിൻ്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ബിൽ ഇരുസഭകളിലും അവതരിപ്പിക്കും.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദ്ദേശത്തിന് അനുമതി നൽകിയത്. എന്നാൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ  പി ചിദംബരം ഏതാനും ദിവസം മുമ്പ് ആഞ്ഞടിച്ചിരുന്നു, മോദിക്ക് ഭൂരിപക്ഷമില്ലെന്നും നിലവിലെ ഭരണഘടന പ്രകാരം ഇത് പാസ്സാക്കാൻ സാധ്യമല്ലെന്നും കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ഇതിനു  ആവശ്യമാണെന്നും അവകാശപ്പെട്ടിരുന്നു .

Monday, September 9, 2024

പരിപ്പുവട വീട്ടിൽ


പരിപ്പുവട വീട്ടിൽ

പരിപ്പുവട വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം:

.പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക്‌ വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട. 

Ingredients: 

വട പരിപ്പ് - 1 1/2 കപ്പ് 

പെരും ജീരകം - 1 1/2 ടീസ്പൂൺ 

വെളുത്തുള്ളി - 8-9 അല്ലി 

കറിവേപ്പില - ആവശ്യത്തിന് 

വറ്റൽമുളക് - 5 എണ്ണം 

സവാള - 1 എണ്ണം 

ചെറിയുള്ളി - 8-9 എണ്ണം 

ഇഞ്ചി - ചെറിയ കഷണം 

കറിവേപ്പില - 2 തണ്ട് 

പച്ചമുളക് - 3 എണ്ണം 

ഉപ്പ് - ആവശ്യത്തിന് 

ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ് മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.

ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഈ രീതിയിൽ ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ.

Thursday, August 22, 2024

സിനിമാപ്രതിസന്ധി

 ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നു